Kerala News

മുഖാമുഖത്തിൽ കടുത്ത മറുപടിയുമായി മുഖ്യമന്ത്രി

അവസരം തന്നാൽ എന്തും പറയാം എന്ന നിലയാകരുതെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ രൂക്ഷ പ്രതികരണം. കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിനെ ഇകഴ്ത്തി സംസാരിച്ച ഷിബു ചക്രവർത്തിക്കെതിരെയാണ് മുഖ്യമന്ത്രി കടുത്ത മറുപടി പറഞ്ഞത്. സാംസ്‌കാരിക പ്രവർത്തകരുമായുള്ള മുഖാമുഖത്തിൽ ആയിരുന്നു മുഖ്യമന്ത്രിയുടെ അസാധാരണ നടപടി. കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിനെ കുറിച്ചുള്ള ചോദ്യമാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. അവസരം തന്നാൽ എന്തും പറയാം എന്ന നിലയാകരുതെന്നും ഇൻസ്റ്റിറ്റ്യൂട്ടിന് ചില പോരായ്മകൾ ഉണ്ട്, എന്നാൽ ഇകഴ്ത്തിക്കാട്ടരുതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Related Posts

Leave a Reply