Kerala News

1.5 കോടി രൂപയുടെ മേരി ക്യൂറി ഫെല്ലോഷിപ്പ്, അഭിമാനമായി പാലക്കാടുകാരി; ഡോ. ഒ.വി മനില

പാലക്കാട്: മേ​രി ക്യൂ​റി വ്യ​ക്തി​ഗ​ത ഫെ​ല്ലോ​ഷി​പ്പി​ന് അർഹയായി പാലക്കാട് സ്വദേശിനി ഡോ. ഒ. വി. മനില. ഡോ​ക്ട​റേ​റ്റി​ന് ശേ​ഷ​മു​ള്ള ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്ക് സ​ഹാ​യി​ക്കു​ന്ന ആ​ഗോ​ള ത​ല​ത്തി​ലെ പ്ര​ധാ​ന ഫെ​ലോ​ഷി​പ്പു​ക​ളി​ൽ ഒ​ന്നാ​ണ് മേ​രി ക്യൂ​റി ഫെ​ല്ലോ​ഷിപ്പ്.  ഒ​ന്ന​ര കോ​ടി രൂ​പയാണ് ഗ​വേ​ഷ​ണ ഗ്രാ​ൻ​റാ​യി ല​ഭി​ക്കുക.  ഫെല്ലോഷിപ്പ് നേടിയ ഡോ. ഒ. വി. മനിലയെ മന്ത്രി എംബി രാജേഷ് അഭിനന്ദിച്ചു. തൃത്താലയുടെയും കേരളത്തിന്റെയും അഭിമാനമാനമാണ് മനിലയെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.  ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ച് പൊതുവിദ്യാലയങ്ങളിൽ പഠിച്ച് ആരും കൊതിക്കുന്ന ഉയരങ്ങളിലേക്ക് വളർന്നുകയറിയ മനിലയുടെ ജീവിതം ഓരോ മലയാളിക്കും പ്രചോദനമാണ്  മനിലയ്ക്ക് ഹൃദയം നിറഞ്ഞ ആശംസകൾ. കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കാനാവട്ടെ എന്ന് ആശംസിക്കുന്നു. മനിലയുടെ സ്വപ്നങ്ങൾക്ക് കരുത്തും പിന്തുണയും നൽകിയ മാതാപിതാക്കൾ മാധവനേയും ഗിരിജയേയും പ്രത്യേകമായി അഭിനന്ദിക്കുന്നു- മന്ത്രി പറഞ്ഞു.

Related Posts

Leave a Reply