Kerala News

മോഷ്ടാക്കളെ പിടിക്കാൻ അജ്മീറിലെത്തിയ കേരള പൊലീസ് സംഘത്തിന് നേരെ വെടിവെപ്പ്.

അജ്മീർ: മോഷ്ടാക്കളെ പിടിക്കാൻ അജ്മീറിലെത്തിയ കേരള പൊലീസ് സംഘത്തിന് നേരെ വെടിവെപ്പ്. സ്വർണമോഷണ സംഘത്തെ പിടികൂടാനെത്തിയ എറണാകുളത്തു നിന്നുള്ള പൊലീസുകാർക്ക് നേരെയാണ് വെടിവയ്പ്പുണ്ടായത്. പൊലീസുകാർക്ക് നേരെ ആക്രമികൾ മൂന്ന് റൗണ്ട് വെടിവെച്ചു. അജ്മീർ ദർഗ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവമുണ്ടായത്. സംഭവത്തിലെ പ്രതികളായ ഷെഹ്സാദ്, സാജിദ് എന്നിവർ പിടിയിലായി. 

ആലുവ റൂറൽ പോലീസ് പരിധിയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. മോഷണ കേസിലെ പ്രതിയെ തിരഞ്ഞാണ് അജ്മീറിലേക്ക് പോയത്. വെടിവെപ്പിൽ ഉദ്യോഗസ്ഥർക്ക് പരിക്കില്ലെന്ന് ആലുവ റൂറൽ എസ്പി അറിയിച്ചു. അജ്മീർ പോലീസിന്റെ സഹായത്തോടു കൂടിയായിരുന്നു പരിശോധന നടത്തിയത്. വെടിവെപ്പ് നടത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ ആയിട്ടുണ്ട്. ഇവരെ കോടതിയിൽ ഹാജരാക്കിയ ശേഷം ആലുവയിലേക്ക് കൊണ്ടുവരും

Related Posts

Leave a Reply