ധർമ്മപുരി: തമിഴ്നാട് ധർമ്മപുരിയിൽ ദളിത് സ്ത്രീകൾക്ക് ചിരട്ടയിൽ ചായ കൊടുത്ത 2 സത്രീകൾ അറസ്റ്റിലായി. ജാതി വിവേചനത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് ഉയർന്ന ജാതിയിൽപ്പെട്ട സ്ത്രീകളെ അറസ്റ്റു ചെയ്തത്. ഗൌണ്ടർ വിഭാഗത്തിലുള്ള സ്ത്രീകളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 60കാരിയായ ചിന്നതായി ഇവരുടെ പുത്ര ഭാര്യയും 32 കാരിയുമായി ബി ധരണി എന്നിവരാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ചയാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. പൊളയംപാളയം സ്വദേശിയായ 50 കാരി ജി സെല്ലിയുടെ പരാതിയിലാണ് അറസ്റ്റ്. ചിന്നതായിയുടെ തോട്ടത്തിലെ തൊഴിലാളിയാണ് സെല്ലി. സെല്ലിക്കും ഒപ്പമുണ്ടായിരുന്നു 38 കാരി ശ്രീപ്രിയ, 55കാരി വീരമ്മാൾ, 60കാരി മാരിയമ്മാൾ എന്നിവർക്കാണ് കഴിഞ്ഞ ദിവസം ചിരട്ടയിൽ പ്രതികൾ ചായ കൊടുത്തത്. നേരത്തെയും സമാനമായ രീതിയിലാണ് ഇവർ ചായ നൽകിയിരുന്നത്.
ദളിത് വിഭാഗത്തിൽ അല്ലാത്ത മിക്ക പണി സ്ഥലങ്ങളിലും സമാന അനുഭവമാണ് നേരിടുന്നതെന്നാണ് ഇവർ ആരോപിക്കുന്നത്. ക്ഷേത്രങ്ങളിൽ മാത്രമല്ല തൊഴിൽ ഇടങ്ങളിലും തങ്ങളോട് വിവേചനം കാണിക്കുന്നുവെന്നാണ് പരാതി. എന്നാ പരാതി പൊതുജന ശ്രദ്ധ നേടാനുള്ള ശ്രമം മാത്രമെന്നാണ് ഗൌഡർ വിഭാഗത്തിലെ എം ശിവ എന്നയാൾ വിശദമാക്കുന്നത്.