തിരുവനന്തപുരം: നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്ക് പിടികൂടിയതിന് പൊലീസുകാർക്ക് മർദ്ദനം. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. ബാലരാമപുരം സ്റ്റേഷനിലെ സജിലാൽ, സന്തോഷ്കുമാർ എന്നിവർക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ ബാലരാമപുരം സ്വദേശി മുഹമ്മദ് അസ്ക്കർ പൊലീസ് പിടിയിലായി. ഡ്യൂട്ടിക്കിടെ നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്ക് പിടികൂടുകയായിരുന്നു പൊലീസുകാർ. ഇതിൽ പ്രകോപിതനായ പ്രതി പൊലീസുകാരെ മർദ്ദിക്കുകയായിരുന്നു. പൊലീസുകാരനെ മർദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.