കോട്ടയം: അപൂർവ്വ രോഗം ബാധിച്ച കുട്ടികളുടെ അമ്മയ്ക്ക് ജോലി നിഷേധിക്കുന്നതായി പരാതി. കോട്ടയം ജില്ലയിലെ കൊഴുവനാൽ സ്വദേശികളായ മനു – സ്മിത ദമ്പതികളുടെ മൂന്ന് മക്കളിൽ രണ്ട് കുട്ടികൾക്ക് കണ്‍ജെനിറ്റല്‍ അഡ്രിനല്‍ ഹൈപ്പര്‍പ്ലാസിയയുടെ ഗുരുതര രൂപമായ സോള്‍ട്ട് വേസ്റ്റിങ് കണ്‍ജെനിറ്റല്‍ അഡ്രിനല്‍ ഹൈപ്പര്‍പ്ലാസിയ എന്ന അപൂര്‍വ രോഗമാണുള്ളത്. ഇതിനൊപ്പം മൂത്ത മകന് സിവിയര്‍ ഓട്ടിസവുമുണ്ട്. ഇവരുടെ പരിപാലനത്തിനും ചികിത്സയ്ക്കുമായി വളരെയധികം ബുദ്ധിമുട്ടുകയാണ് കുടുംബം.
കുട്ടികളുടെ ചികിത്സക്കായി സർക്കാർ സഹായവും ലഭിക്കുന്നില്ല. ഇതോടെ കുടുംബം ഒന്നടങ്കം ദയാവധത്തിന് അനുമതി തേടി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ഡല്‍ഹിയില്‍ നഴ്സായിരുന്നു മനുവും സ്മിതയും. നാട്ടിലെത്തി മകന് ജനിച്ചശേഷം ഇരുവര്‍ക്കും ജോലി പൂര്‍ണമായി ഉപേക്ഷിക്കേണ്ടിവന്നു.
സ്മിതയ്ക്ക് ജോലി നൽകുവാൻ 2022 നവംബർ 11 ന് കൊഴുവനാൽ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചെങ്കിലും അത് ഫയലിൽ കുടുങ്ങി. മന്ത്രി തലത്തിൽ ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ല. സ്വന്തമായി വരുമാനമില്ലാതെ മുന്നോട്ട് പോകാനാവുന്നില്ലെന്നാണ് കുടുംബത്തിന്റെ നിലപാട്.
