Kerala News

നാടകത്തിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതി; രണ്ട് ഹൈക്കോടതി ജീവനക്കാർക്ക് സസ്പൻഷൻ

നാടകത്തിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ രണ്ട് ഹൈക്കോടതി ജീവനക്കാർക്ക് സസ്പൻഷൻ. അസിസ്റ്റന്റ് രജിസ്ട്രാർ സുധീഷ് ടി.എ, കോർട്ട് കീപ്പർ സുധീഷ് പി.എം എന്നിവർക്കെതിരെയാണ് നടപടി. ചീഫ് ജസ്റ്റിസിന്റെ നിർദ്ദേശപ്രകാരമാണ് നടപടി സ്വീകരിച്ചത്.

ഹൈക്കോടതി ജീവനക്കാർ അവതരിപ്പിച്ച ഹ്രസ്വനാടകത്തിൽ അധിക്ഷേപകരമായ ഉള്ളടക്കമുണ്ടെന്ന് ചൂണ്ടിക്കാട്ടി ലീഗൽ സെല്ലും ഭാരതീയ അഭിഭാഷക പരിഷത്തും പരാതിനൽകിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.

നാടകത്തിൽ പ്രധാനമന്ത്രിയുടെ വാക്കുകളുടെ പ്രയോഗരീതിയേയും കേന്ദ്ര പദ്ധതികളെയും ആക്ഷേപിച്ചുവെന്നാണ് പരാതി. സ്വാതന്ത്ര്യത്തിന്റെ അമൃത വർഷാഘോഷത്തെയും കോടതി ജീവനക്കാർ നാടകത്തിലൂടെ വിമർശിച്ചു എന്ന് പരാതിയിലുണ്ട്.

Related Posts

Leave a Reply