India News

തമിഴ്നാട്ടിൽ നാല് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു; നാല് മരണം, എട്ടുപേർക്ക് പരുക്ക്

തമിഴ്നാട്ടിൽ നാല് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് നാല് മരണം. എട്ടുപേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒന്നിനുപിറകെ ഒന്നായി വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തമിഴ്നാട്ടിലെ ധർമ്മപുരിയിലാണ് സംഭവം. അതിവേഗത്തിൽ വന്ന ട്രക്ക് നിയന്ത്രണം വിട്ട് മറ്റൊരു ട്രക്കിൻ്റെ പിന്നിൽ ഇടിച്ചു. ഇടികൊണ്ട ട്രക്ക് നിയന്ത്രണം വിട്ട് മുന്നിൽ സഞ്ചരിക്കുകയായിരുന്ന ലോറിയിൽ ഇടിക്കുകയും ഈ വാഹനം ഒരു കാറിൽ ഇടിച്ച് പാലത്തിൽ നിന്ന് താഴേയ്ക്ക് പതിക്കുകയും ചെയ്യുകയായിരുന്നു. ഇതിനിടെ കാറിനു തീപിടിച്ചത് അപകടത്തിൻ്റെ വ്യാപ്തി വർധിപ്പിച്ചു. മരണപ്പെട്ടവരുടെ കുടുംബത്തിന് തമിഴ്നാട് സർക്കാർ 2 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരുക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും.

Related Posts

Leave a Reply