Kerala News

തൃശൂരിൽ ക്ഷേത്രത്തിന് സമീപം കാർ പാറമടയിലേക്ക്  മറിഞ്ഞു, മൂന്ന് പേർക്ക് ദാരുണാന്ത്യം

തൃശൂർ: മാള കുഴിക്കാട്ടുശേരി വരദനാട് ക്ഷേത്രത്തിന് സമീപം അപകടത്തിൽപെട്ട കാർ പാറമടയിലേക്ക്  മറിഞ്ഞ്  മൂന്നുപേർക്ക് ദാരുണാന്ത്യം.കൊമ്പിടിഞ്ഞാമക്കൽ സ്വദേശികളായ മൂത്തേടത്ത് ശ്യാം, പുന്നേലി പറമ്പിൽ ജോർജ്, പടിഞ്ഞാറേ പുത്തൻചിറ  താക്കോൽക്കാരൻ ടിറ്റോ എന്നിവരാണ് മരിച്ചത്.  രാത്രി 11:00 മണിയോടുകൂടിയാണ് അപകടമുണ്ടായത്.എതിരെ വന്ന ബൈക്ക് യാത്രക്കാരാണ് കാറ് പാറമടയിലേക്ക് വീഴുന്നത് കണ്ടത്. ആളൂർ പൊലീസും മാള പൊലീസും മാള ഫയർഫോഴ്സും സ്ഥലത്തെത്തിയെങ്കിലും 40 അടിയിലും കൂടുതൽ താഴ്ചയുള്ള പാറമട ആയതിനാൽ സ്കൂബ ഡൈവേഴ്സ് എത്തിയാണ് മൃതദേഹം കരയ്ക്കടുപ്പിച്ചത്. മൃതദേഹം കുഴിക്കാട്ടുശേരി  മറിയം ത്രേസ്യ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related Posts

Leave a Reply