Kerala News

പൂർണ്ണ ഗർഭിണിയായ കാൽനട യാത്രക്കാരിയെ കാറിടിച്ചു; ​ഗർഭസ്ഥ ശിശു മരിച്ചു

കടലുണ്ടി റെയിൽവേ ഗേറ്റിന് സമീപം പൂർണ്ണ ഗർഭിണിയായ കാൽനടയാത്രക്കാരിയെ കാറിടിച്ച് ഗർഭസ്ഥ ശിശു മരിച്ചു. കടലുണ്ടി കടവ് സ്വദേശി അനീഷ റാഷിദ് ദമ്പതികളുടെ ഗർഭസ്ഥ ശിശുവാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാറിടിക്കുകയായിരുന്നു. കടലുണ്ടി റെയിൽവേ ഗേറ്റിന് സമീപമുള്ള ലാബിൽ രക്ത പരിശോധനയ്ക്ക് മാതാവിനോടൊപ്പം പോവുകയായിരുന്ന യുവതിയെ കോഴിക്കോട് നിന്നും പരപ്പനങ്ങാടിയിലേക്ക് പോകുന്ന കാർ നിയന്ത്രണം വിട്ടു ഇടിക്കുകയായിരുന്നു. തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസ്രാവമുണ്ടായി. യുവതിയെ സർജറിയ്ക്ക് വിധേയമാക്കിയിരുന്നു. തുടർന്നാണ് ​ഗർഭസ്ഥ ശിശു മരിച്ചെന്ന് കണ്ടെത്തിയത്.

Related Posts

Leave a Reply