Entertainment Kerala News

‘9സ്കിൻ സാധാരണക്കാർക്ക് പറ്റില്ല’; നയൻതാരയുടെ ബ്രാൻഡിനെതിരെ വിമർശനം

നയൻതാരയുടെ സൗന്ദര്യ സംരക്ഷക ഉൽപ്പന്നങ്ങളുടെ ബ്രാൻഡായ 9സ്കിൻ സെപ്റ്റംബർ 29നാണ് ഔദ്യോ​ഗികമായി ആരംഭിച്ചത്. 9സ്കിൻ പുറത്തിറങ്ങിയതിന് പിന്നാലെ വലിയ വിമർശനമാണ് സാമൂഹിക മാധ്യമങ്ങളിൽ നിന്നടക്കം ഉയരുന്നത്. 9സ്കിന്നിന്റെ വില സാധാരണക്കാർക്ക് താങ്ങാൻ സാധിക്കുന്നതല്ല എന്നതാണ് വിമർശനം. ലക്ഷ്വറി ബ്രാൻഡാണ് 9സ്കിൻ, സെലിബ്രിറ്റികളെയും സമ്പന്നരെയും മാത്രമാണ് ലക്ഷ്യം വെയ്ക്കുന്നതെന്നും സോഷ്യൽ മീഡിയയിൽ പ്രതികരണം എത്തുന്നുണ്ട്.

9സ്കിന്നിന്റെ അഞ്ച് ഉൽപ്പന്നങ്ങളാണ് ലോ‍ഞ്ച് ചെയ്തിരിക്കുന്നത്. ഡേ ക്രീം, നൈറ്റ് ക്രീം, ആന്റി-ഏജിങ് സിറം, ഗ്ലോ സിറം, സ്കിന്റില്ലേറ്റ് ബൂസ്റ്റർ ഓയിൽ എന്നിവയാണ് ഉൽപ്പന്നങ്ങൾ. ഇതിൽ 50 ഗ്രാം ഡേ ക്രീമിന് 1,799 രൂപയാണ് വില. 50 ഗ്രാം നൈറ്റ് ക്രീമിന് 1,899 രൂപ, ആന്റി-ഏജിങ് സിറത്തിന് 1,499 രൂപ, ഗ്ലോ സിറത്തിന് 1,199 രൂപ എന്നിങ്ങനെയാണ് വില. സോഷ്യൽ മീഡിയയിൽ ഇതുവരെ സ​ജീവമല്ലാതിരുന്ന നയൻസ് ജവാന്റെ റിലീസിനോടനുബന്ധിച്ചാണ് സോഷ്യൽ മീഡിയയിലെത്തുന്നത്. എന്നാൽ തന്റെ ബ്രാൻഡ് പ്രൊമോഷന് വേണ്ടിയാണ് അക്കൗണ്ട് തുടങ്ങിയതെന്നും പ്രതികരണങ്ങളുണ്ട്.

ആറ് വർഷമാണ് പ്രൊഡക്ടിനായി എടുത്തതെന്നും പ്രകൃതിയും ആധുനിക ശാസ്ത്രവും പിന്തുണയുള്ള സമവാക്യങ്ങൾ ഉപയോഗിച്ചാണ് അമൂല്യമായ ഈ ഉൽപ്പന്നങ്ങൾ വിപണിയിൽ ഇറക്കുന്നതെന്നും താരം പറഞ്ഞിരുന്നു. ‘നിങ്ങളുടെ നിത്യേനയുള്ള ചർമ സംരക്ഷണത്തിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ ഉൽപ്പന്നങ്ങൾ ആധുനിക സാങ്കേതികവിദ്യയും ഒത്തുചേരുന്നതാണ്. ഈ സ്നേഹം നിങ്ങൾക്ക് തരുന്നതിൽ ഞങ്ങൾ വളരെയധികം സന്തുഷ്ടരാണ്’,നയൻതാര ലോഞ്ച് ചടങ്ങിൽ പറഞ്ഞു.

Related Posts

Leave a Reply