85 ലക്ഷം രൂപ തട്ടിയെടുത്തതായി കോൺഗ്രസ് എസ് ജില്ലാ വൈസ് പ്രസിഡണ്ടിനെതിരെ പരാതി . രാഷ്ട്രീയ ബന്ധമാണ് പ്രതിയെ അറസ്റ്റ് ചെയ്യാത്തതെന്ന് ആരോപിച്ച് പരാതിക്കാർ ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തുന്നു. കോൺഗ്രസ് നേതാവ് രമ്യ ഷിയാസിനെതിരെയാണ് തട്ടിപ്പിനിരയായവർ പരാതി നൽകിയത്. രാഷ്ട്രീയ ബന്ധമാണ് പ്രതിയെ അറസ്റ്റ് ചെയാത്തതെന്ന് പരാതിക്കാർ പറയുന്നു. 10 ലക്ഷം മുതൽ 15 ലക്ഷം വരെയാണ് തട്ടിയത്. 40ഓളം പേരാണ് പ്രതിഷേധം നടത്തുന്നത്. 85 ലക്ഷം രൂപയാണ് രമ്യ തട്ടിയെടുത്തത്. ഡിസിപി, എസിപി, കമ്മീഷണർ എന്നിവർക്ക് പരാതി നൽകിയിട്ടും കേസെടുക്കുന്നില്ലെന്ന് പരാതിക്കാർ വ്യക്തമാക്കി. നിരന്തരം തട്ടിപ്പുകാരിയാണ് രമ്യ ഷിയാസ്. സംസ്ഥാന മുഖ്യമന്ത്രിയുടെ കാറിന് മുന്നിൽ നിന്നും ഫോട്ടോയെടുത്ത് ബന്ധമുണ്ടെണ്ടന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തുന്നത്.