Entertainment India News

69-മത് ദേശീയ ചലച്ചിത്ര പുരസ്‌കാരം; മികച്ച നടൻ അല്ലു അർജുൻ, നടിക്കുള്ള അവാർഡ് പങ്കിട്ട് ആലിയ ഭട്ടും കൃതി സനോനും

69-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടൻ അല്ലു അർജുനാണ്. പുഷ്പയിലെ പ്രകടനത്തിനാണ് പുരസ്‌കാരം. ഗംഗുഭായ് കതിയാവാദി എന്ന ചിത്രത്തിലെ അഭിനയത്തിന് ആലിയ ഭട്ടിനും മിമി എന്ന ചിത്രത്തിലെ പ്രകടനത്തിന് കൃതി സനനും മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടു. മികച്ച ചിത്രം റോക്കട്രി ദ് നമ്പി എഫക്ടാണ്. 28 ഭാഷകളിൽ നിന്നായി 280 ചിത്രങ്ങളാണ് മാറ്റുരച്ചത്. ഫീച്ചർ ഫിലിമിൽ 31 വിഭാഗങ്ങളും നോൺ ഫീച്ചർ വിഭാഗത്തിൽ 24 വിഭാഗങ്ങളുമാണ് ഉള്ളത്.

2021-ലെ മികച്ചസിനിമ മലയാളം സിനിമ ഹോമിന് ലഭിച്ചു. പ്രത്യേക ജൂറി പരാമർശം നടൻ ഹോം എന്ന ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രൻസ് അർഹനായി. മികച്ച തിരക്കഥയായി നായാ‌ട്ട് എന്ന ചിത്രത്തിന് ഷാഹി കബീർ പുരസ്കാരത്തിന് അർ​ഹനായി.

നോൺ ഫിക്ഷൻ വിഭാ​ഗത്തിൽ മികച്ച പരിസ്ഥിതി സിനിമയായത് മലായള ചിത്രം മൂന്നാം വളവ് ആണ്. മികച്ച ആനിമേഷൻ ”കണ്ടിട്ടുണ്ട്’.

ഫീച്ചർ ഫിലിം വിഭാ​ഗത്തിൽ 31 കാറ്റ​ഗറികളിലായാണ് പരുസ്കാരം പ്രഖ്യാപിച്ചത്. നോൺ ഫീച്ചർ വിഭാ​ഗത്തിൽ 24 കാറ്റ​ഗറികളാണുണ്ടായിരുന്നത്. ദാദാസാഹിബ്‌ ഫാൽക്കെ പുരസ്കാരം പിന്നീട് പ്രഖ്യാപിക്കും.

Related Posts

Leave a Reply