60 ലേറെ പേർ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് 18കാരിയുടെ വെളിപ്പെടുത്തൽ. സി.ഡബ്ല്യു.സി.ക്ക് ലഭിച്ച മൊഴി നേരിട്ട് പത്തനംതിട്ട എസ്പിക്ക് കൈമാറി. സംഭവത്തിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു വർഷമായുള്ള പീഡനവിവരങ്ങളാണ് ഡബ്ല്യു.സി വഴി പൊലീസിന് ലഭിച്ചത്. സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. പത്തനംതിട്ട ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു.
13-ാം വയസുമുതൽ ലൈംഗിക ചൂഷണത്തിനിരയായിട്ടുണ്ടെന്നാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. ഒരു പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തിൽ ഇത്രയേറെ പ്രതികൾ ഉൾപ്പെടുന്നത് അപൂർവമാണ്.
പ്രാഥമിക അന്വേഷണത്തിൽ 62 പേരുണ്ടെന്ന് വ്യക്തമായതായാണ് സൂചന. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലും പ്രതികൾക്കെതിരെ കേസെടുത്തു. അന്വേഷണം പുരോഗമിക്കുന്നതിനനുസരിച്ച് കൂടുതൽ പ്രതികൾ വെളിവാകാനാണ് സാധ്യത എന്നും പൊലീസ് പറഞ്ഞു.