Kerala News

6 വയസുകാരൻ ലോറി ഇടിച്ച് മരിച്ചു; 4 അം​ഗ കുടുംബം സഞ്ചരിച്ച ബൈക്കിൽ ടോറസ് ലോറി ഇടിച്ചുകയറി

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലുണ്ടായ അപകടത്തിൽ 6 വയസുകാരൻ ലോറിയിടിച്ച് മരിച്ചു. നെയ്യാറ്റിൻകര മണലുവിള  സ്വദേശി ജിജിൻ്റെയും രേഷ്മയുടേയും രണ്ടാമത്തെ മകനായ ആരീഷ് ആണ് മരിച്ചത്. നെയ്യാറ്റിൻകര ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്. അമ്മയും രണ്ട് മക്കളും അച്ഛനും സഞ്ചരിച്ച ഇരു ചക്ര വാഹനത്തിൻ ടോറസ്  ലോറി ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. മൂത്ത മകൻ ആരോൺ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. 

Related Posts

Leave a Reply