ചേർത്തല: 45 ദിവസമായി ഒളിവിൽ കഴിഞ്ഞിരുന്ന പോക്സോ കേസ് പ്രതിയെ ചേർത്തല പൊലീസ് പിടികൂടി. നഗരസഭ 15-ാം വാർഡ് വള്ളപുരക്കൽ പ്രണവി (32) നെയാണ് ഊട്ടിക്ക് സമീപം കോത്തഗിരിയിൽ നിന്ന് പൊലീസ് പിടികൂടിയത്. കേസെടുത്തത് അറിഞ്ഞ് മുങ്ങിയ പ്രതിയുടെ അകന്ന ബന്ധുക്കളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തി പിടികൂടിയത്.
എസ് ഐ, എ അനിൽകുമാറിന്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫീസർമാരായ സതീഷ്, അജയ്, മുരളീധരൻ, എം ശ്രീജിത്ത്, ധൻരാജ് ഡി പണിക്കർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കുമളിയിലും തിരുപ്പൂരിലുമടക്കം അന്വേഷണം നടത്തി ഒടുവിലാണ് കോത്തഗിരിയിലെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.