India News

30കാരി വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍; ‘കുറിപ്പ് കണ്ടെത്തി’

മംഗളൂരു: ബെല്‍ത്തങ്ങാടി കാര്യത്തഡ്കയില്‍ യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രേവതി എന്ന 30കാരിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മുറിയില്‍ നിന്ന് പുറത്തു വരാത്തത് ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ വാതില്‍ തകര്‍ത്ത് ഉള്ളില്‍ കയറിയപ്പോഴാണ് രേവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യ ചെയ്യാനുള്ള കാരണത്തെ സംബന്ധിച്ച് വിശദമായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. മംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന രേവതി ചില ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് അടുത്തിടെയാണ് വീട്ടില്‍ മടങ്ങി എത്തിയതെന്ന് വീട്ടുകാര്‍ പറഞ്ഞു. 

Related Posts

Leave a Reply