ചെന്നൈ: 27 വർഷങ്ങൾക്ക് മുൻപ് 60 രൂപ മോഷ്ടിച്ച പ്രതിയെ പിടിയിലാക്കി മധുര പൊലീസ്. 60 രൂപ മോഷ്ടിച്ച കേസിൽ പ്രതിയായിരുന്ന . മധുരൈയിലെ ജക്കാത്തോപ്പ് സ്വദേശി 55കാരനായ പന്നീർശെൽവമാണ് വർഷങ്ങൾക്ക് ശേഷം പിടിയിലായത്. കേസിൽ അന്ന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ജാമ്യത്തിന് ഇറങ്ങിയ ഇയാൾ പിന്നീട് ഒളിവിൽ പോയിരുന്നു.
കേസ് തെപ്പക്കുളം പൊലീസ് സ്റ്റേഷനിലെ കെട്ടികിടന്ന കേസുകളുടെ അന്വേഷണം വേഗത്തിലാക്കുന്നതിൻ്റെ ഭാഗമായാണ് പന്നീർസെൽവത്തെ അറസ്റ്റ് ചെയ്തത്. സെൻസസ് സർവേ എന്ന പേരിൽ ചെന്നാണ് പൊലീസ് ഇയാളെ കുടുക്കിയത്. ശിവകാശിയിൽ കുടുംബത്തിനൊപ്പം താമസിക്കുകയായിരുന്നു ഇയാൾ.