India News

24 മണിക്കൂറിനിടെ ബിഹാറിൽ ഇടിമിന്നലേറ്റ് 19 പേർ മരിച്ചു

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ഇടിമിന്നലേറ്റ് ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. വയലിൽ പണി ചെയ്തുകൊണ്ടിരുന്നവരാണ് മിന്നലേറ്റ് മരിച്ചതിൽ കൂടുതലും. സംസ്ഥാനത്ത് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ജെഹനാബാദ്, മാധേപുര, ഈസ്റ്റ് ചംപാരൻ, റോഹ്താസ്, സാരൻ, സുപൌൾ എന്നിങ്ങനെ ആറ് ജില്ലകളിലായാണ് 19 പേർ മരിച്ചത്. സംഭവത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ വിഷമത്തിൽ പങ്കുചേരുന്നതായി വിശദമാക്കിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ബന്ധുക്കൾക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

Related Posts

Leave a Reply