23-ാമത് പുനെ അന്താരാഷ്ട്ര ചലച്ചിത്രമേള ഫെബ്രുവരി 13 മുതൽ 20 വരെ . നടനും ചലച്ചിത്രനിർമാതാവുമായ രാജ് കപൂറിന്റെ നൂറാം ജന്മദിനമാണ് ഈ വർഷത്തെ ചലച്ചിത്രമേളയുടെ പ്രമേയം. പുനെ ഫിലിം ഫൗണ്ടേഷനും മഹാരാഷ്ട്ര സർക്കാരിന്റെ സാംസ്കാരിക വകുപ്പും ചേർന്ന് ദാദാസാഹേബ് ഫാൽക്കെ ചിത്രനഗരി മുംബൈയുമായി സഹകരിച്ചാണ് മേള സംഘടിപ്പിക്കുന്നത്.
മേളയിൽ 81 രാജ്യങ്ങളിൽ നിന്നുള്ള 150-ലധികം സിനിമകൾ പ്രദർശിപ്പിക്കും. മേളയിൽ പങ്കെടുക്കുന്നതിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഫിലിം ഫെസ്റ്റിവലിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ജനുവരി 15 മുതൽ ആരംഭിക്കും. പുനെ സേനാപതി ബാപ്പട്ട് റോഡിലെ പവലിയൻ മാളിലെ മൂന്ന് തിയേറ്ററുകളിലെ ചലച്ചിത്ര 11 സ്ക്രീനുകളിലായാണ് മേള നടക്കുന്നത്. പി.വി.ആർ. ഐക്കൺ, ഔന്ദ് വെസ്റ്റെൻഡ് മാളിലെ സിനിപോളിസ്, പുണെ ക്യാമ്പിലെ ഐനോക്സ് എന്നീ തിയേറ്ററുകളാണിവ.
മേളയിലേക്കുള്ള ഓൺ ദി സ്പോട്ട് രജിസ്ട്രേഷന് 800 രൂപയാണ് ഇത് ഫെബ്രുവരി മൂന്നിന് ആരംഭിക്കും. ചലച്ചിത്ര മേളയുടെ സമാപനച്ചടങ്ങിൽ ഒരു അന്താരാഷ്ട്ര ജൂറി തിരഞ്ഞെടുക്കുന്ന മികച്ച അന്താരാഷ്ട്ര ചലച്ചിത്രത്തിന് 10 ലക്ഷംരൂപ സമ്മാനമായുള്ള ‘മഹാരാഷ്ട്ര സർക്കാർ സന്ത് തുക്കാറാം ബെസ്റ് ഇന്റർനാഷണൽ ഫിലിം അവാർഡ്’ നൽകും. കേരളത്തിൽ നടക്കുന്ന ഐഎഫ്എഫ്കെ ഫിലിം ഫെസ്റ്റിവലിന് സമാനമായൊരു ചലച്ചിത്ര മേളയാണ് പുനെയിലും നടക്കാൻ പോകുന്നത്.