യുവ സംരംഭകൻ അജിത്ത്. പി.എ നയിക്കുന്ന സംരംഭക യാത്ര തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ…

തിരുവനന്തപുരം. സംരംഭകർക്ക് കൂടുതൽ പിന്തുണയേകുന്ന ആഹ്വാനുമായി അജിത്ത്.പി.എ നയിക്കുന്ന സംരംഭക യാത്ര ജൂലൈ 22 -ന് തിരുവനന്തപുരത്തുനിന്നും ഫ്ലാഗ് ഓഫ് ചെയ്യും..വ്യാവസായിക സംരംഭക മേഖലയിലെ അരിഷിതാവസ്ഥ തൂത്തുവാരുന്നതിന് ചൂല് ഒരു ഉൽപ്പന്നമായി തിരഞ്ഞെടുക്കുകയും അതിന്റെ വിതരണം തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 101 ദിവസം നീളുന്ന സംരംഭക യാത്രയിലൂടെ നടത്തുവാനും പാരിജി തരായ സംരംഭകർക്ക് പ്രചോദനമാകുകയും എന്ന ലക്ഷ്യത്തോടെയാണ് സംരംഭക യാത്ര സംഘടിപ്പിച്ചിരിക്കുന്നത്

പുതിയ ഉൽപ്പന്നങ്ങൾ കണ്ടെത്താനും ഉൽപാദന ചെലവ് കുറച്ച് വിപണിയിൽ എത്തിച്ച് വിപണനം നടത്താനുമുള്ള പാടവം ഉണ്ടായിരിക്കണം. വ്യവസായത്തോടുള്ള അർപ്പണബോധവും കൃത്യതയും ഉപഭോക്താക്കളോടുള്ള സൗഹൃദ മനോഭാവവും വളരെ പ്രധാനമാണ്.
അത്തരക്കാരുടെ മനസ്സിന്റെ തളർച്ച മാറ്റി പരാജയത്തെ തൂത്തുമാറ്റി മുന്നേറുക എന്ന ലക്ഷ്യത്തോടെ സംരംഭക മേഖലയിൽ വീണ്ടും ചുവട് ഉറപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരമൊരു സംരംഭക യാത്ര
സംഘടിപ്പിക്കുന്നത്

Related Posts

Leave a Reply