തിരുവനന്തപുരം : തിരുവനന്തപുരം പാലോട് കാർ കത്തി ഒരാൾ മരിച്ചു. വീട്ടിലെ കോമ്പൗണ്ടിൽ കിടന്ന മാരുതി കാറാണ് കത്തിയത്. 64 വയസ്സുള്ള പുരുഷോത്തമൻ നായരാണ് മരിച്ചത്. ഒപ്പം വളർത്തുനായയും ഉണ്ടായിരുന്നു. ചൊവ്വാഴ്ച്ച രാവിലെ പത്തരയോടെയാണ് സംഭവം. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് കാർ കത്തിയത്. ആത്മഹത്യ
Month: February 2025
തൃശൂര്‍: കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരുടെ നിലപാട് നെറികേടിന്റെ ഭാഗമാണ്. അവരുടെ ഭാഷ നെറികെട്ടതാണ്. ബജറ്റില്‍ കേരളത്തെ അവഗണിച്ച കേന്ദ്ര നിലപാടിന് കേന്ദ്രമന്ത്രിമാര്‍ കൂട്ടുനിന്നുവെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു.
സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥി സംഘടനകള്‍. ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നയത്തിനെതിരാണ് തീരുമാനമെന്ന് എ.ഐ.എസ്.എഫ് പറഞ്ഞു. കൂത്തുപറമ്പ് രക്തസാക്ഷിത്വത്തില്‍ പിണറായി വിജയന്‍ മറുപടി പറയണമെന്ന് കെ.എസ്.യു ആവശ്യപ്പെട്ടു.
വീട് നിര്‍മ്മാണത്തില്‍ വ്യവസ്ഥകള്‍ ഉദാരമാക്കി സര്‍ക്കാര്‍. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമ പ്രകാരം വിജ്ഞാപനം ചെയ്യാത്ത ഭൂമിയിലെ വീട് നിര്‍മ്മാണത്തിന് തരംമാറ്റ അനുമതി വേണ്ട. അപേക്ഷകരോട് തരംമാറ്റ അനുമതി ആവശ്യപ്പെടാന്‍ പാടില്ലെന്ന് തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കി.
കൊല്ലം കുളത്തൂപ്പുഴ ഓയിൽ പാം എസ്റ്റേറ്റിൽ തീപിടുത്തം. കണ്ടഞ്ചിറ എസ്റ്റേറ്റിന് സമീപമുള്ള അഞ്ചേക്കറോളം വരുന്ന എണ്ണപ്പന തോട്ടത്തിലാണ് തീപിടുത്തമുണ്ടായത് . പുക ശ്വസിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മൂന്ന് തോട്ടം തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുളത്തൂപ്പുഴ,പുനലൂർ സ്റ്റേഷനുകളിൽ
ബ്രസീലിലെ മിനാസ് ഗെറൈസിൽ നടന്ന ലേലത്തിൽ 40 കോടി രൂപയ്ക്ക് വിറ്റ് ഗിന്നസ് റെക്കോർഡ് നേടി ഇന്ത്യൻ ഇനമായ നെല്ലൂർ പശു.1,101 കിലോഗ്രാമാണ് ഈ പശുവിന്റെ ഭാരം. ഇതുവരെ വിറ്റതിൽ വച്ച് ഏറ്റവും വിലയേറിയ പശുവായ നെല്ലൂർ വിറ്റുപോയത് 4.8 മില്യൺ ഡോളറിനാണ് (ഏകദേശം 40 കോടി രൂപ).വിയറ്റിന–19 എന്നു പേരുള്ള ഇതിന്
കോട്ടയം ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് നഴ്‌സിങില്‍ ക്രൂരമായ റാഗ്ഗിങ് നടന്നതായി പരാതി. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ കോമ്പസ് ഉപയോഗിച്ച് കുത്തി മുറിവേല്‍പ്പിച്ചെന്ന് ഉള്‍പ്പെടെയാണ് പരാതി. സംഭവത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. സ്വകാര്യ ഭാഗങ്ങളില്‍
പാതിവില തട്ടിപ്പ് കേസിൽ പ്രതി അനന്തു കൃഷ്ണന്റെ ജാമ്യ അപേക്ഷയിൽ വിധി പറയുന്നത് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി മാറ്റിവെച്ചു. 71 ലക്ഷം രൂപ പരാതിക്കാർക്ക് നൽകിയിരുന്നതായും നിലവിൽ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ നിലനിൽക്കില്ല എന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കേസിൽ ആരോപണം നേരിടുന്ന
എ ഐ സാധ്യതകൾ അതിശയകരം എന്ന് പ്രധാനമന്ത്രി. ഭരണം എന്നത് എല്ലാവരിലേക്കും എത്തിക്കുന്നത് കൂടിയാണ്. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി തുടങ്ങി നിരവധി കാര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെ ദശലക്ഷക്കണക്കിന് ജീവിതങ്ങളെ പരിവർത്തനം ചെയ്യാൻ AI-ക്ക് കഴിയും. സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള യാത്ര എളുപ്പത്തിലും
തിരുവനന്തപുരത്ത് പത്താം ക്ലാസുകാരനെ തട്ടി കൊണ്ടു പോയതായി പരാതി. മംഗലപുരം ഇടവിളാകം സ്വദേശി ആഷിക്കിനെയാണ് നാലംഗ സംഘം ബലമായി കാറില്‍ കയറ്റി കൊണ്ടു പോയത്. ബന്ധുക്കള്‍ മംഗലപുരം പോലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി 7.45ഓടെയാണ് പത്താംക്ലാസുകാരനെ കാറില്‍ക്കയറ്റി നാലംഗ സംഘം