ആലപ്പുഴ: അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിന് ഇടയാക്കിയ കളര്‍കോട് അപകടത്തില്‍ കാറോടിച്ച വിദ്യാര്‍ത്ഥിയെ പ്രതിയാക്കി ആലപ്പുഴ സൗത്ത് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സിസിടിവി ദൃശ്യങ്ങളുടെയും ദൃക്‌സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് ഗൗരി ശങ്കറിനെ ഒന്നാം പ്രതിയാക്കി റിപ്പോർട്ട്
Year: 2024
ആലപ്പുഴ: സ്ത്രീധന പീഡന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം ബിപിന്‍ സി ബാബു നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സിപിഐഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ ഭാര്യ നല്‍കിയ പരാതിയില്‍ ആലപ്പുഴ കരീലക്കുളങ്ങര പൊലീസ് കേസെടുത്തിരുന്നു. ഇതിലാണ് ബിപിന്‍ സി ബാബു
കൊച്ചി: ആന എഴുന്നള്ളിപ്പിൽ ഹൈക്കോടതി പുറപ്പെടുവിച്ച മാനദണ്ഡങ്ങൾ പാലിക്കാതിരുന്ന തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്ര ഭരണസമിതിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. മതത്തിന്റെ പേരിൽ എന്തും ചെയ്യാനാകില്ലെന്നും ചെയ്തത് ജാമ്യമില്ലാ കുറ്റമാണെന്നും ഹൈക്കോടതി പറഞ്ഞു. ഹൈക്കോടതിയുടെ അധികാരത്തെ ക്ഷേത്ര
പുഷ്പ 2 റിലീസിനിടെ ഹൈദരാബാദില്‍ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. സന്ധ്യ തീയറ്ററിന് മുന്നില്‍ പൊലീസും ഫാന്‍സും തമ്മില്‍ സംഘര്‍ഷമുണ്ടായി. ജനക്കൂട്ടത്തിനുനേരെ പൊലീസ് ലാത്തിവീശിയിരുന്നു. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്.
ത്യശ്ശൂർ: കാസർകോട് നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള വന്ദേഭാരത് വഴിയിൽ കുടുങ്ങി. ബാറ്ററി തകരാറാണെന്നാണ് ലഭിക്കുന്ന വിവരം. ഷൊർണ്ണൂർ സ്റ്റേഷനിൽ നിന്ന് വിട്ട ശേഷം പാതി വഴിയിൽ വെച്ചാണ് ട്രെയിൻ നിന്നത്. 45 മിനിറ്റായി ട്രെയിൻ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. ഡോർ തുറക്കാൻ സാധിക്കാത്തത് യാത്രക്കാർക്ക്
ആലപ്പുഴ ആറാട്ടുപുഴയിൽ ഭാര്യ വീട്ടിലെത്തിയ ഭർത്താവ് മർദ്ദനമേറ്റ് മരിച്ചത് കൊലപാതകമെന്ന് പൊലീസ്. കായംകുളം പെരുമ്പള്ളി സ്വദേശി വിഷ്ണുവാണ് കൊല്ലപ്പെട്ടത്. മരണകാരണം തലക്കേറ്റ ക്ഷതമെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. സംഭവത്തിൽ വിഷ്ണുവിന്റെ ഭാര്യ ആതിര ഉൾപ്പടെ 4 പേർ തൃക്കുന്നപ്പുഴ പൊലീസിന്റെ
നടൻ നാഗചൈതന്യയും നടി ശോഭിത ധുലിപാലയുടെയും വിവാഹത്തിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്ത്.സ്വർണ നിറത്തിലുള്ള പട്ടുസാരി ധരിച്ച് മണ്ഡപത്തിലിരിക്കുന്ന ശോഭിതയെയും സമീപത്തായി പരമ്പരാഗത വിവാഹ വസ്ത്രം ധരിച്ചിരിക്കുന്ന നാഗചൈതന്യയെയും ചിത്രങ്ങളിൽ കാണം. അക്കിനേനി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഹൈദരാബാദിലെ അന്നപൂർണ
തിരുവനന്തപുരത്ത് രണ്ടര വയസ്സുകാരി ശിശുക്ഷേമ സമിതിയില്‍ കൂര പീഡനത്തിനിരയായ സംഭവത്തില്‍ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി വീണാ ജോര്‍ജ്. ജീവനക്കാരുടെ പെര്‍ഫോമന്‍സ് വിലയിരുത്തുമെന്നും നിയമനത്തിന് പോലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ശിശുക്ഷേമ സമിതിയിലെ നിയമന
സമ്പൂര്‍ണ ബീഫ് നിരോധനവുമായി അസം. ഇന്ന് മുതല്‍ പൂര്‍ണ്ണ നിരോധനം നിലവില്‍ വരും. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടേതാണ് പ്രഖ്യാപനം. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പൊതുസ്ഥലങ്ങളിലും ബീഫ് പാടില്ലെന്നാണ് ഉത്തരവ്. നേരത്തെ ക്ഷേത്രങ്ങള്‍ക്ക് സമീപം ഉണ്ടായിരുന്ന ബീഫ് നിരോധനം പൊതു സ്ഥലങ്ങളില്‍ മുഴുവന്‍
കോഴിക്കോട് എലത്തൂരില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ഇന്ധനം ചോര്‍ന്നു. പ്രദേശത്തെ ഓടകളില്‍ ഇപ്പോള്‍ ഇന്ധനം പരന്നൊഴുകുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ഫയര്‍ ഫോഴ്‌സ് അറിയിച്ചു. പ്രശ്‌നം പൂര്‍ണതോതില്‍ പരിഹരിക്കാന്‍ സമയമെടുക്കുമെന്ന് ഹിന്ദുസ്ഥാന്‍ പെട്രോളിയം അധികൃതര്‍