കൊച്ചി: കുവൈത്തിലെ ഗൾഫ് ബാങ്കിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാതെ വിദേശത്തേക്ക് കടന്ന് മലയാളികൾ. ബാങ്കിൻ്റെ 700 കോടി രൂപയോളം തട്ടിയ സംഭവത്തിൽ 1425 മലയാളികളാണ് പ്രതിസ്ഥാനത്തുള്ളത്. ഇവരിൽ 700 ഓളം പേർ നഴ്സുമാരാണ്. കേരളത്തിലേക്കും അമേരിക്കയിലേക്കും ഇംഗ്ലണ്ടിലേക്കും കാനഡയിലേക്കും വായ്പയെടുത്തവർ
Year: 2024
വടകര: കോഴിക്കോട് വടകരയില്‍ ഒന്‍പതുവയസ്സുകാരി കോമയില്‍ ആവുകയും മുത്തശ്ശി മരണപ്പെടുകയും ചെയ്ത വാഹനാപകടത്തിലെ പ്രതി ഇന്‍ഷൂറന്‍സ് ക്ലെയിം വാങ്ങിയെന്ന് പൊലീസ്. കാര്‍ മതിലില്‍ ഇടിച്ചതിന് ഫോട്ടോ തെളിവായി നല്‍കി 36,000 രൂപ ഇന്‍ഷൂറന്‍സ് ക്ലെയിം വാങ്ങുകയായിരുന്നു. വാഹനത്തിന്റെ മുന്‍വശത്തെ ഗ്ലാസ്, ബംപര്‍
പത്തനംതിട്ട: മരിച്ച നിലയിൽ കാണപ്പെട്ട കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൻ്റെ പൂർണ്ണ ഉള്ളടക്കം . നവീൻ ബാബുവിൻ്റേത് തൂങ്ങിമരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. നവീൻ ബാബുവിൻ്റെ ശരീരത്തിൽ പരിക്കുകളില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.
ആന എഴുന്നള്ളിപ്പിലെ ഹൈക്കോടതി ഇടപെടലിൽ പ്രതിഷേധം ശക്തമാക്കി തൃശൂരിലെ വിവിധ പൂര കമ്മറ്റികൾ. ഉത്രാളിക്കാവിൽ ഇന്ന് പ്രതിഷേധ സംഗമം സംഘടിപ്പിക്കും. തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങൾ സംയുക്തമായി നാളെ ആചാര സംരക്ഷണ കൂട്ടായ്മയും സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ 10 മണിക്ക് ഉത്രാളിക്കാവ് ക്ഷേത്രത്തിൽ
വൈദ്യുതി നിരക്ക് കുത്തനെ കൂട്ടിയതിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഒരുങ്ങി കോൺഗ്രസ്. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് രാത്രിയിൽ പന്തം കൊളുത്തി പ്രകടനം നടത്തും. യുഡിഎഫ് എന്ന നിലയിലും പ്രതിഷേധ പരിപാടികൾ ആലോചിക്കുന്നുണ്ട്. സർക്കാർ നടപടിക്കെതിരേ കോൺഗ്രസ് ശക്തമായ സമരം നടത്തുമെന്ന് കെപിസിസി
അല്ലു അർജുൻ നായകനായെത്തിയ പുഷ്പ ടു സിനിമയ്ക്കിടെ തീയറ്ററിൽ രാസവസ്തു പ്രയോഗിച്ചതായി സംശയം. മുംബൈയിലെ ബാന്ദ്രയിൽ ഉള്ള ഗ്യാലക്സി തിയേറ്ററിലാണ് സംഭവം.വ്യാഴാഴ്ച രാത്രി 10 മണിയോടെയുള്ള പ്രദർശനത്തിനിടെ കാണികൾക്ക് അവശത അനുഭവപ്പെട്ടു. ഇടവേളയ്ക്കിടെ ആരോ രാസവസ്തു സ്പ്രേ ചെയ്തതായി സംശയം. പൊലീസ് സിസിടിവി
തിരുവനന്തപുരം പാലോട് നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അഭിജിത്തിനെ കസ്റ്റഡിയിലെടുത്ത് പോലീസ്. വീട്ടുകാർ നൽകിയ പരാതിയിൽ ആണ് നടപടി. അഭിജിത്തിനെ വിശദമായി ചോദ്യംചെയ്യും. പാലോട് കൊന്നമൂട് സ്വദേശി ഇന്ദുജ (25) ആണ് മരിച്ചത്. അഭിജിത്തിന്റെ വീട്ടിലെ രണ്ടാമത്തെ നിലയിൽ ബെഡ്റൂമിലെ ജനലിൽ കെട്ടി തൂങ്ങിയ
തിരുവനന്തപുരം കിഴക്കേകോട്ടയിൽ ബസ്സുകൾക്കിടയിൽപ്പെട്ട് കേരളബാങ്ക് സീനിയർ മാനേജർ എം ഉല്ലാസ് മരിച്ചതിൽ വീഴ്ച സ്വകാര്യ ബസിന്റേതെന്ന് ഗതാഗത വകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ. ബസിന്റെ പെർമിറ്റ് സസ്പെൻഡ് ചെയ്യും. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാനും ശിപാർശ. കിഴക്കേകോട്ടയിൽ ഇന്ന് മുതൽ ഗതാഗത വകുപ്പിന്റെ പ്രത്യേക
മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസത്തിൽ സംസ്ഥാന ദുരന്തനിവാരണ അക്കൗണ്ട് ഓഫീസർ ഇന്ന് ഹൈക്കോടതിയിൽ ഹാജരായേക്കും. ദുരന്തം ഉണ്ടായ സമയത്ത് SDRF ന്റെ അക്കൗണ്ടിൽ എത്ര രൂപ ഉണ്ടായിരുന്നു, എത്ര തുക ചെലവഴിക്കാനാവും എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അറിയിക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കഴിഞ്ഞദിവസം
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ പൂഴ്ത്തിയ ഭാഗങ്ങൾ പുറത്തുവിടുന്നതിൽ തീരുമാനം ഇന്ന്. വിവരാവകാശ കമ്മീഷണറും കോടതിയും നിർദ്ദേശിച്ചിട്ടും സർക്കാർ പൂഴ്ത്തിയ ഭാഗങ്ങളാണ് പുറത്ത് വിടുക. വിവരാവകാശ കമ്മീഷണർ ഇക്കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനമെടുക്കും. റിപ്പോർട്ടിലെ 49 മുതൽ 53 വരെയുള്ള പേജുകളാണ്