Home 2024 (Page 47)
Kerala News

നവീൻ ബാബുവിന്‍റെ അടിവസ്ത്രത്തിൽ രക്തക്കറ കണ്ടെത്തിയ പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ട് ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ

തിരുവനന്തപുരം: മുൻ കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ  അടിവസ്ത്രത്തിൽ രക്തക്കറ കണ്ടെത്തിയ പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ട് ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. എഡിഎമ്മിന്‍റെ  മരണം കൊലപാതകമാണെന്ന സംശയത്തിന് ബലം നൽകുന്നതാണ് പുതിയ വാർത്തയെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Kerala News

കൊച്ചിയിൽ വീണ്ടും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്.

കൊച്ചിയിൽ വീണ്ടും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്. എളംകുളം സ്വദേശിയായ എൺപത്തിയഞ്ചുകാരന് പതിനേഴ് ലക്ഷത്തിലധികം രൂപ നഷ്ടമായി. ജെറ്റ് എയർവെയ്‌സിന്റെ പേരിലുള്ള തട്ടിപ്പിൽ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് പറഞ്ഞായിരുന്നു പണം തട്ടിയത്. ഡിജിറ്റൽ‌ അറസ്റ്റിലാണെന്ന് ഫോണിൽ വിളിച്ച് പറഞ്ഞായിരുന്നു പണം
Entertainment Kerala News

നടൻ കാളിദാസ് ജയറാം താരിണി കലിംഗരാരുടെ കഴുത്തില്‍ താലിചാർത്തി

നടൻ കാളിദാസ് ജയറാം താരിണി കലിംഗരാരുടെ കഴുത്തില്‍ താലിചാർത്തി. രാവിലെ 7.15നും എട്ടിനുമിടയിലെ മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം. അനുജത്തി മാളവികക്ക് നവനീത് ഗിരീഷ് താലിചാർത്തിയ ഗുരുവായൂർ അമ്പലത്തിൽവെച്ചുതന്നെയായിരുന്നു കാളിദാസും വിവാഹിതനായത്. ചുവപ്പില്‍ ഗോള്‍ഡന്‍ ബോര്‍ഡര്‍ വരുന്ന മുണ്ടും
Kerala News

വൈദ്യുത മന്ത്രിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് രമേശ് ചെന്നിത്തല

കേരള വൈദ്യുത ബോര്‍ഡ് ഒപ്പുവെച്ച ദീര്‍ഘകാല കരാറുകള്‍ റദ്ദാക്കിയതിനു പിന്നിലുള്ള അഴിമതിയെക്കുറിച്ച് വൈദ്യുത മന്ത്രി പരസ്യ സംവാദത്തിന് തയ്യാറുണ്ടോ എന്ന് കോണ്‍ഗ്രസ് വര്‍ക്ക്ിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല വെല്ലുവിളിച്ചു. അദാനി ഗ്രൂപ്പിനെ കേരളത്തിന്റെ വൈദ്യുത വിതരണ രംഗത്തേക്കു കൊണ്ടുവരുന്നതിന്റെ
Kerala News

ശബരിമല ദർശനം നടത്തിയ നടൻ ദിലീപിന് സന്നിധാനത്ത് താമസം ഒരുക്കിയത് ദേവസ്വം ഓഫീസ് കോംപ്ലക്സിൽ

കൊച്ചി: ശബരിമല ദർശനം നടത്തിയ നടൻ ദിലീപിന് സന്നിധാനത്ത് താമസം ഒരുക്കിയത് ദേവസ്വം ഓഫീസ് കോംപ്ലക്സിൽ. മന്ത്രിയും ബോർഡ് അംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും താമസിക്കുന്ന ഇടത്താണ് ദിലീപിന് മുറി നൽകിയത്. പണം വാങ്ങാതെയാണ് മുറി അനുവദിച്ചത്.ദേവസ്വം മെമ്പറുടെ മുറിയാണ് ദിലീപിന് നൽകിയത്. ഹരിവരാസനം പാടി
Kerala News

നഴ്സിംഗ് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു; ഹോസ്റ്റൽ വാർഡന്റെ മാനസിക പീഡനം ആരോപണം

കാഞ്ഞങ്ങാട്: നഴ്സിംഗ് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. കാഞ്ഞങ്ങാട് മന്‍സൂർ ആശുപത്രിയിലെ വിദ്യാർത്ഥിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഹോസ്റ്റൽ വാർഡന്റെ മാനസിക പീഡനം മൂലമാണ് ആത്മഹത്യയ്ക്ക് ശ്രമിക്കാൻ കാരണമെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. വിദ്യാർത്ഥിയുടെ ആരോഗ്യനില
Kerala News

സുഹൃത്ത് അജാസ് മര്‍ദ്ദിക്കുന്നത് കണ്ടെന്ന് ഇന്ദുജയുടെ ഭര്‍ത്താവ് അഭിജിത്ത് മൊഴി നല്‍കി

തിരുവനന്തപുരം: പാലോട് ഇളവട്ടത്ത് നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അജാസ് മര്‍ദ്ദിക്കുന്നത് കണ്ടെന്ന് ഇന്ദുജയുടെ ഭര്‍ത്താവ് അഭിജിത്ത് മൊഴി നല്‍കി. ശംഖുമുഖത്തു വെച്ചാണ് മര്‍ദ്ദിച്ചതെന്നും മൊഴിയില്‍ പറഞ്ഞു. തെളിവെടുപ്പിലായി പൊലീസ് അജാസുമായി
Kerala News

രക്ഷാപ്രവര്‍ത്തന പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാനാവില്ലെന്ന് വ്യക്തമാക്കി കൊച്ചി സെന്‍ട്രല്‍ പൊലീസ്

കൊച്ചി: രക്ഷാപ്രവര്‍ത്തന പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാനാവില്ലെന്ന് വ്യക്തമാക്കി കൊച്ചി സെന്‍ട്രല്‍ പൊലീസ് എറണാകുളം സിജെഎം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഈ മാസം 23ന് കോടതി വീണ്ടും കേസ് പരിഗണിക്കും. മുഖ്യമന്ത്രിയുടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശത്തെ തുടര്‍ന്നാണ് സംസ്ഥാന വ്യാപകമായി
Kerala News

ഒമാനിലെ സോഹാറിലുണ്ടായ വാഹനാപകടത്തിൽ മാന്നാർ സ്വദേശിനിക്ക് ദാരുണാന്ത്യം

മാന്നാർ: ഒമാനിലെ സോഹാറിലുണ്ടായ വാഹനാപകടത്തിൽ മാന്നാർ സ്വദേശിനിക്ക് ദാരുണാന്ത്യം. മാന്നാർ കുളഞ്ഞിക്കാരാഴ്മ ചെറുമനക്കാട്ടിൽ സൂരജ് ഭവനം സുനിതാറാണി (44) ആണ് മരിച്ചത്. സോഹാറിലെ സഹം ആയുർവേദാശുപത്രിയിലെ തെറാപിസ്റ്റായ സുനിതാ റാണി വെള്ളിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. നടക്കാനിറങ്ങിയ യുവതി റോഡ് മുറിച്ച്
Kerala News

പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്ത ആശാ വർക്കറുടെ മൊബൈൽ ഫോൺ കവർച്ച

കൊച്ചി: പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്ത ആശാ വർക്കറുടെ മൊബൈൽ ഫോൺ കവർച്ച ചെയ്ത കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ സ്വദേശി എൽദോസ് എന്ന് വിളിക്കുന്ന പൗലോസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെയാണ് ഫോൺ കവർന്നത്. കാഷ്വാലിറ്റിയുടെ സമീപമുള്ള  മുറിയിലാണ് മൊബൈൽ ഫോൺ