സിനിമാ, സീരിയൽ താരം മീന ഗണേഷ് അന്തരിച്ചു. ഇന്ന് പുലർച്ചെ ഷൊർണൂർ പി.കെ ദാസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ അഞ്ചുദിവസമായി ചികിത്സയിലായിരുന്നു. 200ൽ പരം സിനിമകളിലും, 25 പരം സീരിയലുകളിലും നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ,
Year: 2024
കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ ന്യായീകരിച്ച് സിപിഐഎം നേതാവ് എം വി ജയരാജന്‍. നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ ഹര്‍ജി ദിവ്യക്ക് അനുകൂലമാണെന്ന് എം വി ജയരാജന്‍ പറഞ്ഞു. കുടുംബത്തിന്റെ ഹര്‍ജിയില്‍ നവീന്‍ ബാബുവിനെ കൊന്ന്
ഹൈദരാബാദ്: എലി കടിച്ചതിനെ തുടർന്ന് പേവിഷബാധക്കെതിരെ എടുത്ത വാക്സിന്റെ അളവ് കൂടിയതിനെ തുടർന്ന് പതിനഞ്ച് വയസുകാരിയുടെ ശരീരം തളർന്നു. തെലങ്കാനയിലെ ഖമ്മം ദാനവായിഗുഡേം ബിസി റസിഡന്‍ഷ്യല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി സമുദ്ര ലക്ഷ്മി ഭവാനി കീര്‍ത്തിയുടെ ഒരു കാലും ഒരു കൈയുമാണ് തളര്‍ന്നത്.
തൃശൂർ: അതിരപ്പിള്ളിയില്‍ ജേഷ്ഠൻ അനിയനെ വെട്ടിക്കൊലപ്പെടുത്തി. അതിരപ്പിള്ളി വടാട്ടുപാറയിലാണ് സംഭവം നടന്നത്. വാഴച്ചാല്‍ സ്വദേശിനി ചന്ദ്രമണി(60)യാണ് സഹോദരന്‍ സത്യനെ (45) വെട്ടിക്കൊലപ്പെടുത്തിയത്. ചന്ദ്രമണി മദ്യലഹരിയില്‍ ആയിരുന്നുവെന്നാണ് വിവരം. ആക്രമണത്തിൽ സത്യന്റെ ഭാര്യയ്ക്കും പരിക്കേറ്റു.
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ ഭിന്നശേഷിക്കാരനെ മര്‍ദിച്ച സംഭവത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. യൂണിവേഴ്‌സിറ്റി കോളേജ് യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ നാല് പേരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. തിരുവനന്തപുരം അഡീഷണല്‍ സി ജെ എം കോടതിയുടേതാണ് നടപടി.
മുംബൈയിൽ യാത്ര ബോട്ട് മുങ്ങി പതിമൂന്ന് മരണം. നാവികസേനയുടെ ബോട്ടും യാത്രാബോട്ടും കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരിൽ ഒരു നാവികസേന ഉദ്യോഗസ്ഥനും. എലിഫന്റ് കേവിലേക്ക് യാത്രക്കാരുമായി പോയ ബോട്ടാണ് മുങ്ങിയത്. 20 പേർക്ക് പരുക്കേറ്റു. 11 നേവി ബോട്ടുകൾ, മറൈൻ പോലീസിന്റെ 3 , കോസ്റ്റു ഗാർഡിൻറെ ഒരു
സംസ്ഥാനത്ത് വകുപ്പുകളുടെ ബജറ്റ് വിഹിതം വെട്ടിക്കുറച്ച് സർക്കാർ. എല്ലാ വകുപ്പുകളുടെയും ബജറ്റ് വിഹിതം 50 ശതമാനമായി നിജപ്പെടുത്തി. ക്ഷേമ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനാണ് ബജറ്റ് വിഹിതം പകുതിയായി കുറച്ചത്. ബജറ്റിൽ വകയിരുത്തിയ തുകയുടെ പകുതി മാത്രമേ വകുപ്പകൾക്ക് ലഭിക്കൂ. ഓരോ വകുപ്പുകളുടെയും
വയനാട് കൂടൽകടവിൽ ആദിവാസിയായ മധ്യവയസ്കനെ കാറിനൊപ്പം വലിച്ചിഴച്ച കേസിൽ ഒളിവിൽ പോയ രണ്ട് പ്രതികൾ പിടിയിൽ. പനമരം സ്വദേശികളായ വിഷ്ണു, നബീൽ കമർ എന്നിവരാണ് പിടിയിലായത്. കേസിൽ രണ്ടുപേരെ നേരത്തെ പിടികൂടിയിരുന്നു. പച്ചിലക്കാട് സ്വദേശികളായ മുഹമ്മദ് അർഷാദ്, അഭിരാം എന്നിവരാണ് നേരത്തെ കേസിൽ
ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് ബില്ലിൽ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റിയിൽ 31 അംഗങ്ങളുണ്ട്. ലോക്സഭയിൽ നിന്ന് 21 അംഗങ്ങളും രാജ്യസഭയിൽ നിന്ന് 10 അംഗങ്ങളുമാണ് കമ്മിറ്റിയിൽ ഉള്ളത്. ബജറ്റ് സമ്മേളനത്തിന്റെ അവസാന ആഴ്ചയിലെ ആദ്യ ദിനം സമിതി റിപ്പോർട്ട് സമർപ്പിക്കണം. പി പി ചൗധരി,
മാസപ്പടി കേസിൽ CMRL ന് എതിരെ ഗുരുതര ആരോപണവുമായി SFIO റിപ്പോർട്ട്. ഭീകരപ്രവർത്തനങ്ങളെ അനുകൂലിക്കുന്നവർക്കും സിഎംആർഎൽ പണം നൽകിയോ എന്ന് സംശയമുണ്ടെന്ന് എസ്എഫ്ഐഒ പറയുന്നു. ഇക്കാര്യം അന്വേഷിച്ചുവരികയാണെന്ന് എസ്എഫ്ഐഒ അറിയിച്ചു. ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പരാമർശം. എക്സാലോജിക് –