കല്‍പ്പറ്റ: വയനാട് ദുരന്ത ബാധിതര്‍ക്ക് പണം അടയ്ക്കാന്‍ നോട്ടീസ് അയച്ച് കെഎസ്എഫ്ഇ. അടിയന്തരമായി മുടങ്ങിയ തവണകള്‍ അടയ്ക്കാനാണ് നിര്‍ദേശം. താല്‍ക്കാലിക പുനരധിവാസ കേന്ദ്രത്തില്‍ കഴിയുന്ന ചൂരല്‍ മലയിലെ രണ്ട് കുടുംബങ്ങള്‍ക്കാണ് നോട്ടീസ് ലഭിച്ചത്.കെഎസ്എഫ്ഇ മേപ്പാടി ബ്രാഞ്ച് ആണ് നോട്ടീസ് നല്‍കിയത്.
Year: 2024
അലങ്കരിച്ച വാഹനങ്ങൾ പൊതുനിരത്തുകളിൽ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. റോഡ് സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലും അവയുടെ രജിസ്ട്രേഷൻ നമ്പരുകൾ മറയുന്ന തരത്തിലും വാഹനങ്ങൾ അലങ്കരിച്ചു കൊണ്ട് പൊതുനിരത്തിൽ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് എംവിഡി വ്യക്തമാക്കി.
ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രിംകോടതി. നിലവിലുള്ള ചട്ടങ്ങൾ പാലിച്ച് പൂരം നടത്താമെന്നും സുപ്രിം കോടതി നിർദേശിച്ചു. നിബന്ധനകൾക്ക് പുറമെയുള്ള ഹൈക്കോടതിയുടെ നിർദേശത്തിനാണ് സ്റ്റേ. ആന എഴുന്നള്ളിപ്പ് നിയന്ത്രണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വങ്ങള്‍ നൽകിയ
സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു പെൻഷൻ അനുവദിച്ചു. ക്രിസ്‌മസ് പ്രമാണിച്ച് 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. തിങ്കളാഴ്‌ച മുതൽ തുക പെൻഷൻകാർക്ക് കിട്ടിത്തുടങ്ങുമെന്ന് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 27 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക
ഇടുക്കി: ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് വ്യാപാര സ്ഥാപനത്തിൽ വൻ അഗ്നിബാധ. 12 ൽപരം ഗ്യാസ് സിലണ്ടറുകൾ പൊട്ടിത്തെറിച്ചുണ്ടായ തീപിടുത്തത്തിൽ കട പൂർണമായും കത്തിനശിച്ചു. സമീപസ്ഥാപനങ്ങളിലേയ്ക്കും തീ പടർന്ന് പിടിച്ചു. തങ്കമണി കല്ലുവിളപുത്തൻവീട്ടിൽ ജോയിയുടെ കല്ലുവിള സ്റ്റോഴ്സ് എന്ന സ്ഥാപനമാണ്
തിരുവനന്തപുരം: ഗതാഗത നിയമ ലംഘകരെ പൂട്ടാൻ തയാറെടുത്ത് പൊലീസും. സംസ്ഥാനത്ത് അപകടങ്ങളും ഗതാഗത നിയമ ലംഘനങ്ങളും വർദ്ധിച്ച സാഹചര്യത്തിൽ എഐ ക്യാമറകൾ സ്ഥാപിക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്. റിപ്പോർട്ട് തയാറാക്കാൻ ട്രാഫിക്ക് ഐജിക്ക് നിർദേശം നൽകിയിരിക്കുകയാണ്. എഡിജിപി മനോജ് എബ്രഹാം വിളിച്ചുചേർത്ത
ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഏഴ് പേരുടെ മൊഴിയെടുത്തു. കൊടുവള്ളി ചക്കാലക്കൽ ഹയർ സെക്കന്ററി സ്കൂളിലെ മൂന്ന് അധ്യാപകരുടേയും ഡിഇഒ, എഇഒ എന്നിവരുടെയും മൊഴിയാണ് രേഖപ്പെടുത്തിയത്. ബിആർസി കോഡിനേറ്റർ മഹർഅലി യുടെ മൊഴി എടുത്തു. പ്രത്യേക അന്വേഷണ സംഘം യോഗം ഇന്ന് ചേരും. എസ്പി
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതിവിധി ചോദ്യംചെയ്തുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസുമാരായ വിക്രം നാഥ്, പ്രസന്ന വരലെ എന്നിവരുടെ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. കഴിഞ്ഞതവണ കേസ് പരിഗണിച്ച കോടതി മൊഴി കൊടുക്കാൻ താൽപര്യമില്ലാത്തവരെ
ഭരണഘടന ചർച്ചയ്ക്കിടെ ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ വിവാദ പരാമർശത്തിൽ പാർലമെന്റിന്റെ ഇരു സഭകളും ഇന്നും പ്രക്ഷുബ്ധമാകും. രാജ്യസഭയിൽ തൃണമൂൽ കോണ്ഗ്രസ് അംഗം ഡെറിക് ഒബ്രയാൻ ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. ആഭ്യന്തര മന്ത്രി രാജിവക്കണമെന്നും, ബാബ സാഹിബ്
പത്തനംതിട്ട കൂടൽ മുറിഞ്ഞകൽ വാഹനാപകടത്തിൽ മരിച്ച നാലുപേരുടെയും സംസ്കാരം ഇന്ന് നടക്കും. മരിച്ച മത്തായി ഈപ്പൻ, മകൻ നിഖിൽ ഈപ്പൻ മത്തായി,ഭാര്യ അനു ബിജു, അനുവിന്റെ പിതാവ് ബിജു പി ജോർജ് എന്നിവരുടെ മൃതദേഹങ്ങൾ മല്ലശ്ശേരിയിലെ വീടുകളിൽ എത്തിക്കും. എട്ടുമണിയോടെ തൊട്ടടുത്ത പള്ളിയിലെ ഹാളിൽ പൊതുദർശനമുണ്ടാകും.



















