തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലേക്ക് യുവനേതാക്കളെത്തിയേക്കും. ജില്ലാ സമ്മേളനത്തില്‍ ജില്ലാ കമ്മിറ്റിയിലേക്ക് പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍ യുവപ്രാതിനിധ്യം വര്‍ധിക്കാനുള്ള സാധ്യതയേറെയാണ്. തിരുവനന്തപുരം മേയറായ ആര്യ രാജേന്ദ്രനടക്കമുള്ള യുവനേതാക്കള്‍ക്കാണ് സാധ്യത.
Year: 2024
ചണ്ഡീഗഡ്: പഞ്ചാബിലെ മൊഹാലി ജില്ലയിൽ ആറ് നില കെട്ടിടം തകർന്നു വീണ് ഒരാൾ മരിച്ചു. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായും അധികൃതർ അറിയിച്ചു. ഹിമാചൽ പ്രദേശ് സ്വദേശിയായ യുവതിയാണ് അപകടത്തിൽ മരിച്ചത്. ഇവരെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചുവെങ്കിലും മരിക്കുകയായിരുന്നു. ശനിയാഴ്ച
തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം. പുനരധിവാസവുമായി ബന്ധപ്പെട്ട വിമർശനങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലാണ് മന്ത്രിസഭ പ്രത്യേക യോഗം ചേരുന്നത്. വൈകിട്ട് മൂന്ന് മണിക്ക് ഓൺലൈനായിട്ടാണ് പ്രത്യേക മന്ത്രിസഭാ യോഗം ചേരുന്നത്. നിലവിൽ
കട്ടപ്പനയിലെ നിക്ഷേപകൻ സാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയരെ സംരക്ഷിച്ച് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി പ്രസിഡൻ്റ് എം ജെ വർഗീസിൻ്റെ ആദ്യ പ്രതികരണം. ആത്മഹത്യ കുറിപ്പിൽ പേരുള്ള മൂന്ന് പേർക്കെതിരെയും നിലവിൽ നടപടി എടുക്കേണ്ട ആവശ്യമില്ല, ആത്മഹത്യ ചെയ്ത സാബുവിനോടുള്ള പെരുമാറ്റത്തിൽ ബാങ്ക്
തിരുവനന്തപുരം നെടുമങ്ങാട് പുതുകുളങ്ങരയിൽ കാർ അപകടത്തിൽ രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. ആര്യനാട് -പറണ്ടേട് സ്വദേശി വിഷ്ണുവിന്റെയും കരിഷ്മയുടെയും മകൻ ഋതിക് ആണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ഡോർ തുറന്ന്, പിൻവശത്തെ സീറ്റിലായിരുന്ന കുഞ്ഞ് തെറിച്ച് പുറത്തേക്ക് വീണു. നിയന്ത്രണം വിട്ട കാർ മറിഞ്ഞ് രണ്ടര
നടിയെ ആക്രമിച്ച കേസിൽ തുറന്ന കോടതിയില്‍ വിചാരണ വേണമെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. വിചാരണയുടെ വിവരങ്ങൾ പുറംലോകം അറിയുന്നതിൽ എതിർപ്പില്ലെന്നും അന്തിമവാദം തുറന്ന കോടതിയിൽ നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അതിജീവിത വിചാരണക്കോടതിയിൽ ഹർജി
ഇന്ത്യയിൽ ഉപയോഗിച്ച കാറുകൾക്ക് ജി എസ് ടി വർധിക്കും. 12%ത്തിൽ നിന്നും 18%മായി വർധിക്കും. രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ നടന്ന 55-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ നിരവധി സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടു. പഴയതും ഉപയോഗിച്ചതുമായ കാറുകളുടെ ജിഎസ്ടി നിരക്ക് 12 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി
ശബരിമലയിൽ വീണ്ടും പന്നിയുടെ ആക്രമണം. ദർശനത്തിനെത്തിയ 9 വയസുകാരനെ ആക്രമിച്ചു. ആലപ്പുഴ സ്വദേശി ശ്രീഹരിയുടെ കാലിന് ഗുരുതര പരുക്ക്. സന്നിധാനം കെഎസ്ഇബി ഓഫീസിന് മുന്നിലാണ് സംഭവം. വലിയ നടപ്പന്തലിലേക്ക് നടക്കവേ പന്നി പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നു.വലതുകാലിന്റെ മുട്ടിന് പരിക്കേറ്റ കുട്ടിയെ സന്നിധാനം
ശബരിമലയിൽ മണ്ഡലപൂജക്ക് അയ്യപ്പന് ചാർത്താനുള്ള തങ്കയങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് ആരംഭിക്കും .ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും രാവിലെ 7 മണിയോടെയാണ് തങ്കയങ്കി ഘോഷയാത്ര പുറപ്പെടുക .തിരുവിതാംകൂർ രാജാവായിരുന്ന ശ്രീചിത്തിര തിരുനാൾ രാമവർമ്മ അയ്യപ്പന് സമർപ്പിച്ച തങ്കയങ്കി ആറന്മുള
പാലക്കാട്: പാലക്കാട് കോട്ടായിയിൽ ഒരു വീട്ടിലെ വാഹനങ്ങളെല്ലാം അടിച്ചുതകർത്ത് അക്രമിസംഘം. കോട്ടായി സ്വദേശി മൻസൂറിന്റെ വീട്ടിലെ കാർ, ബൈക്ക്, ട്രാവലർ, ടിപ്പർലോറി തുടങ്ങിയവയാണ് അക്രമിസംഘം അടിച്ചുതകർത്തത്. ഒരു വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടിയുളള ഡ്രസ്സ് കോഡിൽ തുടങ്ങിയ തർക്കമാണ് ഇത്തരത്തിൽ