Home 2024 (Page 19)
Kerala News

നിക്ഷേപകന്‍ സാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബാങ്ക് ജീവനക്കാരുടെ മൊഴി പ്രത്യേക അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്താന്‍ തുടങ്ങും.

കട്ടപ്പനയിലെ നിക്ഷേപകന്‍ സാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബാങ്ക് ജീവനക്കാരുടെ മൊഴി പ്രത്യേക അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്താന്‍ തുടങ്ങും. ആത്മഹത്യക്കുറിപ്പില്‍ പേരുള്ള ബാങ്ക് സെക്രട്ടറി റെജി എബ്രഹാം ജീവനക്കാരായ ബിനോയി, സുജമോള്‍ എന്നിവരുടെ മൊഴികളാണ് ആദ്യഘട്ടത്തില്‍ രേഖപ്പെടുത്തുക. സാബുവിനെ
Kerala News

തിരുവനന്തപുരത്ത് ന്യൂജനറേഷൻ മയക്കുമരുന്നുമായി രണ്ട് യുവാക്കളെ പിടികൂടി.

തിരുവനന്തപുരം: തിരുവനന്തപുരത്ത് ന്യൂജനറേഷൻ മയക്കുമരുന്നുമായി രണ്ട് യുവാക്കളെ പിടികൂടി. വട്ടിയൂർക്കാവ് സ്വദേശി അൽബെസ്സി (30) യും ജിജോ ജോസ് എന്ന മറ്റൊരു യുവാവുമാണ് വിവിധ കേസുകളിലായി പിടിയിലായത്. അൽബെസ്സിയിൽ നിന്നും 2.40 ഗ്രാം മെത്താംഫിറ്റമിനും ജിജോയുടെ കൈയ്യിൽ നിന്നും 0.91.91 ഗ്രാം
India News

തമിഴ്‌നാട്ടില്‍ ജയിലറെ നടുറോഡില്‍ ചെരിപ്പൂരി തല്ലി പെണ്‍കുട്ടി.

തമിഴ്‌നാട്ടില്‍ ജയിലറെ നടുറോഡില്‍ ചെരിപ്പൂരി തല്ലി പെണ്‍കുട്ടി. മധുര സെന്‍ട്രല്‍ ജയില്‍ അസി.ജയിലര്‍ ബാലഗുരുസ്വാമിക്കാണ് മര്‍ദനമേറ്റത്. ജയിലിലുള്ള പ്രതിയുടെ ചെറുമകള്‍ ആണ് പെണ്‍കുട്ടി. പെണ്‍കുട്ടിയോട് തനിച്ചു വീട്ടിലേക്ക് വരാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പെണ്‍കുട്ടി ബന്ധുക്കളെയും കൂട്ടി
Kerala News

ദുരന്തം വേട്ടയാടിയ മുണ്ടക്കൈ ചൂരൽമല പ്രദേശത്ത് നിന്നുള്ള 24 കാരൻ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി സഹായം തേടുന്നു.

ദുരന്തം വേട്ടയാടിയ മുണ്ടക്കൈ ചൂരൽമല പ്രദേശത്ത് നിന്നുള്ള 24 കാരൻ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി സഹായം തേടുന്നു. ചൂരൽമല സ്വദേശി വിവേക് എന്ന 24 കാരനാണ് ജീവിതത്തിലേക്ക് തിരിച്ചു വരാൻ സുമനസ്സുകളുടെ സഹായം തേടുന്നത്.വിവേകിന് കരൾ പകുത്തു നൽകാൻ അമ്മ ഉമ തയ്യാറാണെങ്കിലും 70 ലക്ഷം രൂപ കണ്ടെത്തുക
Kerala News

‘മേയര്‍ക്ക് ധിക്കാരവും ധാര്‍ഷ്ട്യവും’; സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനം

സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ നഗരസഭാ മേയര്‍ക്കെതിരെ വിമര്‍ശനം. മേയര്‍ക്ക് ധിക്കാരവും ധാര്‍ഷ്ട്യവുമെന്ന് പ്രതിനിധികള്‍ സമ്മേളനത്തില്‍ വിമര്‍ശിച്ചു. ദേശീയ- അന്തര്‍ദേശിയ പുരസ്‌കാരങ്ങള്‍ വാങ്ങിയിട്ട് കാര്യമില്ലെന്നും ജനങ്ങളുടെ അവാര്‍ഡാണ് വേണ്ടതെന്നും കുറ്റപ്പെടുത്തലുണ്ട്. അതില്‍
International News

സ്വന്തം വിമാനം അബദ്ധത്തിൽ വെടിവെച്ച് അമേരിക്കൻ നാവികസേന.

സ്വന്തം വിമാനം അബദ്ധത്തിൽ വെടിവെച്ച് അമേരിക്കൻ നാവികസേന. ശത്രുക്കളുടേതെന്ന് കരുതി യുഎസ് മിസൈൽവേധ സംവിധാനമാണ് വെടിയുതിർത്തത്. ചെങ്കടലിന് മുകളിലാണ് സംഭവം നടന്നത്. വിമാനത്തിലെ പൈലറ്റുമാർ സുരക്ഷിതരാണ്. രണ്ട് പൈലറ്റുമാരെയും അവരുടെ വിമാനത്തിൽ നിന്ന് പുറത്താക്കിയ ശേഷം ജീവനോടെ വീണ്ടെടുത്തു. ഒരാൾക്ക്
India News

തെലങ്കാനയിൽ പതിമൂന്നുകാരിക്ക് പീഡനം. പ്രതിയെ മർദിച്ച് വീട് കത്തിച്ച് നാട്ടുകാർ

തെലങ്കാനയിൽ പതിമൂന്നുകാരിക്ക് പീഡനം. പ്രതിയെ മർദിച്ച് വീട് കത്തിച്ച് നാട്ടുകാർ. തെലങ്കാന ആദിലാബാദിലാണ് സംഭവം. പൊലീസ് വാഹനവും നാട്ടുകാർ ആക്രമിച്ചു. പ്രതിയും രണ്ട് പൊലീസുകാരും ചികിത്സയിൽ. പ്രകോപിതരായ ഗ്രാമവാസികൾ പൊലീസ് സംഘത്തെ ആക്രമിക്കുകയും തട്ടിക്കൊണ്ടുപോയ പ്രതിയുടെ വീടിനും രണ്ട് പൊലീസ്
India News

ഹരിയാനയില്‍ കാളയെ വാഹനത്തിൽ കൊണ്ടുപോയ യുവാവിന് മർദ്ദനം

ഹരിയാനയിൽ കാളയെ വാഹനത്തിൽ കൊണ്ടുപോയ ഡ്രൈവർക്ക് ഹിന്ദുത്വവാദികളുടെ ക്രൂര മർദ്ദനം. ഈ മാസം 18 ന് ഹരിയാനയിലെ നുഹ് ഏരിയയിലാണ് സംഭവം. “ഗൗ ഹമാരി മാതാ ഹേ” (പശു ഞങ്ങളുടെ അമ്മയാണ്), “ബെയിൽ ഹമാരാ ബാപ് ഹേ” (കാള ഞങ്ങളുടെ പിതാവാണ്) എന്ന് ആവർത്തിച്ച് ഉച്ചരിക്കാൻ അക്രമികൾ പിക്കപ്പ് ട്രക്ക് ഡ്രൈവറായ അർമാൻ
Kerala News

പാലക്കാട് സ്കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമിച്ചു. വിശ്വഹിന്ദു പരിഷത്തിന്റെ പ്രവർത്തകർ അറസ്റ്റിൽ.

പാലക്കാട് സ്കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമിച്ചു. വിശ്വഹിന്ദു പരിഷത്തിന്റെ പ്രവർത്തകർ അറസ്റ്റിൽ. പാലക്കാട് നല്ലേപ്പിള്ളി ഗവ: യു പി സ്കൂളിലാണ് സംഭവം. ക്രിസ്തുമസ് ആഘോഷത്തിന് വേഷം അണിഞ്ഞ് കരോൾ നടത്തുമ്പോഴാണ് പ്രവർത്തകർ എത്തിയത്. പ്രധാനധ്യാപികയെയും അധ്യാപകരെയും ഇവർ അസഭ്യം പറഞ്ഞു.
International News

ഇന്ത്യക്കും മറ്റ് രാജ്യങ്ങൾക്കുമെതിരെ ‘താരിഫ്’ ഭീഷണി മുഴക്കിയതിന് പിന്നലെ യൂറോപ്യൻ യൂണിയനും ഭീഷണിയുമായി ; ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇന്ത്യക്കും മറ്റ് രാജ്യങ്ങൾക്കുമെതിരെ ‘താരിഫ്’ ഭീഷണി മുഴക്കിയതിന് പിന്നലെ യൂറോപ്യൻ യൂണിയനും ഭീഷണിയുമായി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ധനവും എണ്ണയുമെല്ലാം അമേരിക്കയിൽ നിന്ന് വാങ്ങണമെന്നും അല്ലെങ്കിൽ ഉയർന്ന താരിഫുകൾ ഈടാക്കുമെന്നുമാണ് ട്രംപിന്റെ ഭീഷണി.