അസാധാരണ അംഗവൈകല്യങ്ങളുമായി കുഞ്ഞ് പിറന്ന സംഭവം അന്വേഷിക്കാൻ ആരോഗ്യവകുപ്പ് പ്രതിനിധികൾ ഇന്ന് ആലപ്പുഴയിലെത്തും. ആരോഗ്യവകുപ്പ് അഡീ.ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക. കുഞ്ഞിനെ വിദഗ്ധ സംഘം ഇന്ന് പരിശോധിയ്ക്കും. നവംബർ എട്ടിനാണ് ആലപ്പുഴ ലജനത്ത് വാർഡിൽ സുറുമി
Month: November 2024
കോതമംഗലം കുട്ടമ്പുഴയിൽ അട്ടിക്കളത്ത് മൂന്ന് സ്ത്രീകൾ വനത്തിനുള്ളിൽ അകപ്പെട്ടു. പശുവിനെ തിരഞ്ഞ് കാട്ടിൽ പോയ മൂന്ന് സ്ത്രീകളാണ് ഇന്നലെ വനത്തിൽ കുടുങ്ങിയത്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. തിരച്ചിന് പോയ രണ്ട് സംഘം കാട്ടിൽ തുടരുകയാണ്. കാട്ടാനക്കൂട്ടവും വെളിച്ചക്കുറവും തിരച്ചിലിന് വെല്ലുവിളിയാണ്.
ആലപ്പുഴ വനിതാ ശിശു ആശുപത്രിക്കെതിരെ വീണ്ടും പരാതി. പ്രസവത്തിൽ കുഞ്ഞിന്റെ കൈയുടെ ചലന ശേഷി നഷ്ടപ്പെട്ടതായി കുടുംബം. ഡോക്ടർ പുഷ്പക്ക് എതിരെയാണ് ആരോപണം. വാക്വം ഡെലിവെറിയിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. ആറു മാസത്തിനുള്ളിൽ ഭേദമാകും എന്ന് ഉറപ്പു നൽകിയിരുന്നുവെന്നും കുഞ്ഞിന്റെ പിതാവ് വിഷ്ണു .
തിരക്കേറിയ മാര്‍ക്കറ്റില്‍ സ്ത്രീകളുടെ ഉൾവസ്ത്രം ധരിച്ച് റീല്‍സ് ഷൂട്ട് ചെയ്ത യുവാവിനെ നാട്ടുകാര്‍ തല്ലിച്ചതച്ചു. ഹരിയാനയിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. പാനിപ്പത്തിലെ ഇന്‍സാര്‍ മാര്‍ക്കറ്റിലാണ് സംഭവം നടന്നത്. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ
സജി ചെറിയാൻ്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. അന്വേഷണ സംഘത്തിനെ തീരുമാനിക്കാനുള്ള പാനൽ ഡിജിപി ആവശ്യപ്പെട്ടിരുന്നു. അത് തിരുത്തിയാണ് കോടതി ഉത്തരവ് പ്രകാരം അന്വേഷണം ഏറ്റെടുക്കാനും സംഘത്തെ തീരുമാനിക്കാനും ഉത്തരവിറക്കിയത്. സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെ അന്വേഷണത്തിന്
വയനാട് ദുരന്തത്തിൽ വീടും ഉറ്റവരും പിന്നീടുണ്ടായ അപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി പ്രഖ്യാപിച്ചു. റവന്യൂ വകുപ്പിൽ ക്ളർക്കായി നിയമനം. നിയമനം നടത്താൻ വയനാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി
ടർക്കിഷ് തർക്കം എന്ന സിനിമയുമായി ബന്ധപ്പെട്ട് യാതൊരുവിധ ഭീഷണിയും തനിക്ക് നേരിട്ടിട്ടില്ല എന്ന് നടൻ സണ്ണി വെയ്ൻ. സിനിമ പിൻവലിക്കുവാനുണ്ടായ സാഹചര്യത്തെ കുറിച്ച് നിർമ്മാതാവിനോട് തിരക്കിയപ്പോൾ കൃത്യമായ ഒരുത്തരം ലഭിച്ചിരുന്നില്ല. സിനിമ പിൻവലിച്ച വിവരം അറിയുന്നത് സോഷ്യൽ മീഡിയയിലൂടെയുമാണെന്നും സണ്ണി
വിലങ്ങാട് ഉരുൾപൊട്ടലിൽ ദുരന്തനിവാരണ ഫണ്ടിൽ നിന്ന് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. കൃഷിഭൂമി നഷ്ടപ്പെട്ടവർക്കും വളർത്തു മൃഗങ്ങളെ നഷ്ടപ്പെട്ടവർക്കും സഹായം. കൃഷിഭൂമി നഷ്ടപ്പെട്ടവർക്ക് 11,24,950 രൂപയാണ് അനുവദിച്ചത്. മൃഗസംരക്ഷണ മേഖലയിലെ നഷ്ടത്തിന് 47000 രൂപ അനുവദിച്ചു. ജില്ലാ കളക്ടർക്കാണ് സർക്കാർ തുക
സാമൂഹിക ക്ഷേമ സുരക്ഷാ പെൻഷനിലെ സർക്കാർ തട്ടിപ്പുകാരുടെ എണ്ണം ഇനിയും ഉയരും. സർക്കാർ മേഖലയിലുള്ള 9201 പേർ അനധികൃത പെൻഷൻ കൈപ്പറ്റി. 2017 മുതൽ 2020 വരെ 39.27 കോടി രൂപ തട്ടിപ്പിലൂടെ കൈക്കലാക്കി. 2000 മുതലുള്ള കണക്കെടുത്താൽ കണക്ക് ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. സർക്കാരിനെ കബളിപ്പിച്ചതിൽ നിന്ന് ഈ
പത്തനംതിട്ടയിൽ മരിച്ച പ്ലസ് ടു വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചെന്ന് കണ്ടെത്തൽ. പെൺകുട്ടി എഴുതിയ കുറിപ്പ് കണ്ടെത്തി. അച്ഛനും അമ്മയും ക്ഷമിക്കണമെന്ന് കുറിപ്പിൽ പരാമർശം. തീയതി രേഖപ്പെടുത്താത്ത കുറിപ്പാണ് പുറത്തുവന്നത്. പെൺകുട്ടി ഗർഭിണിയിരുന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.