Home 2024 October (Page 9)
Kerala News

തൃശൂര്‍ പൂരം കലങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ വാദത്തെ തള്ളി തിരുവമ്പാടി ദേവസ്വം ബോര്‍ഡ്

തൃശൂര്‍ പൂരം കലങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ വാദത്തെ തള്ളി തിരുവമ്പാടി ദേവസ്വം ബോര്‍ഡ്. പൂരം എന്താണെന്ന് മുഴുവനായി മനസിലാക്കിയാലേ തടസമുണ്ടായോ ഇല്ലയോ എന്ന് അറിയാന്‍ കഴിയൂ എന്ന് ദേവസ്വം സെക്രട്ടറി കെ. ഗിരീഷ്‌കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. പുലര്‍ച്ചെ എഴുന്നള്ളിപ്പ് തുടങ്ങുന്ന സമയം മുതല്‍
Kerala News

പൂരം കലങ്ങിയിട്ടില്ലെന്ന് എംവി ഗോവിന്ദന്‍, കലങ്ങിയെന്ന് ബിനോയ് വിശ്വം

തൃശൂര്‍ പൂരം കലങ്ങിയിട്ടില്ലെന്നും ആകെ സംഭവിച്ചത് വെടിക്കെട്ട് അല്‍പം വൈകി എന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ ഇന്നലത്തെ പരാമര്‍ശത്തില്‍ ഇടതു മുന്നണിയില്‍ ആശയക്കുഴപ്പം. പൂരം കലക്കാനുള്ള ശ്രമം നടന്നുവെന്നും എന്നാല്‍ കലങ്ങിയിട്ടില്ലെന്നുമാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍
Kerala News

കൊല്ലം അഷ്ടമുടി കായലിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി

കൊല്ലം അഷ്ടമുടി കായലിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി. കുതിരക്കടവ്, മുട്ടത്തുമൂല ഭാഗങ്ങളിലാണ് മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങിയത്. ഇന്നലെ വൈകിട്ട് മുതലാണ് മീനുകൾ ചത്ത് പൊങ്ങുന്നത് ആദ്യമായി ശ്രദ്ധയിൽപ്പെട്ടത്. ഇന്ന് രാവിലെയോടെയാണ് വലിയ തോതിൽ മീനുകൾ ചത്ത് കരയ്ക്ക് അടിഞ്ഞുകൂടിയത്. കെമിക്കൽ
Kerala News Top News

കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥിനികളെ ഓട്ടോയിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി

കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥിനികളെ ഓട്ടോയിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. വിമല ഹൃദയ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായാണ് പരാതി. കൊല്ലം എസ് എൻ കോളേജിന് സമീപത്ത് വെച്ചാണ് സംഭവം. കുട്ടികൾ എതിർത്തതോടെ വേഗം കൂട്ടിയ ഓട്ടോറിക്ഷയിൽ നിന്നും
Kerala News

പൂരം കലക്കൽ അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

പൂരം കലക്കൽ അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സുരേഷ് ഗോപിയെ രക്ഷകന്റെ വേഷം കെട്ടിച്ച് മുഖ്യമന്ത്രിയുടെ അറിവോടെ പൂരം കലക്കിയെന്നും സതീശൻ വ്യക്തമാക്കി. പൂരം കലക്കലിലെ അന്വേഷണം ഫലപ്രദമല്ല. മുഖ്യമന്ത്രി ആർഎസ്എസിനെ സന്തോഷിപ്പിക്കുന്നു. വെടിക്കെട്ട്
Kerala News

കത്തില്‍ ഇനി ചര്‍ച്ചയുടെ ആവശ്യമില്ലെന്നും പല പേരുകളും നിര്‍ദേശിച്ചിരുന്നുവെന്നും ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍.

കത്തില്‍ ഇനി ചര്‍ച്ചയുടെ ആവശ്യമില്ലെന്നും പല പേരുകളും നിര്‍ദേശിച്ചിരുന്നുവെന്നും ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍. കത്തിന് പ്രസക്തിയില്ലെന്നും ആധികാരികതയില്ലെന്നും അദ്ദേഹം പറഞ്ഞു. ഡേറ്റോ ഒപ്പോ ഇല്ല. രണ്ടാമതൊരു പേജ് ഉണ്ടെങ്കില്‍ കൊണ്ടു വരട്ടെ. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം കത്തില്‍ ചര്‍ച്ച
Kerala News

ഇടുക്കിയിലെ പീരുമേട് സബ് ജയിലിൽ നിന്നും പൊലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞ തടവുപുള്ളിയെ മണിക്കൂറുകൾക്കം പൊലീസ് പിടികൂടി

ജയിലിൽ നല്ല നടപ്പുകാരനായിരുന്ന സജനെ പണികൾക്ക് അയക്കാറുണ്ടായിരുന്നു. ഉച്ചക്ക് ഒരു മണിക്ക് ജയിലിനു പുറത്ത് കൃഷിയിടത്തിൽ പണികൾക്കായി സജൻ ഉൾപ്പെടെവരെ പുറത്തിറക്കിയിരുന്നു. ജോലി ചെയ്യുന്നതിനിടെ  ജയിൽ ഉദ്യോഗസ്ഥരുടെ കണ്ണു വെട്ടിച്ച് സജൻ കടന്നു കളഞ്ഞു. ജയിലിനു സമീപത്തെ കാട്ടിലേക്കാണ്  ഇയാൾ രക്ഷപെട്ടത്.
International News

5 വയസുള്ള മകനെ ക്രൂരമായി മർദ്ദിച്ച് പട്ടിണിക്കിട്ട് ലഹരി മരുന്ന് നൽകി കൊലപ്പെടുത്തിയ അമ്മയ്ക്ക് 53 വർഷം കഠിന തടവ്

ന്യൂ ഹാംപ്ഷെയർ: 5 വയസുള്ള മകനെ ക്രൂരമായി മർദ്ദിച്ച് പട്ടിണിക്കിട്ട് ലഹരി മരുന്ന് നൽകി കൊലപ്പെടുത്തിയ അമ്മയ്ക്ക് 53 വർഷം കഠിന തടവ് ശിക്ഷ. 2021ൽ മകനെ മസാച്ചുസെറ്റ്സിലെ പാർക്കിൽ കുഴിച്ച് മൂടുന്നതിന് മുൻപ് സമാനതകളില്ലാത്ത ക്രൂരത കാണിച്ച 38കാരിക്കാണ് 53 വർഷം തടവ് ശിക്ഷ വിധിച്ചത്. 8 കിലോ മാത്രമുള്ള 5
Kerala News

ഉപതിരഞ്ഞെടുപ്പില്‍ ഡിസിസി തന്റെ പേര് നിര്‍ദേശിച്ചത് ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഡിസിസി തന്റെ പേര് നിര്‍ദേശിച്ചത് ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പാര്‍ട്ടിയ്ക്ക് ക്ഷീണമുണ്ടാകുന്ന ഒരു പ്രവര്‍ത്തിയും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്ന് മുരളീധരന്‍ റിപ്പോര്‍ട്ടര്‍ ചാനലിനോട് പ്രതികരിച്ചു. കൂടുതല്‍ ഈ
Kerala News

പരവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 64 കാരൻ അറസ്റ്റിൽ.

പരവൂർ: കൊല്ലം പരവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 64 കാരൻ അറസ്റ്റിൽ. പൂതക്കുളം മുക്കട സ്വദേശി പ്രസന്നനാണ് പിടിയിലായത്. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി പ്രതിയെ റിമാൻഡ് ചെയ്തു. പരവൂർ മുക്കട ജംഗ്ഷനിൽ ഓട്ടോ ഡ്രൈവറായ പ്രസന്നൻ പെൺകുട്ടിയുടെ അമ്മയുടെയും