Home 2024 September (Page 9)
Kerala News

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും സംശയത്തില്‍ നിര്‍ത്തുന്ന പ്രതികരണവുമായി പി വി അന്‍വര്‍

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും സംശയത്തില്‍ നിര്‍ത്തുന്ന പ്രതികരണവുമായി പി വി അന്‍വര്‍. തൃശൂരില്‍ ബിജെപിക്ക് സീറ്റുനേടാനാണ് അജിത് കുമാര്‍ പൂരം കലക്കിയതെന്നും ആരുടെയെങ്കിലും നിര്‍ദേശം അനുസരിച്ചാകാം അജിത് ഇത് ചെയ്തതെന്നും അന്‍വര്‍ വാര്‍ത്താ
Kerala News

മുഖ്യമന്ത്രി പൂർണ പരാജയമെന്ന് പി വി അൻവർ എംഎൽഎ

മുഖ്യമന്ത്രി പൂർണ പരാജയമെന്ന് പി വി അൻവർ എംഎൽഎ. മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഉടൻ ഒഴിയണം. മുഖ്യമന്ത്രിയുടെ ഓഫീസ് അഗ്നിപർവതത്തിന് മുകളിലാണ് ഇരിക്കുന്നത്. ഇന്ത്യയിൽ മുഖ്യമന്ത്രിക്ക് മാത്രമാണ് പി ശശി നല്ലതെന്നും അൻവർ പറഞ്ഞു. ഈ രീതിയിലാണ് പോകുന്നതെങ്കില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ അവസാനത്തെ
Kerala News

ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ലൈംഗിക പീഡന പരാതിയിൽ സര്‍ക്കാരിനും മലപ്പുറം പൊലീസിനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.

കൊച്ചി: ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ലൈംഗിക പീഡന പരാതിയിൽ സര്‍ക്കാരിനും മലപ്പുറം പൊലീസിനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പൊന്നാനി സിഐ വിനോദിനെതിരെ കേസെടുത്ത് അന്വേഷിക്കാത്തതെന്തെന്ന് ഹൈക്കോടതി ചോദിച്ചു. സിഐക്കെതിരെ എഫ്‌ഐആര്‍ എടുത്താണ് അന്വേഷിക്കേണ്ടത്. സുപ്രീം കോടതി തള്ളിയ വാദമാണ്
Kerala News

പൊന്നാനി താലൂക്ക് ആശുപത്രിയിൽ ജൂനിയർ ഡോക്ടർക്ക് നേരെ കത്തിവീശി യുവാവ്

മലപ്പുറം: മലപ്പുറം പൊന്നാനി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ കത്തി വീശി യുവാവ്. അമിതശേഷിയുള്ള മയക്ക് ഗുളികകള്‍ എഴുതി നല്‍കണമെന്ന് അവശ്യപ്പെട്ടാണ് യുവാവ് ആശുപത്രിയില്‍ എത്തിയത്. ചൊവ്വാഴ്ച രാത്രി 10:50ഓടെയാണ് സംഭവം. സംഭവത്തില്‍ ആശുപത്രി സൂപ്രണ്ട് പൊന്നാനി പൊലീസില്‍ പരാതി നല്‍കിയെന്നാണ്
Kerala News

വിവാദ​ങ്ങൾക്കിടെ വീണ്ടും പ്രതികരണവുമായി നിലമ്പൂർ എംഎൽഎ പി വി അൻവർ.

മലപ്പുറം: വിവാദ​ങ്ങൾക്കിടെ വീണ്ടും പ്രതികരണവുമായി നിലമ്പൂർ എംഎൽഎ പി വി അൻവർ. തനിക്ക് എതിർപ്പ് പാർട്ടിയോടല്ലെന്നും എതിർപ്പ് ചില പുഴുക്കുത്തുകളോടാണെന്നും അൻവർ ഫേസ്ബുക്കിൽ കുറിച്ചു. തന്നെ വിജയിപ്പിക്കാൻ അധ്വാനിച്ച പ്രവർത്തകരെ തള്ളിപ്പറയില്ല. ‘ജയിച്ചത്‌ സിപിഎമ്മിന്റെ സൗജന്യത്തിലല്ല’
Entertainment Kerala News

നടിയെ ആക്രമിച്ച കേസില്‍ രണ്ടാംഘട്ട വിചാരണ നടപടികള്‍ ആരംഭിച്ചു

നടിയെ ആക്രമിച്ച കേസില്‍ രണ്ടാംഘട്ട വിചാരണ നടപടികള്‍ ആരംഭിച്ചു. ദിലീപ് ഉള്‍പ്പടെയുള്ള പ്രതികള്‍ ഇന്ന് വിചാരണ കോടതിയില്‍ ഹാജരായി. കേസിലെ 13 പ്രതികളില്‍ 12 പേര്‍ ഹാജരായി. ആറാം പ്രതി ഹാജരായില്ല. വിചാരണയുടെ അവസാനഘട്ട നടപടികളാണ് പുരോഗമിക്കുന്നത്. കേസില്‍, ഇന്നത്തെ നടപടികള്‍ പൂര്‍ത്തിയായി. പ്രതികളുടെ
Kerala News

തൃശ്ശുര്‍ പൂരം അലങ്കോലമായതിന് പിന്നിലെ രാഷ്ട്രീയ ഗുഢാലോചന പുറത്തുവന്നേ മതിയാവൂ എന്ന് വി എസ് സുനില്‍ കുമാര്‍.

തൃശ്ശൂര്‍: തൃശ്ശുര്‍ പൂരം അലങ്കോലമായതിന് പിന്നിലെ രാഷ്ട്രീയ ഗുഢാലോചന പുറത്തുവന്നേ മതിയാവൂ എന്ന് വി എസ് സുനില്‍ കുമാര്‍. പുറത്തുകൊണ്ടുവരേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനാണ്. അടുത്ത പൂരം വരും മുമ്പ് ഈ പ്രശ്‌നത്തിന് വ്യക്തത ഉണ്ടാവണമെന്നും സുനില്‍ കുമാര്‍ പറഞ്ഞു. പൂരം അലങ്കോലപ്പെട്ടത് സംബന്ധിച്ച്
Kerala News

വൈദ്യുതി വിച്ഛേദിച്ചു; കെഎസ്ഇബി ഉദ്യോഗസ്ഥർ നല്‍കേണ്ടത് 1,50,000 രൂപ നഷ്ടപരിഹാരം

പത്തനംതിട്ട: പത്തനംതിട്ടയിൽ വൈദ്യുതി ഉപഭോക്താവിന് ഒരു ലക്ഷത്തി അമ്പത്തിനാലായിരം രൂപ കെഎസ്ഇബി ഉദ്യോഗസ്ഥർ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിധി. പത്തനംതിട്ട പന്തളം സ്വദേശിനി ഷഹനാസിനാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ നഷ്ടപരിഹാരം നൽകേണ്ടത്. മുൻകൂർ നോട്ടീസ് നൽകാതെ വൈദ്യുതി വിച്ഛേദിച്ചു,
Kerala News

കനാലിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി; കാല് തെറ്റി വീണതെന്ന് സംശയം

ആലപ്പുഴ: കനാലിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. ആലപ്പുഴ മുല്ലാത്തുവളപ്പ് സുധിക്കാട്ട് ചിറയിൽ റെഷീദിന്റെ മകൻ മുബാറക്കാണ് (40) മരിച്ചത്. ബുധനാഴ്ച രാവിലെ 11ന് ഐശ്വര്യ ഓഡിറ്റോറിയത്തിന് സമീപത്തെ വാടക്കനാലിൽ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തുനിന്ന് ഇയാളുടെ സൈക്കിളും ബാഗും
Kerala News

കൊച്ചുവേളി – ഹംസഫർ എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ ലാപ്ടോപ് ഉൾപ്പെടെയുണ്ടായിരുന്ന ബാഗ് കോട്ടയത്ത് വച്ച് മോഷണം പോയി

കോട്ടയം: കൊച്ചുവേളി – ഹംസഫർ എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ ലാപ്ടോപ് ഉൾപ്പെടെയുണ്ടായിരുന്ന ബാഗ് കോട്ടയത്ത് വച്ച് മോഷണം പോയി. മോഷ്ടിച്ച ബാഗുമായി മധ്യവയസ്കൻ നടന്ന് പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ റെയിൽവേ പൊലീസിന് കിട്ടി. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്. ഇയാൾക്കായി