പാലക്കാട്: വണ്ടാഴിയില്‍ മദ്യം കഴിച്ച് മൂന്ന് വിദ്യാര്‍ത്ഥികള്‍ അവശനിലയിലായി. മാത്തൂരിന് സമീപം വെള്ളിയാഴ്ച ഒരു മണിയോടെയാണ് സംഭവം നടന്നത്. റോഡരികില്‍ അവശനിലയില്‍ കിടക്കുകയായിരുന്നു കുട്ടികള്‍. ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാര്‍ത്ഥികള്‍ വെള്ളംതളിച്ച് ഉണര്‍ത്താന്‍ ശ്രമിക്കുന്നത് കണ്ട നാട്ടുകാര്‍
Month: September 2024
തിരുവനന്തപുരം: ആറ്റിങ്ങല്‍ മാമത്ത് ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറി കയറിയിറങ്ങി നവവധുവായ അഭിഭാഷക മരിച്ചു.ഭര്‍ത്താവ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം നടന്നത്. കൊട്ടാരക്കര മീയന്നൂര്‍ മേലുട്ട് വീട്ടില്‍ കൃപ മുകുന്ദന്‍(29)ആണ് മരിച്ചത്. തിരുവനന്തപുരം ഭാഗത്ത്
കൊച്ചി: കാക്കനാട് ഭാരത് മാതാ കോളേജിന് സമീപം സംഘര്‍ഷം. ചിറ്റിലപ്പിള്ളി സ്‌ക്വയറിന് സമീപം വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. ചായക്കടയില്‍വെച്ചുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഭാരത് മാതാ കോളേജിലെ വിദ്യാര്‍ത്ഥിയും കാസര്‍കോട് സ്വദേശിയുമായ ഇജോ സെബാസ്റ്റിയന് കുത്തേറ്റു.
നിലമ്പൂര്‍ ഏരിയ കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ പി വി അന്‍വറിനെതിരെ ഭീഷണി മുദ്രാവാക്യം. മര്യാദക്ക് നടന്നില്ലെങ്കില്‍ കയ്യും കാലും വെട്ടി മുറിക്കും എന്നാണ് ഭീഷണി. ‘ഗോവിന്ദന്‍ മാസ്റ്റര്‍ ഒന്ന് ഞൊടിച്ചാല്‍ കയ്യും കാലും വെട്ടി അരിഞ്ഞു ചാലിയാര്‍ പുഴയില്‍ കൊണ്ടുപോയി ഇടും’ എന്നാണ്
സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നടത്തിയ പത്ര സമ്മേളനത്തിന് മറുപടിയുമായി പിവി അൻവർ എംഎൽഎ. പാർട്ടിയെ പറഞ്ഞിട്ടില്ലെന്നും ദുർബലപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും അൻവർ ആവർത്തിച്ചു. സാധരണ ജനങ്ങളുടെ വിഷയമാണ് പറഞ്ഞത്. പാർട്ടി ഓഫിസുകളിൽ പൊതുപ്രശ്നങ്ങളിൽ പരാതി പറയാൻ ആരും വരാത്ത അവസ്ഥയാണ്പൊലീസിനെ
പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ നടപടി നേരിട്ട ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള സര്‍വകലാശാല ഭരണസമിതിയുടെ തീരുമാനമാണ് ഗവര്‍ണര്‍ സ്റ്റേ ചെയ്തത്.
തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. വിദ്യാർത്ഥിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഉത്രാടദിനത്തിൽ കുളത്തിൽ കുട്ടി കുളിച്ചിരുന്നു. ഈ വിദ്യാർത്ഥിക്കൊപ്പം കുളത്തിൽ
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഓപ്പറേഷൻ തിയേറ്ററിൽ ചട്ടം ലംഘിച്ച് ഓണാഘോഷം സംഘടിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗമാണ് ഓണാഘോഷം സംഘടിപ്പിച്ചത്. തിയറ്റർ യൂണിഫോമിൽ കാർഡിയോളജി വിഭാഗം മേധാവി ഉൾപ്പെടെ ഓണസദ്യ കഴിക്കുന്ന ചിത്രങ്ങൾ 24 ന് ലഭിച്ചു. കാത്ത് ലാബിനുള്ളിൽ നടക്കുന്ന
അര്‍ജുന് കണ്ണീരോടെ വിട നല്‍കാന്‍ നാട്. അര്‍ജുന്റെ മൃതദേഹം വഹിച്ചുള്ള വാഹനം കോഴിക്കോട് ജില്ലാ അതിര്‍ത്തിയായ അഴിയൂരില്‍ എത്തി. സര്‍ക്കാരിന്റെ പ്രതിനിധിയായി മന്ത്രി എ.കെ ശശീന്ദ്രന്‍ മൃതദേഹം ഏറ്റുവാങ്ങി. കര്‍ണാടക പൊലീസും, കാര്‍വാര്‍ എംഎല്‍എ സതീഷ കൃഷ്ണ സെയിലും , ഈശ്വര്‍ മാല്‍പെയും മൃതദേഹത്തെ
കൊല്ലം: കൊല്ലം പൂയപ്പള്ളിയിൽ നിന്നും ഇന്നലെ കാണാതായ വിദ്യാർത്ഥികളെ ശാസ്താംകോട്ട തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂയപ്പള്ളി മൈലോട് സ്വദേശിനി ദേവനന്ദ, അമ്പലംകുന്ന് സ്വദേശി ഷെബിൻഷാ എന്നിവരുടെ മൃതദേഹമാണ് ശാസ്താംകോട്ട തടാകത്തിൽ കണ്ടെത്തിയത്. കൊട്ടാരക്കര ബോയ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്