പ്രസിദ്ധമായ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും. നിയമസഭാ സ്പീക്കർ എ എം ഷംസീർ ഈ വർഷത്തെ അത്തച്ചമയ ഘോഷയാത്രയുടെ ഉദ്ഘാടനം നിർവഹിക്കും. തൃപ്പൂണിത്തുറ ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ ഇന്ന് രാവിലെ 9 മണിക്ക് മന്ത്രി പി രാജീവ് ആകും അത്തച്ചമയ പതാക വീശുക. തൃപ്പൂണിത്തുറ നഗരത്തിലൂടെ ആവും അത്തച്ചമയ ഘോഷയാത്ര നടക്കുക.
Month: September 2024
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പി വി അന്‍വര്‍ എംഎല്‍എ. പാര്‍ട്ടിയെ പ്രതിസന്ധിയില്‍ ആക്കിയതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും പൊളിറ്റിക്കല്‍ സെക്രട്ടറിക്കാണെന്നും കുന്തമുന മുഖ്യമന്ത്രിയുടെ നെഞ്ചിലേക്ക് തിരിക്കാന്‍ നോക്കേണ്ടെന്നും പി വി
അർജൻറീന ഫുട്ബോൾ ടീം കേരളത്തിൽ പന്ത് തട്ടാൻ എത്തും. കായിക മന്ത്രി വി അബ്ദുറഹിമാൻ അർജൻറീന ഫുട്ബോൾ അസോസിയേഷനുമായി കൂടിക്കാഴ്ച നടത്തി. കേരളം സന്ദർശിക്കുന്നതിന് അർജൻറീന ഫുട്ബോൾ അസോസിയേഷൻ താല്പര്യം അറിയിച്ചെന്ന് കായിക മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ടീം വരുന്ന സമയവും വേദിയും പിന്നീട് തീരുമാനിക്കും.
പീരുമേട്: ഇടുക്കി പീരുമേട്ടിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. പീരുമേട് പ്ലാക്കത്തടം സ്വദേശി അഖിൽ ബാബുവിനെയാണ് കഴിഞ്ഞ ദിവസം വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അഖിലിന്‍റെ സഹോദരൻ അജിത്ത്, അമ്മ തുളസി എന്നിവരെ പീരുമേട് പൊലീസ് അറസ്റ്റ്
കൽപ്പറ്റ: വയനാട് തൊണ്ടർനാട് തേറ്റമലയില്‍ വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. 75 വയസ്സ് പ്രായമുള്ള കുഞ്ഞാമിയുടെ മൃതദേഹമാണ് വീടിന് അരകിലോമീറ്ററോളം അകലെയുള്ള ഉപയോഗിക്കാത്ത കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ
ലഖ്‌നൗ: ഉത്തർപ്രദേശിൽ ഭർത്താവിനൊപ്പം ആശുപത്രിയിലേക്ക് പോകുന്നതിനിടെ ആംബുലൻസിനുള്ളിൽ വെച്ച് യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കി. ലഖ്‌നൗവിലെ ഗാസിപൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. പീഡനത്തിന് യുവതിയേയും ഭർത്താവിനെയും ആംബുലൻസ് ജീവനക്കാർ വാഹനത്തിൽ നിന്ന് ഇറക്കിവിട്ടു. ആരോഗ്യനില വഷളായ ഭർത്താവിനെ
നടന്‍ സിദ്ദിഖിനെതിരെ ലൈംഗികാതിക്രമ കേസ് എത്തിയത് കണ്ട് താന്‍ ഞെട്ടിപ്പോയെന്ന് നടി അര്‍ച്ചന കവി. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ചു കൊണ്ടാണ് അര്‍ച്ചന രംഗത്തെത്തിയിരിക്കുന്നത്. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് അർച്ചന പ്രതികരിച്ചത്. ഇത്രയും നന്മ ചെയ്യുന്നവര്‍ ഈ ഭൂമിയില്‍
കേരളത്തെ ആധുനിക ഹെല്‍ത്ത് കെയര്‍ ഹബ്ബാക്കി മാറ്റുകയെന്നതാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവേഷണത്തിന്റെയും വികസനത്തിന്റെയും പാതയില്‍ ഫലപ്രദമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ ലോകാരോഗ്യ സംഘടനയ്ക്ക് കഴിയുമെന്നുറപ്പുണ്ട്. അതിലൂടെ ആരോഗ്യ രംഗത്തെ കേരള മോഡല്‍ ലോകത്തിന് കൂടുതല്‍ സംഭാവനകള്‍
ഇന്ത്യൻ വംശജനായ വയോധികനെ കൊലപ്പെടുത്തിയ കേസിൽ 14 കാരനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. ഈസ്റ്റേൺ ഇംഗ്ലണ്ടിലെ ഫ്രാങ്ക്‌ലിൻ പാർക്കിൽ നായയുമായി നടക്കാനിറങ്ങിയ 80 വയസുകാരനായ ഭീം കോഹ്ലിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ 14 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പ്രായപൂർത്തിയാകാത്തതിനാൽ പേര്
ലൈംഗിക പീഡനക്കേസില്‍ നടനും എംഎല്‍എയുമായ എം മുകേഷിനും നടന്‍ ഇടവേള ബാബുവിനും മുന്‍കൂര്‍ ജാമ്യം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഇരുവര്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസ് ഹണി എം വര്‍ഗീസിന്റെ ബെഞ്ചാണ് ജാമ്യം നല്‍കിയത്. പീഡനക്കേസില്‍ ഇരുവരേയും കസ്റ്റഡിയിലെടുത്ത്