കോട്ടയം: കടുത്തുരുത്തിയിൽ ദമ്പതികൾ തൂങ്ങി മരിച്ചത് കടുത്ത മാനസിക സംഘർഷത്തെ തുടർന്നെന്ന് പൊലീസ്. കടുത്തുരുത്തി കെഎസ് പുരം സ്വദേശികളായ ശിവദാസും ഭാര്യ ഹിത ശിവദാസുമാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ച മുതൽ ദമ്പതികളെ വീടിന് പുറത്ത് കണ്ടിരുന്നില്ല.
Month: September 2024
തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയിൽ വാഹനമിടിച്ചതിനെ തുടർന്ന് പരിക്കേറ്റയാളെ റോഡരികിൽ മുറിക്കുള്ളിൽ പൂട്ടിയിട്ട് വാഹനമിടിച്ചവർ കടന്നുകളഞ്ഞു. പരിക്കേറ്റയാൾ മുറിക്കുള്ളിൽ കിടന്ന് തന്നെ മരിച്ചു. കലുങ്ക്ന സ്വദേശി സുരേഷാണ് മരിച്ചത്. വെള്ളറട പൊലീസ് സംഭവത്തെക്കുറിച്ച് പരിശോധന ആരംഭിച്ചു.
ലക്നൗ: റെയിൽവെ ട്രാക്കിൽ വെച്ച് റീൽസ് ചിത്രീകരിക്കവെ ട്രെയിനിടിച്ച് ദമ്പതികളും മൂന്ന് വയസുള്ള മകനും മരിച്ചു. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിലുള്ള ഉമൈറിയ ഗ്രാമത്തിലാണ് ബുധനാഴ്ച രാവിലെ ദാരുണമായ സംഭവം നടന്നത്. ഉത്തർപ്രദേശിലെ സിതാപൂർ ജില്ലയിലുള്ള ലഹർപൂർ സ്വദേശികളായ മുഹമ്മദ് അഹ്മദ് (26), ഭാര്യ നജ്നീൻ
ആന്റിബയോട്ടിക്കുകള്‍ തിരിച്ചറിയാനായി ഇനിമുതല്‍ നീല നിറത്തിലുള്ള പ്രത്യേക കവറുകളില്‍ നല്‍കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് ആദ്യഘട്ടമായി 50,000 നീല കവറുകള്‍ തയ്യാറാക്കി സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് നല്‍കുന്നതാണ്. പിന്നീട് അതേ
തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ജയം രവി വേര്‍പിരിയല്‍ വാര്‍ത്ത പ്രഖ്യാപിച്ചതെന്ന് ഭാര്യ ആരതി. രണ്ട് ദിവസം മുമ്പാണ് ജയം രവി താനും ആരതിയും വേര്‍പിരിയുകയാണെന്ന് പ്രഖ്യാപിച്ചത്. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ജയം രവിയുടെ പ്രസ്താവനയോടെ അന്തസ്സും വ്യക്തിത്വവും
ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ എഡിജിപി എം ആർ അജിത് കുമാറിനെ സംരക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എഡിജിപി എം ആർ അജിത് കുമാറിനെതിരെ ഉടൻ നടപടി ഉണ്ടാകില്ല. ചർച്ച വേണമെന്ന് ആര്‍ജെഡി ആവശ്യപ്പെട്ടെങ്കിലും അനേഷണം കഴിയട്ടെയെന്നാണ് എൽഡിഎഫ് യോഗത്തിൽ മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചത്.
കല്‍പ്പറ്റ: സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് വയനാട്ടിൽ വ്യാപാരി കടക്കുള്ളില്‍ ജീവനൊടുക്കി. പാടിച്ചിറ കിളിയാകട്ട ജോസ് (68) നെയാണ് സ്വന്തം കടക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പാടിച്ചിറ ടൗണില്‍ പച്ചക്കറിക്കച്ചവടം നടത്തിവരികയായിരുന്നു ജോസ്. ചൊവ്വാഴ്ച പകല്‍ സമയം ജോസ് കടയില്‍
ദില്ലി: തൊണ്ടിമുതൽ കേസിൽ ആവശ്യമെങ്കിൽ സിബിഐ അന്വേഷണം വരെ നിർദേശിക്കാൻ കഴിയുമെന്ന നീരീക്ഷണവുമായി സുപ്രീംകോടതി. കേസിൽ ഇന്നത്തെ വാദത്തിനിടെയാണ് കോടതി ഈക്കാര്യം പറഞ്ഞത്. തെറ്റ് ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് സുപ്രീംകോടതി പറഞ്ഞു. വ്യവസ്ഥിതിയിൽ പരിശുദ്ധി ഉറപ്പാക്കിയേ മതിയാകൂ എന്നും
തിരുവനന്തപുരം: അവധി പിൻവലിക്കാൻ അപേക്ഷ നൽകി എഡിജിപി അജിത്കുമാർ. മലപ്പുറത്തെ കൂട്ടസ്ഥലംമാറ്റത്തിന് പിന്നാലെയാണ് എഡിജിപിയുടെ നീക്കം. ഈ മാസം 14 മുതൽ നാല് ദിവസത്തേക്കാണ് അജിത് കുമാറിന് അവധി അനുവദിച്ചിരുന്നത്. പി.വി.അൻവർ ആരോപണം ഉന്നയിച്ച മലപ്പുറം എസ്പി ഉള്‍പ്പെടെ മലപ്പുറത്തെ എല്ലാ ഉദ്യോഗസ്ഥരെ ഇന്നലെ
ലഖ്നൌ: ഉത്തര്‍പ്രദേശില്‍ വീണ്ടും ചെന്നായയുടെ ആക്രമണം. ഇത്തവണ 11 വയസുകാരിയെയാണ് ചെന്നായ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.. യുപിയിയെ ബഹ്റൈച്ചിലാണ് സംഭവം. കഴിഞ്ഞ ഒന്നരമാസത്തിനുള്ളില്‍ ഒന്‍പത്