ആലപ്പുഴ കലവൂര്‍ സുഭദ്ര കൊലപാതകത്തില്‍ പ്രതികള്‍ പിടിയിൽ. കർണാടകയിലെ മണിപ്പാലിൽ നിന്നാണ് നിധിൻ മാത്യൂസും ശർമിളയും പിടിയിലായത്. രണ്ടുദിവസം മുൻപ് വരെ പ്രതികൾ ഉടുപ്പിയിൽ ഉണ്ടായിരുന്നു എന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ആഗസ്റ്റ് 10 ന് നാടുവിട്ട പ്രതികൾ വീണ്ടും അതെ മാസം 24 ന് മടങ്ങിയെത്തിയിരുന്നു.
Month: September 2024
സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഡെല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 72 വയസായിരുന്നു. സര്‍വേശ്വര സോമയാജി യെച്ചൂരി കല്‍പ്പകം യെച്ചൂരി ദമ്പതികളുടെ മകനായി 1952 ആഗസ്ത് 12ന് മദ്രാസിലാണ് യെച്ചൂരി ജനിച്ചത്. പഠനത്തിലും
താര സംഘടനയായ അമ്മ പിളർപ്പിലേക്ക്. താരങ്ങൾ ഫെഫ്കയെ സമീപിച്ചു. 20ഓളം താരങ്ങൾ ട്രേഡ് യൂണിയൻ രൂപീകരിക്കാൻ ഫെഫ്കയെ സമീപിച്ചു. ഫെഫ്കയുമായി ബന്ധപ്പെട്ട് 21 ട്രേഡ് യൂണിയനുകൾ പ്രവർത്തിക്കുന്നുണ്ട്. സമാനമായി ട്രേഡ് യൂണിയൻ രൂപീകരിക്കാനായി അമ്മയിലെ താരങ്ങൾ ഫെഫ്കയെ സമീപിച്ചെന്ന് ജനറൽ സെക്രട്ടറി ബി
കണ്ണൂരിലെ മദ്രസയിൽ നേരിട്ടത് ക്രൂര പീഡനമെന്ന് വിദ്യാർത്ഥി അജ്‌മൽ ഖാൻ . തന്റെ കണ്ണിലും സ്വകര്യ ഭാഗങ്ങളിലും മുളക് തേച്ചു. കട്ടിംഗ് പ്ലേയർ ഉപയോഗിച്ച് മുറിവേൽപ്പിച്ചുവെന്നും അജ്മൽ ഖാൻ പറഞ്ഞു. നാല് മാസം തുടർച്ചയായി പീഡനം നേരിടേണ്ടി വന്നു. സഹിക്കാൻ കഴിയാതെ മത പഠന ശാലയിൽ നിന്ന്
സിനിമ നയരൂപീകരണ സമിതി അംഗത്വം ഒഴിഞ്ഞ് ബി ഉണ്ണികൃഷ്ണൻ. ഇതുമായി ബന്ധപ്പെട്ട തീരുമാനം സർക്കാരിനെ അറിയിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ച പേരുകളും 15 അംഗ പവർ ഗ്രൂപ്പിലെ അംഗങ്ങളുടെ പേരുകളും പുറത്തുവരണമെന്നും സാക്ഷികളിൽ ചിലർ പ്ലാൻ ചെയ്തതാണ് 15 അംഗ പവർ ഗ്രൂപ്പും മാഫിയയും. സിനിമയിൽ ഇത്
ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം കൊച്ചിയില്‍ ചോദ്യം ചെയ്യുന്നു. പശ്ചിമബംഗാൾ നടിയുടെ പരാതിയിലാണ് SIT ചോദ്യം ചെയ്യുന്നത്. AIG ജി പുല്ലാങ്കുഴലിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. ആരോപിക്കപ്പെട്ട സംഭവങ്ങള്‍ രഞ്ജിത്തിനോട് അന്വേഷണസംഘം വിശദമായി
പാലക്കാട്: കഞ്ചിക്കോട് വീടിന് സമീപം പുല്ലരിയുന്നതിനിടെ യുവതിക്ക് വെട്ടേറ്റു. 23കാരിയെ ആക്രമിച്ചതായി കരുതുന്ന കൊട്ടിൽപ്പാറ സ്വദേശി സൈമണിനായി അന്വേഷണം തുടങ്ങി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ തൃശൂരിൽ വിദഗ്ധ ചികിത്സയ്ക്കായി മാറ്റി. രാവിലെ പത്തു മണിയോടെയായിരുന്നു സംഭവം. വീടിനോട് ചേര്‍ന്ന
കൊല്ലം: ആയൂരിൽ കടയ്ക്ക് മുന്നിൽപാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച് കടന്ന യുവാക്കൾ പിടിയിൽ. അഞ്ചാലുംമൂട് സ്വദേശി പ്രവീൺ, ജവഹർ ജംഗ്ഷൻ സ്വദേശി മുഹമ്മദ് താരിഖ് എന്നിവരാണ് അറസ്റ്റിലായത്. മുഹമ്മദ് താരിഖ് മുപ്പതോളം കേസുകളിൽ പ്രതിയാണ്. ഇക്കഴിഞ്ഞ ജൂണിലാണ് ആയൂർ അകമണിലെ കാർ ഫാഷൻസ് എന്ന കടയുടെ മുന്നിൽ
തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന് താനൂർ DYSP വിവി ബെന്നി. മുട്ടിൽ മരം മുറി കേസ് അന്വേഷിക്കുന്നതിൻ്റെ വിരോധമാണ് ഇതിന് പിന്നിലെന്ന് വിവി ബെന്നി പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. ചാനൽ സംപ്രേഷണം ചെയ്ത വാർത്ത മൂന്ന് ദിവസത്തിനകം
കോട്ടയം: പ്രണയിച്ച പെൺകുട്ടി വിദേശത്തേക്ക് പോയതിന്റെ അമര്‍ഷത്തിൽ പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ പെൺകുട്ടിയുടെ അച്ഛന്‍റെ ഫോണിലേക്ക് അയച്ചുകൊടുത്ത യുവാവ് പിടിയിൽ. കോട്ടയം കടുത്തുരുത്തി സ്വദേശി ജോബിനെയാണ് അറസ്റ്റ് ചെയ്തത്. വെര്‍ച്വൽ ഫോൺ അപ്ലിക്കേഷൻ ഉപയോഗിച്ചായിരുന്നു കുറ്റകൃത്യം. മാസങ്ങൾക്ക്