ആലപ്പുഴ കലവൂർ സുഭദ്ര കൊലപാതക കേസിൽ പ്രതികളുമായി തെളിവെടുപ്പ് നടത്തി. കലവൂർ കോർത്തശ്ശേരി വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. സുഭദ്രയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ഷാൾ കത്തിച്ചു. സുഭദ്ര കിടന്നിരുന്ന തലയിണ തോട്ടിൽ നിന്ന് കണ്ടെത്തി. വീടിന് പിന്നിലെ കുളത്തിൽ നിന്ന് തലയിണ കണ്ടെത്തിയത്.
Month: September 2024
തിരുവനന്തപുരം മാറനല്ലൂരില്‍ വിവാഹ വീട്ടില്‍ നിന്ന് ഉത്രാട ദിനത്തില്‍ മോഷണം പോയ 25 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വീടിന് സമീപത്തെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ വീടിന് സമീപത്തെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഉത്രാട ദിനത്തില്‍ കല്ല്യാണം
കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഐഎം നേതാക്കൾക്ക് തിരിച്ചടി. പി ജയരാജയനും ടി വി രാജേഷും നൽകിയ വിടുതൽ ഹർജി സിബിഐ പ്രത്യേക കോടതി തള്ളി. അന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന്റെയും മുൻ കല്യാശേരി എംഎൽഎയായിരുന്ന ടി വി രാജേഷിന്റെയും വാഹനം ആക്രമിച്ചതിന്റെ പേരിലുള്ള
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായതിനാൽ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. അഞ്ച് ലക്ഷം രൂപയിൽ അധികമുള്ള ബില്ലുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ മാറി നൽകില്ല. നിയന്ത്രണം സംബന്ധിച്ച കത്ത് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ട്രഷറി ഡയറക്ടർക്ക് കൈമാറി. നേരത്തെ 25 ലക്ഷമായിരുന്നു പരിധി.
പാലക്കാട് നിർഭയ കേന്ദ്രത്തിൽ നിന്നും കാണാതായ മൂന്ന് പെൺകുട്ടികളെയും കണ്ടെത്തി. പോക്സോ കേസ് അതിജീവിതയുൾപ്പെടെ 17 വയസുള്ള രണ്ടു കുട്ടികളേയും 14 കാരിയെയുമാണ് രണ്ട് ദിവസങ്ങൾക്ക് മുമ്പ് കാണാതായത്. ഇന്നലെ വൈകുന്നേരത്തോടെയാണ് 17കാരിയെ കണ്ടെത്തിയത്. പെൺകുട്ടി നേരെ വീട്ടിലേക്കാണ് എത്തിയത്. അവശേഷിച്ച
അമിത ജോലിഭാരത്തെ തുടർന്ന് കൊച്ചി കങ്ങരപ്പടി സ്വദേശിനിയായ 26 കാരി ഹോസ്റ്റലിൽ കുഴഞ്ഞുവീണ് മരിച്ചു. അന്ന സെബാസ്റ്റ്യൻ എന്ന മലയാളി ചാർട്ടേഡ് അകൗണ്ടന്റിന്റെ മരണം ഇന്ത്യ മുഴുവൻ വലിയ ചർച്ചയാവുകയാണ് ഇപ്പോൾ. അന്ന മഹാരാഷ്ട്രയിലെ പൂനെയിലുള്ള, പ്രമുഖ ബഹുരാഷ്ട്ര അകൗണ്ടിംഗ് കമ്പനിയായ ഏണസ്റ്റ് & യംഗ് അഥവാ
എഡിജിപി എം.ആർ അജിത് കുമാറിനെതിരായ പരാതികളിൽ അന്വേഷണം വേണ്ടെന്ന് വിജിലൻസ്. തങ്ങൾക്ക് നേരിട്ട് ലഭിച്ച പരാതികളിൽ അന്വേഷണം വേണ്ടെന്നാണ് വിജിലൻസ് നിലപാട്. അജിത് കുമാറിനെതിരെ ലഭിച്ച അനധികൃത സ്വത്തുസമ്പാദന പരാതികളിലാണ് വിജിലൻസ് തീരുമാനം. പ്രത്യേക സംഘമുള്ളതിനാൽ വിജിലൻസ് ഇടപെടേണ്ട കാര്യമില്ലെന്നാണ്
തിരുവനന്തപുരം: ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകിയതിന് പിന്നാലെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ഇന്ത്യയിലെ ഫെഡറൽ വ്യവസ്ഥയെ നിർവീര്യമാക്കി കേന്ദ്ര സർക്കാറിന് സർവ്വാധികാരം നൽകാനുള്ള ഒളിപ്പിച്ചുവെച്ച അജണ്ടയാണ്
മലപ്പുറം: നിപക്ക് പിന്നാലെ എം പോക്സ് കൂടി സ്ഥിരീകരിച്ചതോടെ മലപ്പുറത്ത് ആരോഗ്യ വകുപ്പ് നിയന്ത്രണം കർശനമാക്കി. വിദേശത്തുനിന്നെത്തിയ എടവണ്ണ ഒതായി സ്വദേശിയുമായി സമ്പർക്കമുള്ളവരുടെ പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കുകയാണ്. വിമാനത്താവളം മുതലുള്ള ഇയാളുടെ റൂട്ടു മാപ്പും ഉടൻ പുറത്തുവിടും.
തിരുവനന്തപുരം: തിരുവനന്തപുരം മാറനല്ലൂരിൽ ഡ്രൈവിംഗ് പഠനത്തിനിടെ 18 വയസുകാരിയെ ഉപദ്രവിച്ച പരിശീലകൻ അറസ്റ്റിൽ. മാറനല്ലൂർ സ്വദേശി സുരേഷാണ് പൊലീസ് കസ്റ്റഡിയിലായത്. ബുധനാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. മാറനെല്ലൂർ വണ്ടന്നൂർ ഭാഗത്ത് വെച്ചാണ് ഡ്രൈവിംഗ് പരീശീലനത്തിനിടെ പെൺകുട്ടിയോട് പരിശീലകനായ