Home 2024 September (Page 19)
India News

തമിഴ്നാട്ടിൽ 35കാരിയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച 22കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

ചെന്നൈ: തമിഴ്നാട്ടിൽ 35കാരിയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച 22കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ ദുരൈപാക്കത്ത് കഴിഞ്ഞ ദിവസം പുലർച്ചെ 5.30ഓടെ നാട്ടുകാരാണ് രക്തം ഒലിച്ചിറങ്ങുന്ന നിലയിൽ സ്യൂട്ട്കേസ് കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിൽ
Kerala News

എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ പരാതിയില്‍ പി വി അന്‍വര്‍ എംഎല്‍എ വീണ്ടും അന്വേഷണ സംഘത്തിന് മുന്നിലെത്തി

പാലക്കാട്: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ പരാതിയില്‍ പി വി അന്‍വര്‍ എംഎല്‍എ വീണ്ടും അന്വേഷണ സംഘത്തിന് മുന്നിലെത്തി. മൊഴി നല്‍കാനാണ് എത്തിയത്. പാലക്കാട് ഷൊര്‍ണ്ണൂര്‍ പിഡബ്ല്യൂഡി റെസ്റ്റ് ഹൗസില്‍ വെച്ചാണ് മൊഴിയെടുക്കല്‍. തൃശ്ശൂര്‍ ഡിഐജി തോംസണ്‍ ജോസിന്റെ നേതൃത്വത്തിലാണ് മൊഴിയെടുക്കുന്നത്.
Kerala News

‘ദുഷ്പ്രചരണങ്ങൾ എല്ലാ സീമകളും കടന്നു; കേരളം ലോകത്തിന് മുന്നിൽ അവഹേളിക്കപ്പെട്ടു’; മാധ്യമങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി

വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ രക്ഷാപ്രവർത്തനത്തിന് ചെലവഴിച്ച തുകയെന്ന പേരിൽ എസ്റ്റിമേറ്റ് തുക പ്രചരിപ്പിച്ചതിൽ മാധ്യമങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പറയാനുള്ള കാര്യങ്ങൾ ക്ഷമയോടെ കേൾക്കണമെന്ന് പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. ദൃശ്യ- പത്ര മാധ്യമങ്ങൾ നൽകിയ
Kerala News

കൊള്ളക്കാരായ ആളുകളെ മുഴുവന്‍ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്ന് രമേഷ് ചെന്നിത്തല.

കൊള്ളക്കാരായ ആളുകളെ മുഴുവന്‍ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്ന് രമേഷ് ചെന്നിത്തല. Rss നേതാക്കന്മാരെ ADGP സന്ദര്‍ശിച്ചതിനെ മുഖ്യമന്ത്രി വെള്ള പൂശുന്നുവെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ADGP – RSS നേതാക്കളെ കണ്ടത് എന്ന് വ്യക്തമാണെന്നും ആരോപണം ഉന്നയിക്കുന്ന ഭരണകക്ഷി എംഎല്‍എയെ
Kerala News

പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയ്ക്കെതിരായ ആരോപണങ്ങളെല്ലാം അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയ്ക്കെതിരായ ആരോപണങ്ങളെല്ലാം അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പി ശശി ഒരു തെറ്റും ചെയ്തിട്ടില്ലെന്നും മാതൃകപരമായ പ്രവർത്തനമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അൻവർ കൊടുക്കുന്ന പരാതികൾ അതേപോലെ പരിശോധിക്കാൻ അല്ല ശശി അവിടെ
Kerala News

ഷിരൂരിലെ ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തിയെന്ന് മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ.

ഷിരൂരിലെ ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തിയെന്ന് മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ. ലോറി തലകീഴയാണ് കിടക്കുന്നതെന്ന് മാല്‍പെ. ഡ്രഡ്‌ജർ ഈ ഭാഗത്തേക്ക് അടുപ്പിച്ചു. ക്യാമറയുമായി പുഴയിൽ ഇറങ്ങുമെന്ന് മൽപേ അറിയിച്ചു. Cp4 മാർക്കിൽ നിന്ന് 30 മീറ്റർ അകലെയായി 15 അടി താഴ്ചയില്‍ നിന്നാണ് ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയത്.
Kerala News

ഇടുക്കി ചിന്നക്കനാലിൽ ഹൈക്കോടതി ഉത്തരവ് മറികടന്ന് കെട്ടിടങ്ങൾക്ക് പ്രവർത്തന അനുമതി നൽകി പഞ്ചായത്ത് സെക്രട്ടറി.

ഇടുക്കി ചിന്നക്കനാലിൽ ഹൈക്കോടതി ഉത്തരവ് മറികടന്ന് കെട്ടിടങ്ങൾക്ക് പ്രവർത്തന അനുമതി നൽകി പഞ്ചായത്ത് സെക്രട്ടറി. റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമോ നൽകി പ്രവർത്തനം നിർത്തിവെച്ച അഞ്ച് കെട്ടിടങ്ങൾക്കാണ് തദ്ദേശ സ്ഥാപനം അനുമതി നൽകിയത്. സെക്രട്ടറിയുടെ നടപടി പരിശോധിക്കുമെന്നാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ
Kerala News

സഹപ്രവർത്തക ശൗചാലയത്തിൽ പോയി യൂണിഫോം മാറിക്കൊണ്ടിരുന്നത് മൊബൈൽ ഫോണിൽ പകർത്തിയയാളെ പോലീസ് പിടികൂടി.

ആലപ്പുഴ: സഹപ്രവർത്തക ശൗചാലയത്തിൽ പോയി യൂണിഫോം മാറിക്കൊണ്ടിരുന്നത് മൊബൈൽ ഫോണിൽ പകർത്തിയയാളെ പോലീസ് പിടികൂടി. തിരുവനന്തപുരം കാര്യവട്ടം പാട്ടുവിളാകം മോഴിത്തല വീട്ടിൽ ശ്രീകണ്ഠൻ നായർ (54) സൗത്ത് പൊലീസിന്റെ പിടിയിലായത്. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ആലപ്പുഴ ഡോക്ക് യാർഡിൽ വെള്ളിയാഴ്ച വൈകീട്ടായിരുന്നു
Kerala News

ഹണിട്രാപ്, മധ്യവയസ്കനിൽ നിന്ന് വൻതുക തട്ടിയെടുത്തു; അഞ്ച് പേർ പിടിയിൽ

മലപ്പുറം: മലപ്പുറം അരീക്കോട് പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെ അഞ്ചംഗ ഹണി ട്രാപ്പ് സംഘം പോലീസ് പിടിയിലായി. 15 കാരനെ ഉപയോഗിച്ചാണ് മധ്യവയസ്കനിൽ നിന്ന് സംഘം പണം തട്ടിയത്. കാവനൂർ സ്വദേശി ഇർഫാൻ, പുത്തലം സ്വദേശി ആഷിക് എടവണ്ണ സ്വദേശി ഹരികൃഷ്ണൻ, പ്രായപൂർത്തിയാകാത്ത രണ്ടു പേരടക്കം അഞ്ചു പേരെയാണ്
Kerala News

കണ്ണൂർ: ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പാമ്പ് ശല്യം പതിവാകുന്നു.

കണ്ണൂർ: ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പാമ്പ് ശല്യം പതിവാകുന്നു. അഞ്ചാം നിലയിൽ വരെ പാമ്പുകളെത്തുകയാണ്. ഇന്നലെ നവജാത ശിശുക്കളുടെ ഐസിയുവിനടുത്താണ് പാമ്പിനെ കണ്ടത്. കഴിഞ്ഞ ദിവസം കാർഡിയോളജി വിഭാഗത്തിലുമെത്തി. പരിസരം വൃത്തിയായി സൂക്ഷിക്കാത്തതാണ് പാമ്പുകൾ ആശുപത്രി താവളമാക്കാൻ കാരണമെന്നാണ് പരാതി.