Home 2024 August (Page 36)
Kerala News

ഓണത്തിനോടനുബന്ധിച്ച് നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ ശക്തമായ നടപടി; മന്ത്രി ജി.ആര്‍ അനില്‍

ഓണത്തിനോടനുബന്ധിച്ച് സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെയും പഴം, പച്ചക്കറി ഉത്പ്പന്നങ്ങളുടെയും വില നിയന്ത്രിക്കുന്നതിന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. സംസ്ഥാനത്ത് വിലക്കയറ്റം സംബന്ധിച്ച സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ലാന്‍റ് റവന്യു
Kerala News

കോഴിക്കോട് ജില്ലാ കോടതി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച് മോഷ്ടാവ്; പിടികൂടി പൊലീസ്

കോഴിക്കോട്: ജില്ലാ കോടതി കെട്ടിട സമുച്ചയത്തില്‍ ഇന്നലെ നടന്നത് സിനിമയെ വെല്ലുന്ന രംഗങ്ങള്‍. മോഷണ കേസിൽ അറസ്റ്റ് ചെയ്ത് റിമാൻഡിൽ കഴിയുന്ന പ്രതി കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചതാണ് നാടകീയ രംഗങ്ങള്‍ക്കിടയാക്കിയത്. ഇയാളെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
Kerala News

ഹാഷിഷ് ഓയില്‍ വില്‍പ്പന നടത്താന്‍ എത്തിയ രണ്ടു യുവാക്കളെ ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.

തൃശൂര്‍: ചാവക്കാട് ബീച്ച് പരിസരങ്ങളില്‍ 800 ഗ്രാം ഹാഷിഷ് ഓയില്‍ വില്‍പ്പന നടത്താന്‍ എത്തിയ രണ്ടു യുവാക്കളെ ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് കടപ്പുറം വട്ടേക്കാട് രായംമരക്കാര്‍ വീട്ടില്‍ അബ്ദുല്‍ ലത്തീഫിന്റെ മകന്‍ മുഹ്‌സിന്‍ (35), വട്ടേക്കാട് അറക്കല്‍ വീട്ടില്‍ സെയ്ത് മുഹമ്മദ് മകന്‍
Kerala News

പയ്യന്നൂരിലെ നാട്ടുകാരുടെ ഉറക്കം കെടുത്തിയ അന്തർ സംസ്ഥാന കവർച്ചക്കാരനെ ക്രൈം സ്‌ക്വാഡ് പിടികൂടി

കണ്ണൂർ: പയ്യന്നൂരിലെ നാട്ടുകാരുടെ ഉറക്കം കെടുത്തിയ അന്തർ സംസ്ഥാന കവർച്ചക്കാരനെ ഡിവൈഎസ്പിയുടെ ക്രൈം സ്‌ക്വാഡ് പിടികൂടി. പയ്യന്നൂരിൽ സ്കൈപ്പർ സൂപ്പർ മാർക്കറ്റിലും കൈരളി ഹോട്ടലിലും ഉൾപ്പെടെ 12 ഓളം കവർച്ചകൾ നടത്തിയ മധുര സ്വദേശി ജോൺ പീറ്ററിനെയാണ് പിടികൂടിയത്. പയ്യന്നൂർ പഴയ ബസ് സ്റ്റാൻ്റിനു സമീപത്തെ
Kerala News

പള്ളിതർക്കത്തിന്‍റെ പേരിൽ കോളേജ് അധ്യാപികയെ സൈബർ ആക്രമണത്തിന് ഇരയാക്കുന്നതായി പരാതി

പത്തനംതിട്ട: മാർത്തോമ്മ സഭയിലെ പള്ളിതർക്കത്തിന്‍റെ പേരിൽ കോളേജ് അധ്യാപികയെ സൈബർ ആക്രമണത്തിന് ഇരയാക്കുന്നതായി പരാതി. കുടുംബസുഹൃത്തായ വൈദികനുമൊത്ത് പത്തനംതിട്ട അടൂരിലെ ഒരു ഭക്ഷണശാലയിൽ നിൽക്കുന്ന ചിത്രമാണ് മോശം വാചകങ്ങളോടെ പ്രചരിപ്പിക്കുന്നത്. ഉന്നത സ്വാധീനമുള്ളവരായതിനാൽ ഡിജിപിക്ക് ഉൾപ്പെടെ പരാതി
India News

സഹാറ ഗ്രൂപ്പിന് 2 കോടി രൂപ പിഴ; മുണ്ടക്കൈ ദുരന്തബാധിതർക്കായി നൽകാൻ സുപ്രീംകോടതി

ന്യൂഡൽഹി: ഉപഭോകൃതകേസിലെ കോടതി ഉത്തരവ് പാലിക്കുന്നതിൽ വീഴ്ച്ച വരുത്തിയ സഹാറ ഗ്രൂപ്പിന് രണ്ട് കോടി പിഴയിട്ട് സുപ്രീം കോടതി. മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്ത പശ്ചാത്തലത്തിൽ പിഴ തുക കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിക്ഷേപിക്കാൻ ജസ്റ്റിസ് ഹിമാകോഹ്ലി, ജസ്റ്റിസ് സന്ദീപ് മെഹ്ത എന്നിവർ
India News

കെജ്‌രിവാളിന്റെ ഹര്‍ജി; സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: മദ്യനയ അഴിമതികേസിലെ സിബിഐ നടപടിക്കെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നല്‍കിയ രണ്ട് ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. സിബിഐയുടെ അറസ്റ്റും റിമാന്‍ഡും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും ജാമ്യം തേടിയും നല്‍കിയ ഹര്‍ജികളാണ് സുപ്രിംകോടതിയുടെ പരിഗണനയിലുള്ളത്.
Kerala News

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ ഇന്നും തുടരും.

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ ഇന്നും തുടരും. മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയ്ക്കും സംഘത്തിനുമൊപ്പം നാവികസേനയുടെ മുങ്ങൽ വിദഗ്ധരും എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളും ദൗത്യത്തിന്റെ ഭാഗമാകും. ഗംഗാവലിപുഴയിലെ അടിയൊഴുക്ക് കുറഞ്ഞതാണ് തിരച്ചിലിന് അനുകൂലമായത്. ഈശ്വർ മാൽപെ ഇന്നലെ നടത്തിയ
Kerala News

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 12 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രണ്ട് ജില്ലകളിൽ‌ ഓരഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, എറണാകുളം ജില്ലകളിലാണ് ഓറ‍ഞ്ച് അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ
India News

പിജി ഡോക്ടറുടെ കൊലപാതകം; അന്വേഷണം സിബിഐയ്ക്ക് വിട്ട് കൽക്കട്ട ഹൈക്കോടതി

കൊൽക്കത്ത: പിജി ഡോക്ടറുടെ കൊലപാതകത്തിലെ അന്വേഷണം സിബിഐയ്ക്ക് വിട്ട് കൽക്കട്ട ഹൈക്കോടതി. അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ല എന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം. തെളിവ് നശിപ്പിക്കും എന്ന ആശങ്ക ഹൈക്കോടതി ശരിവച്ചു. ഫയൽ രാവിലെ 10 മണിക്ക് സിബിഐക്ക് കൈമാറണമെന്ന് കൊൽക്കത്ത പൊലീസിനോട് കോടതി