Home 2024 August (Page 30)
Kerala News

പാലക്കാട് കെഎസ്ആര്‍ടിസി ബസ് കിലോമീറ്ററുകളോളം കണ്ടക്ടറില്ലാതെ ഓടി

പാലക്കാട് കെഎസ്ആര്‍ടിസി ബസ് ഏഴ് കിലോമീറ്ററോളം ഓടിയത് കണ്ടക്ടറില്ലാതെ. ബസെടുക്കുമ്പോള്‍ കയറാന്‍ മറന്ന കണ്ടക്ടര്‍ പിന്നെ ഓട്ടോ പിടിച്ചാണ് എത്തിയത്. ഷൊര്‍ണൂരില്‍ നിന്നും പാലക്കാട്ടേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലാണ് രസകരമായ സംഭവം. ബസെടുത്ത് ഏറെ നേരം കഴിഞ്ഞ് കുളപ്പുളളിയും കൂനത്തറയും
Kerala News

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു. ഒരാളെ കാണാതായി.

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു. അപകടത്തിൽ ഒരാളെ കാണാതായി. അഞ്ചുതെങ്ങ് സ്വദേശി ബെനഡിക്റ്റിനെയാണ് കാണാതായത്. രാവിലെ 6.20 ഓടെയാണ് അപകടം ഉണ്ടായത്. വള്ളത്തിലുണ്ടായിരുന്ന നാല് തൊഴിലാളികളിൽ മൂന്ന് പേരെ രക്ഷപ്പെടുത്തി. അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ടാണ് വള്ളം മറിഞ്ഞത്.
Health India News

യുവഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം; ഇന്ന് മുതല്‍ രാജ്യവ്യാപകമായി ശക്തമാകും.

പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ ഡോക്ടറെ ഡ്യൂട്ടിക്കിടെ ബാലാസംഗം ചെയ്തു കോലപ്പെടുത്തിയ സംഭവത്തില്‍ ആരോഗ്യ മേഖലയിലെ പ്രതിഷേധം ഇന്ന് മുതല്‍ രാജ്യവ്യാപകമായി ശക്തമാകും. ഇന്ന് മുതല്‍ ഒ പി സേവനങ്ങള്‍ അടക്കം ബഹിഷ്‌കരിച്ച് പ്രതിഷേധിക്കാന്‍ ആണ് ഇന്ത്യന്‍
Kerala News

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതിശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ പത്തനംതിട്ട ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍ഗോഡ് ഒഴികെ മറ്റുള്ള മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട് ആണ്. തെക്കന്‍
Kerala News Top News

ഇന്ന് ചിങ്ങം ഒന്ന് ; മലയാളികൾക്ക് ഈ ദിവസം പുതുവർഷാരംഭം കൂടിയാണ്

ഇന്ന് ചിങ്ങം ഒന്ന്. കൊല്ലവർഷത്തിന്റെ ആദ്യ ദിവസമായതിനാൽ മലയാളികൾക്ക് ഈ ദിവസം പുതുവർഷാരംഭം കൂടിയാണ്. അതോടൊപ്പം കർഷക ദിനം കൂടിയായി ഈ ദിവസം നമ്മൾ ആഘോഷിക്കുന്നു. പാടം നിറയെ വിളഞ്ഞുകിടക്കുന്ന സ്വർണ പ്രതീക്ഷകളെ കൊയ്തെടുത്ത് കറ്റമെതിക്കുന്ന കൊയ്‌ത്തു കാലം കൂടിയാണ് ചിങ്ങം. കർക്കടകത്തിന്റെ വറുതിയിൽ
Kerala News

തിരുവനന്തപുരത്ത് ബീമാപള്ളി സ്വദേശി യുവാവിനെ കുത്തികൊലപ്പെടുത്തി.

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ കുത്തികൊലപ്പെടുത്തി. തിരുവനന്തപുരം ബീമാപള്ളി സ്വദേശി ഷിബിലിയാണ് (40) കൊല്ലപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ പൂന്തുറ ബീമാപള്ളിയിലാണ് സംഭവം. പൊലീസിന്‍റെ ഗുണ്ടാ പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ് ഷിബിലി. കൊലപാതകം നടത്തിയ ഹിജാസ് എന്നയാള്‍
Uncategorized

പകര്‍പ്പ് അവകാശം ലംഘിച്ച് നൃത്താവിഷ്കാരം ; പ്രശസ്ത നർത്തകി മേതില്‍ ദേവികക്ക് കോടതിയുടെ നോട്ടീസ്

തിരുവനന്തപുരം: പകര്‍പ്പ് അവകാശം ലംഘിച്ച് നൃത്താവിഷ്കാരം നടത്തിയെന്ന പരാതിയിൽ പ്രശസ്ത നർത്തകി മേതില്‍ ദേവികക്ക് കോടതിയുടെ നോട്ടീസ്. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പൽ സെഷന്‍സ് കോടതിയുടേതാണ് നടപടി. തിരുവനന്തപുരം നിഷിലെ ഇംഗ്ലീഷ് അധ്യാപിക സില്‍വി മാക്‌സി മേന രൂപകല്‍പ്പന ചെയ്ത മുദ്രനടനം എന്ന
Kerala News

ഭര്‍ത്താവിന്റെ മാനസിക പീഡനം മൂലം യുവതി ആത്മഹത്യ ചെയ്‌തെന്ന പരാതി

കോഴിക്കോട്: ഭര്‍ത്താവിന്റെ മാനസിക പീഡനം മൂലം യുവതി ആത്മഹത്യ ചെയ്‌തെന്ന പരാതിയില്‍ വിദേശത്തായിരുന്ന ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം അരീക്കോട് സ്വദേശി ഊര്‍ങ്ങാട്ടീരി അബ്ദുസമദിന്റെ മകന്‍ നസീലി(27)നെയാണ് അറസ്റ്റ് ചെയ്തത്. മുക്കം ഗോതമ്പ് റോഡ് ചിറയില്‍ വീട്ടില്‍ അബ്ദുല്‍ കബീറിന്റെ
Kerala News

സിന്ധു സൂര്യകുമാറിനെതിരെ അപമാനകരമായ പരാമർശം: മേജർ രവി വിചാരണ കോടതിയിൽ കീഴടങ്ങണമെന്ന് ഹൈക്കോടതി

കൊച്ചി: ഏഷ്യാനെറ്റ്‌ ന്യൂസ്‌ എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിനെതിരെ അപമാനകരമായ പരാമർശം നടത്തിയ കേസിൽ മേജർ രവിയോട് വിചാരണ കോടതിയിൽ കീഴടങ്ങാൻ ഹൈക്കോടതി ഉത്തരവ്. തനിക്കെതിരെ എറണാകുളം സൗത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ട് മേജർ രവി നൽകിയ ഹർജി തീർപ്പാക്കിയാണ്
Kerala News

മാധ്യമപ്രവർത്തകൻ കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്; ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാ കുറ്റം ചുമത്തി

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ നരഹത്യാകുറ്റം ചുമത്തി വിചാരണ ചെയ്യണമെന്ന് കോടതി. കുറ്റപത്രം അടിസ്ഥാനരഹിതമെന്ന പ്രതിയുടെ വാദവും കോടതി തളളി. തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.