Home 2024 August (Page 28)
Kerala News

തിരുവനന്തപുരം: വിതുരയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം: വിതുരയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വിതുര ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി ആത്മജ(15)യെയാണ് വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ വീടിനകത്തെ മുറിയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു കുട്ടി. കഴിഞ്ഞ
Kerala News

വീണ ജോർജിന്‍റെ ഭര്‍ത്താവിനെതിരെ ആരോപണം ഉന്നയിച്ച സിപിഐഎം നേതാവിന് താക്കീത്

പത്തനംതിട്ട കൈപ്പട്ടൂർ ഏഴംകുളം റോഡിൽ കൊടുമണിലെ ഓട വിവാദത്തിൽ വൻ വഴിത്തിരിവ്. ആരോഗ്യമന്ത്രി വീണ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫ് പ്രദേശത്ത് ഒരു കൈയേറ്റവും നടത്തിയിട്ടില്ലെന്ന് റവന്യൂ വകുപ്പിന്റെ റിപ്പോർട്ട്. എന്നാൽ വിഷയത്തിൽ ആരോപണം ഉന്നയിച്ച കോൺഗ്രസിന്റെ പാർട്ടി ഓഫീസ് അനധികൃത നിർമ്മാണം
Health India News

ഡോക്ടറുടെ കൊലപാതകത്തിൽ വ്യാപക പ്രതിഷേധം

കൊൽക്കത്തയിൽ വനിതാഡോക്ടർ അതിക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ ക്രമസമാധാന നിലയിൽ റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 2 മണിക്കൂർ ഇടവിട്ട് റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. കൺട്രോൾ റൂമിലേക്ക് ഫാക്സ്, ഇമെയ്ൽ, ഫോൺ
Kerala News

മലവെള്ളപ്പാച്ചിലിൽ കാർ ഒഴുകിയപ്പോയുണ്ടായ അപകടത്തിൽ നിന്ന് അത്ഭുകരമായി രക്ഷപ്പെട്ട ഫാ. ജേക്കബ് വട്ടപ്പിള്ളി

തൊടുപുഴ: മലവെള്ളപ്പാച്ചിലിൽ കാർ ഒഴുകിയപ്പോയുണ്ടായ അപകടത്തിൽ നിന്ന് അത്ഭുകരമായി രക്ഷപ്പെട്ട മുള്ളരിങ്ങാട് ലൂർദ് മാതാ പള്ളി വികാരി ഫാ. ജേക്കബ് വട്ടപ്പിള്ളി തന്റെ അനുഭവം പങ്കുവെക്കുകയാണ്. എല്ലാം സംഭവിച്ചത് ഞൊടിയിടയിലായിരുന്നുവെന്ന് വൈദീകൻ പറയുന്നു. വെള്ളക്കെട്ടിനു നടുവിൽ എത്തിയപ്പോൾ വാഹനം നിന്നു.
Kerala News

പാലക്കാട്: റോഡ് മുറിച്ച് കടക്കുന്നതിനിടെ അമ്മയേയും മകളേയും കാർ ഇടിച്ച് തെറിപ്പിച്ചു.

പാലക്കാട്: റോഡ് മുറിച്ച് കടക്കുന്നതിനിടെ അമ്മയേയും മകളേയും കാർ ഇടിച്ച് തെറിപ്പിച്ചു. പാലക്കാട് തൃത്താല ഞാങ്ങാട്ടിരിയിൽ ആണ് അപകടം നടന്നത്. ഞാങ്ങാട്ടിരി സ്വദേശി പന്തല്ലൂർ വീട്ടിൽ ശോഭ, മകൾ ശിൽപ എന്നിവർക്കാണ് പരിക്കേറ്റത്. മകളെ ബസ് കയറ്റാനായി ഞാങ്ങാട്ടിരിയിൽ എത്തിയതായിരുന്നു ഇരുവരും. ഇതിനായി റോഡ്
Kerala News

ശബരിമല തീർത്ഥാടനത്തിനെത്തിയ യുവാവ് പമ്പയിൽ ഒഴുക്കിൽപ്പെട്ടു, കണ്ടയുടൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ചാടി രക്ഷിച്ചു

പമ്പ: ശബരിമല തീർത്ഥാടനത്തിനെത്തി പമ്പയിൽ കുളിക്കവെ ഒഴുക്കിൽപ്പെട്ട യുവാവിനെ രക്ഷപ്പെടുത്തി. പമ്പയാറ്റിൽ ത്രിവേണി പാലത്തിനു സമീപം കുളിക്കുകയായിരുന്ന ബാംഗ്ലൂർ സ്വദേശി ആനന്ദ് (36) എന്ന തീർത്ഥടകനാണ് ഒഴുക്കിൽപ്പെട്ടത്. ആനന്ദിനെ  അഗ്നിശമനസേനയാണ് സമയോചിതമായി ഇടപെട്ട് രക്ഷപ്പെടുത്തിയത്. ശനിയാഴ്ച
Kerala News

കൊല്ലം പടപ്പക്കരയിൽ കൊല്ലപ്പെട്ട പുഷ്പലതയുടെ മകനെ കേന്ദ്രീകരിച്ച് അന്വേഷണം

കൊല്ലം: കൊല്ലം പടപ്പക്കരയിൽ കൊല്ലപ്പെട്ട പുഷ്പലതയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം. ചുറ്റിക ഉപയോഗിച്ച് തലയ്ക്ക് അടിച്ചും കൂർത്ത ഉളികൊണ്ട് കുത്തിയുമാണ് പുഷ്പലതയെ കൊലപ്പെടുത്തിയത്. ചുറ്റിക കൊണ്ടുള്ള അടിയേറ്റ പുഷ്പലതയുടെ അച്ഛൻ ആൻ്റണി
Kerala News

മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍: തിരച്ചില്‍ ഇരുപതാം ദിവസത്തിലേക്ക്

കല്‍പ്പറ്റ: വയനാട് ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കുളള തിരച്ചില്‍ ഇരുപതാം ദിവസത്തിലേക്ക്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മൃതദേഹങ്ങള്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ലെങ്കിലും പ്രതീക്ഷയോടെയുള്ള തിരച്ചില്‍ തുടരുകയാണ്. ഉരുള്‍പൊട്ടലില്‍ നഷ്ടപ്പെട്ട വാഹനങ്ങളുടെ വിവരം
India News

നന്ദിഗ്രാമിൽ യുവതിയെ ബിജെപി നേതാവ് നഗ്നയാക്കി വലിച്ചിഴച്ചതായും ക്രൂരമായി മർദ്ദിച്ചതായും പരാതി

നന്ദിഗ്രാം: യുവ ഡോക്ടറെ കൊലപ്പെടുത്തിയ വാർത്തയിൽ രാജ്യമാകെ വിറങ്ങലിച്ചുനിൽക്കേ പശ്ചിമ ബംഗാളിൽ വീണ്ടും സ്ത്രീകൾക്ക് നേരെ അതിക്രമം. നന്ദിഗ്രാമിൽ യുവതിയെ ബിജെപി നേതാവ് നഗ്നയാക്കി വലിച്ചിഴച്ചതായും ക്രൂരമായി മർദ്ദിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നന്ദിഗ്രാം ബിജെപി ബൂത്ത് പ്രസിഡന്റ് തപൻ
Kerala News Top News

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. കേന്ദ്ര കാലാവസ്ഥാ വകുപ്പ് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. ഈ ജില്ലകളിൽ അതിശക്തമായ മഴക്കോ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കോ സാധ്യതയുണ്ട്. ഒൻപത് ജില്ലകളിൽ ശക്തമായ മഴയ്ക്ക്