മറയൂർ: മൂന്നാറിൽ വീണ്ടും യുവാക്കളുടെ സാഹസിക യാത്ര. മൂന്നാർ – മറയൂർ റോഡിലാണ് കാറിൻറെ ഡോറിൽ ഇരുന്ന് അപകടകരമായ രീതിയിൽ യാത്ര നടത്തിയത്. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. മൂന്നാർ ഉൾപ്പെടെയുള്ള മലയോരമേഖലയിൽ മണ്ണിടിച്ചിൽ സാധ്യത ഉള്ള പ്രദേശത്തുകൂടിയാണ് യുവാക്കൾ സാഹസികമായി യാത്ര നടത്തിയത്. ജില്ലയിൽ
Month: August 2024
മൈസൂരു നഗര വികസന അതോറിറ്റിയുമായി ബന്ധപ്പെട്ട ഭൂമികുംഭകോണ കേസിൽ വിചാരണ ചെയ്യാൻ അനുമതി നൽകിയ ഗവർണറുടെ നടപടിക്കെതിരെ സിദ്ധരാമയ്യ ഇന്ന് ഹൈക്കോടതിയിൽ ഹർജി നൽകും. ഗവർണറുടെ നടപടി ഭരണഘടന വിരുദ്ധമെന്നാണ് വാദം. അതിനിടെ വിഷയത്തിൽ കോൺഗ്രസ് പ്രഖ്യാപിച്ച സംസ്ഥാന വ്യാപക ക്യാമ്പയിനും ഇന്ന് തുടക്കമാകും.
ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായ അർജുനായുള്ള തിരച്ചിൽ ഇന്നുമില്ല. ഡ്രഡ്ജർ എത്തിച്ച് പുഴയുടെ അടിത്തട്ടിലെ മണ്ണ് നീക്കം ചെയ്‌താൽ മാത്രമേ ഇനി തിരച്ചിൽ സാധ്യമാവൂ എന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. ഇതേതുടർന്ന് മാൽപേ സംഘത്തിന് ഇന്നും തിരച്ചിലിന് അനുമതി നൽകിയില്ല. അതിനാൽ മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ സംഘം
തൃശൂര്‍: മുത്തച്ഛനെ മാനസിക രോഗിയായ ചെറുമകന്‍ വെട്ടിക്കൊലപ്പെടുത്തി. തൃശൂർ ദേശമംഗലം എസ്റ്റേറ്റ് പടി ഏഴാം വാര്‍ഡില്‍ വളേരിപ്പടി അയ്യപ്പൻ (75) ആണ് വെട്ടേറ്റ് മരിച്ചത്. വീട്ടില്‍ വിരുന്നിനെത്തിയ മകളുടെ മകന്‍ രാഹുല്‍ (28) ആണ് കഴിഞ്ഞ ദിവസം രാവിലെ മുത്തച്ഛനെ വെട്ടി കൊലപ്പെടുത്തിയത്. ചേലക്കര
കോഴിക്കോട് : വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിലെ 26 കിലോ സ്വർണ്ണ തട്ടിപ്പിൽ നിർണായക അറസ്റ്റ്. പ്രതി മുൻ ബാങ്ക് മാനേജർ മധ ജയകുമാർ പിടിയിലായി. തെലങ്കാനയിൽ നിന്നാണ് പ്രതി പിടിയിലായത്. തെല്ലങ്കാന പൊലീസിന്റെ കസ്റ്റഡിയിലുള്ള മധ ജയകുമാറിനെ അറസ്റ്റ് ചെയ്യാനായി കേരളാ പൊലീസിന്റെ അന്വേഷണ സംഘം
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നത് തടയണം എന്നാവശ്യപ്പെട്ട് നടി രഞ്ജിനി നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, എസ് മനു എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. റിപ്പോർട്ട് പുറത്ത് വിടാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് വിധി
ഉത്തരാഖണ്ഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബസില്‍ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അഞ്ച് പേർ അറസ്റ്റിൽ. ഡെറാഡൂണിലെ ബസ് സ്റ്റാൻഡിൽ കഴിഞ്ഞ 12ന് നടന്ന സംഭവത്തെപ്പറ്റി ശനിയാഴ്ചയാണ് പൊലീസിന് സൂചന ലഭിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ പരിശോധനയെ തുടർന്നാണ് അറസ്റ്റ്. ബസ് സ്റ്റാൻഡിൽ
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയോടുള്ള വിശ്വാസം നഷ്ടമായെന്ന് ആർജി കർ കോളേജിൽ കൊല്ലപ്പെട്ട പിജി ഡോക്ടറുടെ പിതാവ്. കോളേജിലെ പിജി ട്രയിനിയായിരുന്ന യുവതിയെ ആശുപത്രിയിൽ വച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. പൊലീസ് കേസ് കൈകാര്യം ചെയ്ത രീതി കണ്ടതോടെ മമതാ ബാനർജിയോടുള്ള
ഐ സി ആർ ടി ഇന്ത്യ ചാപ്റ്ററിൻ്റെ 2024 ലെ ഉത്തരവാദിത്ത ടൂറിസം അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ഒന്നാം സ്ഥാനം കേരള ടൂറിസം നേടി. കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി നടപ്പിലാക്കുന്ന ബേപ്പൂർ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിയാണ് അവാർഡിന് അർഹമായത്. എംപ്ലോയിങ്ങ് ആൻ്റ് അപ് സ്കില്ലിങ് ലോക്കൽ കമ്യൂണിറ്റി എന്ന
കൊച്ചി: 10.48 ഗ്രാം ഹെറോയിനുമായി അസം സ്വദേശി പിടിയിൽ. കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് ബിനുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഹെറോയിനുമായി ബഹറുൽ ഇസ്ലാം എന്ന യുവാവ് പിടിയിലായത്. ഈസ്റ്റ് ഒക്കലിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായിട്ടായിരുന്നു