സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ഇടിമിന്നലേറ്റ് ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. വയലിൽ പണി ചെയ്തുകൊണ്ടിരുന്നവരാണ് മിന്നലേറ്റ് മരിച്ചതിൽ കൂടുതലും. സംസ്ഥാനത്ത് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജെഹനാബാദ്, മാധേപുര, ഈസ്റ്റ് ചംപാരൻ, റോഹ്താസ്, സാരൻ, സുപൌൾ എന്നിങ്ങനെ ആറ് ജില്ലകളിലായാണ് 19
Month: July 2024
തിരുവമ്പാടി KSEB ഓഫീസിൽ അതിക്രമം കാണിച്ച യൂത്ത് കോൺഗ്രസ് നേതാക്കളുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു. ഓഫീസിൽ അതിക്രമിച്ച് കയറിയ മുഴുവൻപേരുടെയും വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു. കയ്യേറ്റത്തിൽ പരുക്കേറ്റ അസിസ്റ്റന്റ് എൻജിനീയർ ഉൾപ്പെടെയുള്ളവർ ചികിത്സയിൽ. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാക്കുകയും
ഡൽഹി മദ്യ നയ കേസിൽ അരവിന്ദ് കെജ്രിവാളിന് ജാമ്യം നിഷേധിച്ച ഹൈക്കോടതി ജസ്റ്റിസിനെതിരെ ഗുരുതര ആരോപണവുമായി 150 ലേറെ അഭിഭാഷകർ രംഗത്ത്. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ അഭിഭാഷകൻ്റെ സഹോദരനാണ് ജാമ്യം നിഷേധിച്ച ഹൈക്കോടതി ജഡ്ജി സുധീർ കുമാർ ജെയ്ൻ എന്ന് അഭിഭാഷകർ ആരോപിച്ചു. സഹോദര ബന്ധത്തിൽ നിന്നുണ്ടായ
സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷൻ കോട്ടയം മെഡിക്കൽ കോളജിൽ പൂർത്തിയായി. അഞ്ച് വയസ്സുള്ള കുഞ്ഞിന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് വിജയകരമായി പൂർത്തിയായത്. ആരോഗ്യ മന്ത്രി വീണ ജോർജാണ് വിവരം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. കുഞ്ഞിന്‍റെ അമ്മയാണ് കരൾ നൽകിയത്. അമ്മയുടെ പ്രായം 25
സിപിഐഎം മാലയിട്ട് സ്വീകരിച്ചത് തെറ്റുചെയ്തതിന് ബിജെപി മാറ്റി നിർത്തിയയാളെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഹരിശ്ചന്ദ്രനെ സ്വീകരിക്കുന്നപോലെയാണ് സിപിഐഎം സ്വീകരിച്ചത്. സിപിഐഎം ഇപ്പോഴും സ്വീകരിക്കുന്നത് കൊടും ക്രിമിനലുകളെയെന്ന് സുരേന്ദ്രൻ വ്യക്തമാക്കി. അതേസമയം സിപിഎം സ്വീകരണം നല്‍കിയ
സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ എ എ അബ്ദുള്‍ ഹക്കിമാണ് ഉത്തരവിട്ടത്. വിലക്കപ്പെട്ട വിവരങ്ങള്‍ ഒഴികെ മറ്റുള്ളവയെല്ലാം പുറത്തുവിടണമെന്നാണ് ഉത്തരവില്‍ പറയുന്നത്. റിപ്പോര്‍ട്ടിനുള്ളില്‍ സ്‌ഫോടനാത്മകമായ വിവരങ്ങളുണ്ടെന്ന് സൂചനയുണ്ടായിരുന്നു. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ഉള്‍പ്പെടെ
ക്ഷേമ പെൻഷനിലെ കേന്ദ്ര വിഹിതം സംസ്ഥാനം നൽകിയിട്ടും പെൻഷൻക്കാർക്ക് തുക കൃത്യമായി വിതരണം ചെയ്യുന്നില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. മുതിർന്നവർ, വിധവകൾ, ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങളിൽപ്പെട്ട 6.88 ലക്ഷം പേർക്കാണ് ചെറിയ തോതിൽ കേന്ദ്ര സഹായമുള്ളത്. അത് കേന്ദ്ര സർക്കാർ മുടക്കിയിരിക്കുകയാണ്. ഈ
120ലേറെ പേരുടെ മരണത്തിനിടയാക്കിയ ഹാഫ്റസ് ദുരന്തവുമായി ബന്ധപ്പെട്ട എഫ്ഐആറിൽ വിവാദ ആൾദൈവം ഭോലെ ബാബയുടെ പേര് ഉൾപ്പെടുത്താത്തത്തിൽ വിമർശനം ശക്തമാകുന്നു. ആൾദൈവം ഭോലെ ബാബാ എന്ന സൂരജ് പാൽ നാരായണൻ ഹരിക്കെതിരെ കേസെടുക്കുന്ന കാര്യത്തിൽ ഉത്തർപ്രദേശ് പൊലീസ് ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല. ആൾദൈവത്തിന്റെ
സുല്‍ത്താന്‍ബത്തേരി: മുത്തങ്ങ പൊലീസ് ചെക് പോസ്റ്റില്‍ വാഹനപരിശോധനക്കിടെ വ്യാഴാഴ്ച രാത്രി 30 ഗ്രാം ഹാഷിഷ് ഓയിലും 12 ഗ്രാം കഞ്ചാവുമായി യുവാക്കളെ പിടികൂടി. നൂല്‍പുഴ കോഴിക്കല്‍ വീട്ടില്‍ ഹക്കിം (49), കണ്ണൂര്‍ അഞ്ചരക്കണ്ടി അമ്പാടി വീട്ടില്‍ എം കെ വിജില്‍ (36) എന്നിവരെ ബത്തേരി പൊലീസ് സബ്
ചേർത്തല: ക്ഷേത്ര ദർശനത്തിനെത്തിയ യുവതിയുടെ സ്കൂട്ടറിൽ നിന്ന് പണം മോഷ്ടിച്ചതായി പരാതി. ആറായിരം രൂപയാണ് നഷ്ടമായത്. ചേർത്തല വാരനാട് ദേവീ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ പളളിപ്പുറം സ്വദേശിനി സ്വപ്നയുടെ പണമാണ് അപഹരിക്കപ്പെട്ടത്. ക്ഷേത്രത്തിന് സമീപം വെച്ചിരുന്ന സ്കൂട്ടറിന്റെ ബോക്സ് കുത്തി തുറന്നാണ് പണം