സംസ്ഥാനത്ത് ഇടത്തരം മഴ തുടരും.മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും കാറ്റോടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂർ, കാസർഗോഡ്, ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും
Month: July 2024
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ മൂന്നര വയസ്സുകാരനാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. പുതുച്ചേരിയിലെ ലാബിൽ നടത്തിയ പി സി ആർ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കൽ കോളജിൽ നടത്തിയ
ഇന്ന് കാർഗിൽ വിജയ് ദിവസ്. കാർഗിലിൽ നുഴഞ്ഞുകയറിയ പാക് സൈന്യത്തെ തുരത്തി ഇന്ത്യൻ സൈന്യം ചരിത്രവിജയം നേടിയിട്ട് 25 വർഷം. 1999 മെയ് മൂന്ന്. മലനിരകളാൽ ചുറ്റപ്പെട്ട തന്ത്രപ്രധാനമായ കാർഗിൽ പ്രദേശത്ത് ഭീകരരുടെ സഹായത്തോടെ പാക് സൈന്യം അതിർത്തിയിൽ നുഴഞ്ഞു കയറി. കാർഗിലിലെ ആട്ടിയൻമാരാണ് സൈന്യത്തെ വിവരം
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ ഇന്ന് പതിനൊന്നാം ദിവസത്തിലേക്ക്. കാലാവസ്ഥ അനുകൂലമായി ഗംഗാവലി പുഴയിലെ അടിയൊഴുക്ക് കുറഞ്ഞാൽ നേവി സംഘം പുഴയുടെ അടിത്തട്ടിൽ പരിശോധന നടത്തും. നിലവിൽ പുഴയിൽ 6 – 8 വരെ നോട്ടാണ് അടിയൊഴുക്കിന്റെ ശക്തി. കാലാവസ്ഥ പ്രതികൂലമായതിനാൽ ഇന്നലെ രാത്രി ഡ്രോൺ
പെരിന്തൽമണ്ണ: മലപ്പുറം പെരിന്തൽമണ്ണയിൽ ന്യൂജനറേഷൻ മയക്കുമരുന്നായ എംഡിഎംഎ വിൽപ്പന നടത്തുന്ന യുവാക്കൾ പിടിയിൽ. മഞ്ചേരി സ്വദേശി മുഹമ്മദ് അനീസ്, പന്തല്ലൂർ സ്വദേശി മുഹമ്മദ് ഷിബിൻ എന്നിവരാണ് അറസ്റ്റിലായത്. രണ്ടു കേസുകളിലായി 17 ഗ്രാം എംഡിഎംഐയാണ് യുവാക്കളിൽ നിന്ന് പിടികൂടിയത്. ഓട്ടോയിൽ മയക്കുമരുന്ന്
കൊല്ലം: കൊല്ലം ചിതറയിൽ എസ്ഐയുടെ വീട്ടിൽ നിന്നും ബൈക്ക് മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കിളിമാനൂർ തട്ടത്തുമല സുജിൻ(27) ആണ് പിടിയിലായത്. നാട്ടിലെ കുപ്രസിദ്ധ മോഷ്ടാവാണ് സുജിൻ. കൊല്ലം ചിതറയിൽ ഇക്കഴിഞ്ഞ പത്തൊമ്പതാം തീയതി രാത്രി 10 മണിയോടെയാണ് സംഭവം. കടയ്ക്കൽ പൊലീസ് സ്റ്റേഷനിലെ എസ്ഐ
ഗുരുഗ്രാം: ദില്ലിയിൽ ഗുരുഗ്രാമിൽ അഞ്ച് വയസുകാരൻ സ്വിമ്മിംഗ് പൂളിൽ മുങ്ങി മരിച്ചു. സംഭവത്തിൽ നീന്തൽ പരിശീലകനെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രിയാണ് ദാരുണമായ മരണം സംഭവിച്ചത്. ഗുരുഗ്രാമിലെ സെക്ടർ 37 ഡിയിലുള്ള ബിപിടിപി പാർക്ക് സെറീൻ സൊസൈറ്റിയുടെ കീഴിലുള്ള നീന്തൽക്കുളത്തിലാണ് കുട്ടി
തിരുവനന്തപുരം: തിരുവനന്തപുരത്ത് ടെക്‌നോസിറ്റി അടക്കം ജനവാസ മേഖലയിൽ ഇറങ്ങി ഭീതിപരത്തിയ കാട്ടുപോത്തിനെ മയക്കുവെടി വെച്ച് പിടികൂടി. വെടി കൊണ്ട കാട്ടുപോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി. കാട്ടുപോത്തിനെ ഉള്‍ക്കാട്ടില്‍ തുറന്ന് വിടാനാണ് തീരുമാനം. ടെക്നോസിറ്റി പരിസരത്താണ് ഇന്നലെയാണ് കാട്ടുപോത്ത്
വടക്കാഞ്ചേരി: മരം മുറിയ്ക്കുന്നതിനിടയില്‍ ഷോക്കേറ്റ തൊഴിലാളിയുടെ ജീവന്‍ രക്ഷിച്ച് കെഎസ്ഇബി ജീവനക്കാരൻ. മംഗലം അമ്മാട്ടിക്കുളത്തായിരുന്നു സംഭവം. കല്ലംപാറ വിജയനാണ് ഷോക്കേറ്റത്. സ്വകാര്യ വ്യക്തിയുടെ വളപ്പിലെ മരത്തിന്റെ ശിഖിരങ്ങള്‍ വെട്ടി മുറിച്ചിടുന്നതിനിടയിലായിരുന്നു കൊമ്പ് 11 കെ.വി. ലൈനില്‍
പാലക്കാട് മണ്ണാര്‍ക്കാട് സ്‌കൂള്‍ ബസ് തട്ടി വിദ്യാര്‍ത്ഥിനി മരിച്ചു. നാരങ്ങപ്പറ്റ സ്വദേശി നൗഷാദിന്റെ മകള്‍ ഹിബ (6) ആണ് മരിച്ചത്. DHSS നെല്ലിപ്പുഴ സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥിനിയാണ്. കുട്ടി സഞ്ചരിച്ച ഇതേ സ്‌കൂളിലെ ബസ്സിടിച്ചാണ് അപകടം. വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍