ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ കുടുംബത്തിനെതിരായ സൈബര്‍ ആക്രമണത്തില്‍ പൊലീസ് കേസെടുത്തു. അര്‍ജുന്റെ അമ്മയുടെ സഹോദരി നല്‍കിയ പരാതി പ്രകാരം കോഴിക്കോട് സിറ്റി പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ദിവസം ഇക്കാര്യത്തില്‍ അര്‍ജുന്റെ കുടുംബം മന്ത്രി പി എ മുഹമ്മദ് റിയാസിനോട് പരാതി
Month: July 2024
പ്രതിയെ പിടികൂടിയത് ഉഡുപ്പിയിലെ ലോഡ്‌ജിൽ നിന്നും. പൊലീസുകാരും ബാങ്ക് ഉദ്യോഗസ്ഥരും ഡോക്ടേഴ്സും ഉൾപ്പെടെയുള്ളവർ മാട്രിമോണിയൽ വഴിയുള്ള തട്ടിപ്പിന് ഇരയായി. തട്ടിപ്പിന് ചില പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിച്ചതായും സംശയം. തൃശൂർ സ്വദേശിയായ പൊലീസുകാരൻ കുടുങ്ങിയത് മാട്രിമോണിയിലൂടെ വന്ന വിവാഹ
പത്തനംതിട്ട തിരുവല്ലയിൽ കാറിന് തീപിടിച്ച് 2 മരണം. കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ 2 മൃതദേഹങ്ങൾ കണ്ടെത്തി. വേങ്ങലിൽ പാടത്തോട് ചേര്‍ന്ന റോഡിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. തുകലശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഗണർ കാറാണ് കത്തിയമർന്നത്. ഒരു പുരുഷൻ്റെയും സ്ത്രീയുടെയും മൃതദേഹമാണിതെന്ന പ്രാഥമിക
അർജുനെ കണ്ടെത്താനുള്ള ഷിരൂരിലെ 11-ാം ദിവസത്തിലെ തെരച്ചിലിനിടെ ഡ്രോൺ പരിശോധനയിൽ ശക്തമായ സിഗ്നൽ ലഭിച്ചെന്ന് വിവരം. ലോറിയുടേത് എന്ന് സംശയിക്കുന്ന ശക്തമായ ഒരു സിഗ്നലാണ് ഡ്രോൺ പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. ഗംഗാവാലി പുഴയ്ക്ക് നടുവിലെ മൺകൂനയ്ക്ക് സമീപത്തുനിന്നാണ് ഈ പുതിയ സിഗ്നൽ
തൃശൂർ: ജോലി ചെയ്ത സ്ഥാപനത്തിൽ നിന്നും 19.94 കോടി രൂപയുമായി യുവതി മുങ്ങി എന്ന് പരാതി. വലപ്പാട് മണപ്പുറം കോംപ്ടക് ആന്റ് കൺസൾട്ടന്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് തട്ടിപ്പ് നടന്നത്. 18 വർഷത്തോളമായി അസിസ്റ്റന്റ് ജനറൽ മാനേജർ ആയി ജോലി ചെയ്തു വരികയായിരുന്ന ധന്യ മോഹൻ തട്ടിപ്പ് നടത്തി എന്നാണ് പരാതി.
പുതുക്കാട്: സിനിമയില്‍ അഭിനയിക്കാമെന്ന് വിശ്വസിപ്പിച്ച് പെട്രോള്‍ പമ്പ് ജീവനക്കാരന്റെ കയ്യില്‍ നിന്ന് 15,50,500 രൂപ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. സംവിധായകരോടൊപ്പമുള്ള ചിത്രങ്ങള്‍ കാണിച്ചാണ് വിശ്വാസം നേടിയെടുത്തത്. മലപ്പുറം വണ്ടൂര്‍ സ്വദേശി പന്തലംകുന്നേല്‍ വീട്ടില്‍ നിയാസിനെയാണ് പുതുക്കാട്
പഞ്ചാബിലെ മൊഹാലിയിലാണ് ഇന്ത്യൻ സേനാംഗമായ ഇഷ്മീത് സിങിനെ ആയുധങ്ങൾ സഹിതം പഞ്ചാബ് പൊലീസ് പിടികൂടിയത്. 2022 നവംബറിൽ അഗ്നിവീറായി സൈന്യത്തിൽ ചേർന്ന ഇയാൾ അവധിക്ക് നാട്ടിലെത്തിയ ശേഷമാണ് കൊള്ളസംഘത്തിന് രൂപം കൊടുത്തത്. അവധി കഴിഞ്ഞ ശേഷവും തിരികെ പോകാതെ കൊള്ള തുടരുകയായിരുന്നു. ആയുധങ്ങൾ ശേഖരിച്ച ഇഷ്മീത്
ഇടുക്കി അടിമാലിയിൽ യുവാവിനെ കാറിൽ കെട്ടിയിട്ട് ക്വട്ടേഷൻ സംഘം ഫോൺ കവർന്നു. ആക്രമണത്തിൽ പരുക്കേറ്റ കുഞ്ചിത്തണ്ണി ഉപ്പാർ സ്വദേശി സുമേഷ് സോമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺ സുഹൃത്താണ് ക്വട്ടേഷന് പിന്നിലെന്നാണ് യുവാവ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. കല്ലാറുകുട്ടിയിൽ വെച്ചാണ് സുമേഷ് സോമനെ അഞ്ചംഗ
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി ഗുരുദേവ കോളേജിലെ നാല് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. തേജു സുനില്‍ എം കെ, തേജു ലക്ഷ്മി ടി കെ, അമല്‍ രാജ് ആര്‍ പി, അഭിഷേക് എസ് സന്തോഷ് എന്നിവരുടെ സസ്‌പെന്‍ഷനാണ് പിന്‍വലിച്ചത്. കോളേജ് പ്രിന്‍സിപ്പലിനെ മര്‍ദ്ദിച്ച സംഭവത്തിലായിരുന്നു
പാരിസ്: മുപ്പതാം ലോക കായിക മാമാങ്കത്തിന് ഇന്ന് പാരിസിൽ ഔദ്യോഗിക തുടക്കം. ചരിത്രമുറങ്ങുന്ന പാരിസ് നഗരത്തിനെ ചുറ്റിയൊഴുകുന്ന സെൻ നദിയിലേക്ക് കായിക ലോകം ഇന്ന് കണ്ണ് തുറയ്ക്കും. സ്റ്റേഡിയത്തിന് പുറത്ത് ചരിത്രത്തിലാദ്യമായി അരങ്ങേറുന്ന ഉദ്ഘാടന ചടങ്ങിൽ