Home 2024 June (Page 59)
Kerala News

കൊണ്ടോട്ടിയിൽ വായിലുണ്ടായ മുറിവിനു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ നാലു വയസുകാരൻ മരിച്ചു.

മലപ്പുറം: കൊണ്ടോട്ടിയിൽ വായിലുണ്ടായ മുറിവിനു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ നാലു വയസുകാരൻ മരിച്ചു. മലപ്പുറം അരിമ്പ്ര സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ്‌ ഷാനിലാണ് മരിച്ചത്. മരണം ചികിത്സാ പിഴവ് മൂലമെന്ന് ആരോപിച്ച് കൊണ്ടോട്ടി മേഴ്‌സി ആശുപത്രിക്കെതിരെ പരാതിയുമായി നിസാറും കുടുംബവും രംഗത്തെത്തി.
Kerala News

ജീവനക്കാരുടെ സ്വർണക്കടത്തിൽ അന്വേഷണം നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കും വ്യാപിപ്പിച്ച് ഡിആർഐ

വിമാനക്കമ്പനി ജീവനക്കാരുടെ സ്വർണക്കടത്തിൽ അന്വേഷണം നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കും വ്യാപിപ്പിച്ച് ഡിആർഐ. എയർ ഹോസ്റ്റസുമാരെ ഉപയോഗിച്ച് 10 വർഷത്തിനിടെ 30 കിലോ സ്വർണ്ണം ഇന്ത്യ സീനിയർ ക്യാമ്പിൻക്രൂ സുഹൈൽ താനലോട് കടത്തിയതായി കണ്ടെത്തി. ഒരു തവണ സ്വർണം കടത്തുന്നതിന് 2 ലക്ഷം രൂപയാണ്
Kerala News

കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ 103 കോടിയുടെ ക്രമക്കേട് കണ്ടെത്തിയെന്ന് രജിസ്ട്രാർ ഓഫ് കമ്പനീസ്.

കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ 103 കോടിയുടെ ക്രമക്കേട് കണ്ടെത്തിയെന്ന് രജിസ്ട്രാർ ഓഫ് കമ്പനീസ്. 2012 മുതൽ 2019 വരെ വ്യാജ ഇടപാടുകൾ കാണിച്ച് ചെലവുകൾ പെരുപ്പിച്ച് കാണിച്ചെന്ന് രജിസ്ട്രാർ ഓഫ് കമ്പനീസ്(ആർഒസി) റിപ്പോർട്ട്. ക്രമക്കേടിന് കൃത്യമായ തെളിവുകളുണ്ടെന്നും എസ്എഫ്‌ഐഒ അന്വേഷണം വേണമെന്നും ആർഒസി.
Kerala News

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിമൂന്നുവയസ്സുകാരിയുടെ നഗ്നചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ നാൽപ്പതുകാരൻ അറസ്റ്റിൽ

കടയ്ക്കൽ: കൊല്ലം കടയ്ക്കലിൽ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിമൂന്നുവയസ്സുകാരിയുടെ നഗ്നചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ നാൽപ്പതുകാരൻ അറസ്റ്റിൽ. ചേര്‍ത്തല സ്വദേശി വിനോദാണ് പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ മാസമാണ് വിനോദ് ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടിയുമായി പരിചയപ്പെടുന്നത്. നിരന്തരം
Kerala News

നിലമ്പൂരിൽ എട്ടു വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിന് 45 വർഷം കഠിന തടവും ഏഴു ലക്ഷം രൂപ പിഴയും

മലപ്പുറം: നിലമ്പൂരിൽ എട്ടു വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിന് 45 വർഷം കഠിന തടവും ഏഴു ലക്ഷം രൂപ പിഴയും വിധിച്ചു. മമ്പാട് വടപുറം കമ്പനിക്കുന്നിലെ ചേനക്കൽ നിഷാദ് എന്ന കുഞ്ഞു (39)വിനെതിരെയാണ് നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ. പി ജോയ് ശിക്ഷ വിധിച്ചത്. പിഴ തുക
Kerala News

തിരുവനന്തപുരത്ത് നെയ്യാറ്റിൻകരയിൽ കിടപ്പുരോഗിയായ മകളുടെ കഴുത്തറത്ത് ശേഷം അമ്മ ജീവനൊടുക്കി.

തിരുവനന്തപുരത്ത് കിടപ്പുരോഗിയായ മകളുടെ കഴുത്തറത്ത് ശേഷം അമ്മ ജീവനൊടുക്കി. നെയ്യാറ്റിൻകര സ്വദേശി ലീല(75)യാണ് തീകൊളുത്തി ജീവനൊടുക്കിയത്. മകൾ ബിന്ദു(55) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രിയായിരുന്നു സംഭവം. മകളുടടെ കഴുത്തറത്ത് ശേഷം ലീല സ്വയം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഇന്ന്
Kerala News

സിദ്ധാർത്ഥന്റെ മരണത്തിൽ കുടുംബം പ്രത്യക്ഷ സമരത്തിന് ഒരുങ്ങുന്നു. 

പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ കുടുംബം പ്രത്യക്ഷ സമരത്തിന് ഒരുങ്ങുന്നു. സെക്രട്ടറിയേറ്റിനു മുന്നിലോ മുഖ്യമന്ത്രിയുടെ വസതിക്കു മുന്നിലോ സമരം ഇരിക്കാനാണ് ആലോചന. മകന്റെ മരണത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ പങ്ക് അന്വേഷിച്ചില്ലെന്ന് അച്ഛൻ ജയപ്രകാശ് പറഞ്ഞു.
Kerala News

അവയവക്കടത്ത് കേസിൽ മുഖ്യ പ്രതി പിടിയിൽ

കൊച്ചി, അവയവക്കടത്ത് കേസിൽ മുഖ്യ പ്രതി പിടിയിൽ. ഹൈദരാബാദിൽ‌ നിന്നാണ് കേസിലെ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തത്. സബിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രധാനപ്രതിയെ പിടികൂടിയത്. പ്രതിയെ ആലുവയിലേക്ക് എത്തിച്ചിട്ടുണ്ട്. ഹൈദരാബാദും ബെം​ഗളൂരും ചെന്നൈയും കേന്ദ്രീകരിച്ച് അന്വേഷണം
Kerala News

തൃശ്ശൂർ ജില്ലയിലെ കുണ്ടന്നൂരിൽ  വൻ വിദേശ മദ്യവേട്ട

വടക്കാഞ്ചേരി: തൃശ്ശൂർ ജില്ലയിലെ കുണ്ടന്നൂരിൽ  വൻ വിദേശ മദ്യവേട്ട. ലോക്സഭാ തെരഞ്ഞെടുപ്പ് റിസൾട്ട്  ലക്ഷ്യമിട്ട് സൂക്ഷിച്ചിരുന്ന 75 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം വടക്കാഞ്ചേരി പൊലീസ് പിടിച്ചെടുത്തു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് വടക്കാഞ്ചേരി സിഐ റിജിൻ എം തോമസിന്റെ നേതൃത്വത്തിൽ നടത്തിയ
Kerala News

കൊല്ലം ഉമയനല്ലൂർ മാടച്ചിറയിൽ വിദ്യാർത്ഥി കുളത്തിൽ മുങ്ങിമരിച്ചു. 

കൊല്ലം: കൊല്ലം ഉമയനല്ലൂർ മാടച്ചിറയിൽ വിദ്യാർത്ഥി കുളത്തിൽ മുങ്ങിമരിച്ചു. മൈലാപ്പൂർ പുതുച്ചിറയിൽ അനീസ് – ഹയറുന്നിസ ദമ്പതികളുടെ മകൻ 12 വയസുള്ള ഫർസീനാണ് മരിച്ചത്. സഹോദരൻ ഏഴു വയസുള്ള അഹ് യാൻ  ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിൽസയിലാണ്. വൈകിട്ട് ആറേ കാലോടെ കുളത്തിൻകരയിൽ മൂത്രം