Home 2024 June (Page 53)
India News

തമിഴകത്ത് തകര്‍ന്നടിഞ്ഞ് ബിജെപി, സിപിഎമ്മിനും നേട്ടം

ചെന്നൈ: ദക്ഷിണേന്ത്യയിൽ കേരളത്തില്‍ അക്കൗണ്ട് തുറക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചപ്പോഴും തമിഴ്നാട്ടില്‍ അടിപതറി ബിജെപി. ഡിഎംകെയ്ക്കൊപ്പം കോണ്‍ഗ്രസും സിപിഎമ്മും സിപിഐയുമെല്ലാം ചേര്‍ന്ന ഇന്ത്യ സഖ്യം മിന്നുന്ന വിജയത്തിലേക്കാണ് കുതിച്ച് കൊണ്ടിരിക്കുന്നത്. തമിഴ്നാട്ടില്‍ നിലവില്‍ വോട്ട്
India News

പശ്ചിമ ബംഗാളിലെ കൃഷ്ണ നഗറില്‍ നിന്ന് വീണ്ടും ലോക്‌സഭയിലേക്ക് നടന്നുകയറി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയിത്ര

പശ്ചിമ ബംഗാളിലെ കൃഷ്ണ നഗറില്‍ നിന്ന് വീണ്ടും ലോക്‌സഭയിലേക്ക് നടന്നുകയറി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയിത്ര. തുടക്കം മുതല്‍ മണ്ഡലത്തില്‍ ലീഡ് നിലനിര്‍ത്തിയ മഹുവയുടെ വിജയം ബിജെപിയോടുള്ള മധുര പ്രതികാരം കൂടിയാണ്. രാഷ്ട്രീയത്തിലിറങ്ങിയ കാലം മുതല്‍ ബിജെപിയുടെ കണ്ണിലെ കരടാണ് മഹുവ. ഒടുവില്‍
India News

ലൈംഗികാതിക്രമക്കേസ് പ്രതി പ്രജ്വല്‍ രേവണ്ണയ്ക്ക് തോല്‍വി. 

ബെംഗളൂരു: ലൈംഗികാതിക്രമക്കേസ് പ്രതി പ്രജ്വല്‍ രേവണ്ണയ്ക്ക് തോല്‍വി. തുടക്കം മുതല്‍ ഹാസനില്‍ ലീഡ് നിലനിര്‍ത്തിയ പ്രജ്വല്‍ മണ്ഡലത്തില്‍ പരാജയപ്പെടുകയായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ശ്രേയസ് പട്ടേലാണ് വിജയിച്ചത്. 2019 ലാണ് പ്രജ്വല്‍ ആദ്യമായി ലോക്‌സഭയിലേക്ക് മത്സരിച്ചത്. പ്രജ്വല്‍
Kerala News

തൃശ്ശൂരിലെ ജനങ്ങളെ പ്രജാ ദൈവങ്ങളെന്ന് വിളിച്ച് ബിജെപി സ്ഥാനാർത്ഥി സുരേഷ് ​​ഗോപി

തൃശ്ശൂർ: തൃശ്ശൂരിലെ ജനങ്ങളെ പ്രജാ ദൈവങ്ങളെന്ന് വിളിച്ച് ബിജെപി സ്ഥാനാർത്ഥി സുരേഷ് ​​ഗോപി. തൃശ്ശൂരിലെ യഥാർത്ഥ മതേതര പ്രജാദൈവങ്ങളെ സുരേഷ് ​ഗോപി വണങ്ങി. അവർ മൂലം മാത്രമാണ് ഇത് സാധ്യമായതെന്നും അദ്ദേഹം വ്യക്തമാക്കി. വൻ ഭൂരിപക്ഷമാണ് സുരേഷ് ഗോപിയ്ക്ക് തൃശ്ശൂരിൽ നിന്ന് ലഭിച്ചത്. ‘പ്രജാ ദൈവങ്ങൾ
India News

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡല്‍ഹിയില്‍ 2014ലെയും 2019ലെയും ചരിത്രം ആവർത്തിച്ച് എൻഡിഎ. ആം ആദ്മി പാർട്ടിയ്ക്ക് വൻ തിരിച്ചടി

ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡല്‍ഹിയില്‍ 2014ലെയും 2019ലെയും ചരിത്രം ആവർത്തിച്ച് എൻഡിഎ. ആം ആദ്മി പാർട്ടിയ്ക്ക് വൻ തിരിച്ചടി നൽകിക്കൊണ്ടാണ് ആറ് സീറ്റുകളിൽ എൻഡിഎ ലീഡ് ചെയ്യുന്നത്. പ്രതിപക്ഷ സഖ്യമായ ഇൻഡ്യ രണ്ടിടത്ത് ലീഡ് നിലനിർത്തുന്നു. അന്തരിച്ച ബിജെപി നേതാവ് സുഷമ സ്വരാജിൻ്റെ മകൾ ബൻസുരി
Kerala News

മുതിർന്ന മാധ്യമപ്രവർത്തകൻ ബി ആർ പി ഭാസ്കർ (93) അന്തരിച്ചു.

കൊച്ചി: മുതിർന്ന മാധ്യമപ്രവർത്തകൻ ബി ആർ പി ഭാസ്കർ (93) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സ്വദേശാഭിമാനി പുരസ്‌കാരം അടക്കം നിരവധി ബഹുമതികൾ നേടിയ, രാജ്യമറിയുന്ന മാധ്യമപ്രവര്‍ത്തകരിൽ ഒരാളായിരുന്നു അദ്ദേഹം.
India News

തമിഴ്നാട്ടിൽ ഇന്ത്യ സഖ്യം ബഹുദൂരം മുന്നിൽ

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ തമിഴ്നാട്ടിൽ ഇന്ത്യ സഖ്യം ബഹുദൂരം മുന്നിൽ. ആകെയുള്ള 39 സീറ്റുകളിൽ നിലവിൽ 35 ഇടത്താണ് ഡിഎംകെയും കോൺ​ഗ്രസും അടങ്ങുന്ന ഇന്ത്യ സഖ്യം മുന്നിട്ടുനിൽക്കുന്നത്.
Kerala News

തൃശൂരില്‍ കാല്‍ലക്ഷത്തിന്റെ ലീഡുമായി സുരേഷ് ഗോപി

കാല്‍ലക്ഷത്തിന്റെ ലീഡുമായി തൃശൂരിൽ സുരേഷ് ഗോപിയുടെ പടയോട്ടം. തൃശൂരിൽ സുരേഷ് ഗോപി 30,284 സീറ്റുകൾക്ക് ലീഡ് ചെയ്യുന്നു. എല്‍.ഡി.എഫിന്റെ വി.എസ്. സുനില്‍കുമാറാണ് രണ്ടാംസ്ഥാനത്ത്. യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. മുരളീധരന്‍ മൂന്നാംസ്ഥാനത്താണ്.
India News

ആദ്യ ഫലസൂചനകൾ പുറത്ത്, എൻഡിഎ മുന്നിൽ…

ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ആരംഭിച്ചു. രണ്ടര മാസത്തിലധികം നീണ്ടു നിന്ന ഏഴ് ഘട്ടങ്ങളായുള്ള തെരഞ്ഞെടുപ്പിനൊടുവിലാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. ആദ്യം പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങി. 9 മണിയോടെ ആദ്യ ഫലസൂചന ലഭിക്കും. 12 മണിയോടെ ജനവിധിയുടെ ഏകദേശ ചിത്രം വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Kerala News

തിരുവനന്തപുരം; ‘വീടിന് സമീപത്ത് മൂത്രമൊഴിച്ചതിനെ ചൊല്ലി തര്‍ക്കം, പിന്നാലെ സംഘര്‍ഷം’; യുവാക്കള്‍ പിടിയില്‍

തിരുവനന്തപുരം: വീടിന് സമീപത്ത് മൂത്രമൊഴിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെ വൃദ്ധനടക്കം മൂന്നു പേരുടെ തല തല്ലിപ്പൊട്ടിച്ച കേസില്‍ യുവാക്കള്‍ പിടിയില്‍. കഴിഞ്ഞദിവസം തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. ഊരുട്ടമ്പലം സ്വദേശി വിഷ്ണു മോഹന്‍, മലയിന്‍കീഴ് സ്വദേശി രാഹുല്‍, മാറനല്ലൂര്‍