Home 2024 June (Page 35)
Kerala News

കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ വാഴകർഷകർക്ക് ഭീഷണിയായി പിണ്ടിപ്പുഴു ആക്രമണം

കോട്ടയം: കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ വാഴകർഷകർക്ക് ഭീഷണിയായി പിണ്ടിപ്പുഴു ആക്രമണം. പല കർഷകരുടേതായി ആയിരക്കണക്കിന് വാഴകളാണ് പുഴുവിന്‍റെ ആക്രമണത്തിൽ നശിച്ചത്. ഗുണനിലവാരമില്ലാത്ത വിത്തുകളാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കർഷക‍ർ പറയുന്നത് കുലയ്ക്കാറായ വാഴകളാണ് വെട്ടിക്കളയുന്നത്. നിയന്ത്രിക്കാൻ
Kerala News

കൊച്ചി പൊന്നുരുന്നിയിൽ വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ചു.

കൊച്ചി: കൊച്ചി പൊന്നുരുന്നിയിൽ വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ചു. ഇളംകുളം സ്വദേശി ഡെന്നി റാഫേലും മകൻ ഡെന്നിസൺ ഡെന്നിയുമാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്ക് സ്കോർപിയോ സ്കോർപിയോ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. മദ്യലഹരിയിൽ കാറോടിച്ച പാലക്കാട് സ്വദേശി സുജിത്തിനെ പാലാരിവട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു.
India News

മഹാരാഷ്ട്രയിലെ മലാഡിൽ ഐസ്ക്രീമിൽ വിരൽ ഭാഗം കണ്ടെത്തിയ സംഭവത്തിൽ ഐസ്ക്രീം കമ്പനിക്കെതിരെ കേസെടുത്തു.

മുംബൈ: മഹാരാഷ്ട്രയിലെ മലാഡിൽ ഐസ്ക്രീമിൽ വിരൽ ഭാഗം കണ്ടെത്തിയ സംഭവത്തിൽ ഐസ്ക്രീം കമ്പനിക്കെതിരെ കേസെടുത്തു. ഐപിസി 272, 273, 336 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മലാഡ് സ്വദേശിനി ഓണ്‍ലൈനായി ഓർഡർ ചെയ്ത കോണ്‍ ഐസ്ക്രീമിലാണ് വിരൽ കണ്ടെത്തിയത്. സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ
Kerala News

ടിക്കറ്റ് എടുക്കാതെ നിരവധി ട്രെയിന്‍യാത്രക്കാര്‍ എസി കോച്ചില്‍ വരെ യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട് വ്യാപകമായ പരാതി

ടിക്കറ്റ് എടുക്കാതെ നിരവധി ട്രെയിന്‍യാത്രക്കാര്‍ എസി കോച്ചില്‍ വരെ യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട് വ്യാപകമായ പരാതികളാണ് സമീപകാലത്ത് ഉയരുന്നത്. വന്ദേഭാരതിലടക്കം ഇത്തരത്തില്‍ യാത്രക്കാര്‍ സഞ്ചരിച്ചതുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ടിക്കറ്റ് എടുക്കാതെ ട്രെയിനില്‍
Kerala News

കോഴിക്കോട് എന്‍ഐടിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് ആറ് ലക്ഷം രൂപ വീതം പിഴയിട്ട് അധികൃതര്‍

കോഴിക്കോട്: കോഴിക്കോട് എന്‍ഐടിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് ആറ് ലക്ഷം രൂപ വീതം പിഴയിട്ട് അധികൃതര്‍. കാമ്പസില്‍ ഏര്‍പ്പെടുത്തിയ രാത്രി കര്‍ഫ്യുവിനെതിരെ 2024 മാര്‍ച്ച് 22ന് സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെയാണ് നടപടി. സമരം കാരണം സ്ഥാപനത്തിന് നഷ്ടം സംഭവിച്ചു എന്നും പണം
Kerala News

സൂര്യനെല്ലി പീഡനക്കേസ്: മുന്‍ ഡിജിപി സിബി മാത്യൂസിനെതിരെ കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: മുന്‍ ഡിജിപി സിബി മാത്യൂസിനെതിരെ കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം. സൂര്യനെല്ലി പീഡനക്കേസില്‍ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയതിനാണ് നടപടി. സിബി മാത്യൂസിനെതിരെ കേസെടുക്കാന്‍ ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്‍കി. സിബി മാത്യൂസിന്റെ നിര്‍ഭയം എന്ന ആത്മകഥയില്‍ ആണ് അതിജീവിതയുടെ പേര്
Kerala News

ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി എന്തുകൊണ്ട് തോറ്റു എന്നത് പരിശോധിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി എന്തുകൊണ്ട് തോറ്റു എന്നത് പരിശോധിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എന്തൊക്കെയാണ് തോൽവിക്ക് അടിസ്ഥാനമായ കാരണമെന്ന് കണ്ടെത്തണം. കണ്ടെത്തിയാൽ പോരാ തിരുത്തണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. പെൻഷൻ കൊടുത്തു തീർക്കാൻ ആയിട്ടില്ല. കേന്ദ്രം പണം നൽകിയില്ല.
Gulf News Kerala News

കുവൈത്തിലെ ദുരന്തത്തിൽ; ‘ഔദ്യോ​ഗികമായി 15 മലയാളികളുടെ മരണം സ്ഥിരീകരിച്ചു, അനൗദ്യോഗിക വിവരം അനുസരിച്ച് 24’; നോർക്ക

കുവൈത്തിലെ ദുരന്തത്തിൽ ഔദ്യോ​ഗികമായി 15 മലയാളികളുടെ മരണമാണ് സ്ഥിരീകരിച്ചച്ചതെന്ന് നോർക്ക സെക്രട്ടറി ഡോ കെ വാസുകി. അനൗദ്യോഗികമായി ലഭിച്ച വിവരം അനുസരിച്ച് 24 പേർ മരിച്ചതായാണ് കണക്ക്. മൃതദേഹങ്ങൾ കൊണ്ടുവരാൻ ശ്രമം തുടരുകയാണ്. കുവൈത്ത് സർക്കാരുമായി ചേർന്ന് എല്ലാ ശ്രമവും നടത്തും. തുടർ സഹായം ചർച്ച
Entertainment Kerala News

ഷൂട്ടിങ്ങിനിടെ നടൻ ജോജു ജോർജിന് പരിക്ക്. 

ഷൂട്ടിങ്ങിനിടെ നടൻ ജോജു ജോർജിന് പരിക്ക്. മണിരത്നം സംവിധാനം ചെയ്യുന്ന ‘തഗ് ലൈഫ്’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്. ഹെലികോപ്റ്ററിൽ നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നടന്റെ കാൽപാദത്തിന്റെ എല്ലിന് പൊട്ടലുണ്ട്. കമൽ ഹാസനും നാസറിനും ഒപ്പമുള്ള രംഗം
Kerala News

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയും

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയും. ഇന്ന് മുതൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഒരു ജില്ലയിലും പ്രത്യേക മഴമുന്നറിയിപ്പ് നൽകിയിട്ടില്ല. മണിക്കൂറിൽ പരമാവധി 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള – കർണാടക –