Home 2024 June (Page 32)
Kerala News Top News

വരുന്ന അഞ്ച് ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: വരുന്ന അഞ്ച് ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. പതിനാറാം തീയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ
Kerala News Top News

സംസ്ഥാനത്തെ ക്രമസമാധാന നില ചർച്ച ചെയ്യാൻ ഇന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേരും.

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന നില ചർച്ച ചെയ്യാൻ ഇന്ന് സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബിന്റെ നേതൃത്വത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേരും. ഗുണ്ടാ അഴിഞ്ഞാട്ടവും പൊലീസ്- ഗുണ്ടാ ബന്ധവുമാണ് പ്രധാന ചർച്ച. ജില്ലാ പൊലീസ് മേധാവിമാർ മുതൽ എഡിജിപിമാർ വരെയുള്ളവർ പങ്കെടുക്കുന്ന യോഗം
Kerala News

ഇടുക്കി വാഗമണ്ണിൽ വിൽപനയ്ക്ക് എത്തിച്ച മയക്കുമരുന്നുമായി യുവാവ് പിടിയിലായി

വാഗമൺ: ഇടുക്കി വാഗമണ്ണിൽ വിൽപനയ്ക്ക് എത്തിച്ച മയക്കുമരുന്നുമായി യുവാവ് പിടിയിലായി. വാഗമൺ പാറക്കെട്ട് പുന്നമുടി കിഴക്കേ ചെരുവിൽ സുരേഷിനെ (27) ആണ് ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് സ്വകാഡും, വാഗമൺ പൊലീസും ചേർന്ന് പിടികൂടിയത്. സുരേഷിൽ നിന്നും  13 ഗ്രാം എംഡിഎംഎയും 1.250 കിലോഗ്രാം കഞ്ചാവുമാണ് പൊലീസ്
Kerala News

ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസി കോടാലിക്ക് വെട്ടിക്കൊന്ന സംഭവത്തിൽ നടുങ്ങി നാട്

കട്ടപ്പന: ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസി കോടാലിക്ക് വെട്ടിക്കൊന്ന സംഭവത്തിൽ നടുങ്ങി നാട്. കാഞ്ചിയാർ കക്കാട്ടുകട സ്വദേശി കളപ്പുരയ്ക്കൽ സുബിൻ ഫ്രാൻസീസ് (35) ആണ് മരിച്ചത്.  കട്ടപ്പന സുവർണഗിരിയിൽ ഇന്ന് വൈകിട്ടാണ് സംഭവം. ഗർഭിണിയായ ഭാര്യ ലിബിയയെ കാണാനായാണ് സുബിൻ ഇവിടെയെത്തിയത്. കൊലപാതകവുമായി
Kerala News

യുവാവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി വെട്ടി; കാലടിയിൽ 7 യുവാക്കൾ പിടിയിൽ

ആലുവ: കുട്ടുകാരിക്ക്  സന്ദേശമയച്ചതിന്‍റെ പേരിൽ യുവാവിനെ കൊല്ലാൻ ശ്രമിച്ച കേസിൽ ഏഴുപേർ അറസ്റ്റിൽ. അയ്യമ്പുഴ സ്വദേശിയായ യുവാവിനെയാണ് ഏഴംഗ സംഘം കൊല്ലാൻ ശ്രമിച്ചത്. കേസിൽ കാലടി മറ്റൂരിലെ ഗൗതം കൃഷ്ണ, അലക്സ്, ശിവപ്രസാദ്, അഭിജിത്ത്, ആകാശ്, മാർട്ടിൻ, അങ്കമാലി പുളിയനത്തെ ഗോകുൽ എന്നിവരാണ് പിടിയിലായത്.
Kerala News

വിമര്‍ശനങ്ങള്‍ക്കിടെ ലോക കേരള സഭയ്ക്ക് ഇന്ന് സമാപനം

തിരുവനന്തപുരം: പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്കിടെ ലോക കേരളസഭയ്ക്ക് ഇന്ന് സമാപനമാകും. കുവൈത്ത് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സമ്മേളനം മാറ്റിവയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. യുഡിഎഫ് ബഹിഷ്കരിച്ച സമ്മേളനത്തില്‍ പതിവ് ചര്‍ച്ചകള്‍ മാത്രമാണ് ആദ്യദിനം നടന്നത്.
Kerala News

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനകേസിലെ പരാതിക്കാരിയായ യുവതി കാഠ്മണ്ഡുവില്‍

കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനകേസിലെ പരാതിക്കാരിയായ യുവതി കാഠ്മണ്ഡുവില്‍. മാതാപിതാക്കളെ കാണാന്‍ താല്‍പര്യമില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് സമൂഹമാധ്യമങ്ങളില്‍ വീഡിയോ ഇട്ടതെന്നും വടക്കേകര പോലീസിന് മൊഴി നല്‍കിയ യുവതി വ്യാഴാഴ്ച രാത്രി തന്നെ ഡല്‍ഹിക്ക് മടങ്ങിയിരുന്നു. യുവതി ഒരാഴ്ചയോളം
Entertainment India News

സ്ത്രീകളെ അക്രമിച്ചെന്ന വ്യാജ വാർത്ത; മാനനഷ്ടക്കേസ് നൽകി നടി രവീണ ടണ്ടൻ

മുംബൈ: ബോളിവുഡ് താരം രവീണ ടണ്ടനെതിരെ വ്യാജ വീഡിയോ പ്രസിദ്ധീകരിച്ചതില്‍ മാനനഷ്ടക്കേസ് നൽകി നടി. വീഡിയോ പ്രസിദ്ധീകരിച്ച ഫ്രീലാൻസ് മാധ്യമപ്രവർത്തകനെതിരെയാണ് കേസ് നല്‍കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയായ എക്സിൽ പങ്കുവെച്ച വീഡിയോ അടിസ്ഥാനമാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നടിക്കെതിരായ
International News Sports

ടി20 ലോക കപ്പില്‍ ചരിത്രമെഴുതി യുഎസ് സൂപ്പര്‍ എട്ടില്‍

ട്വന്റി20 ലോകകപ്പില്‍ ‘വന്‍പതനം’. കിരീട മോഹവുമായി എത്തിയ പാകിസ്താന്‍ സൂപ്പര്‍ എട്ട് കാണാതെ പുറത്തായി. ആദ്യമായി അന്താരാഷ്ട്ര ക്രിക്കറ്റിലെത്തിയ ആതിഥേയരുമായ യു.എസ്.എ ഗ്രൂപ്പ് എയില്‍നിന്ന് ഇന്ത്യയോടൊപ്പം സൂപ്പര്‍ എട്ട് റൗണ്ടിലേക്ക് യോഗ്യത നേടി. വെള്ളിയാഴ്ച ഫ്‌ളോറിഡയിലെ ലോഡര്‍ഹില്ലിലുള്ള
Kerala News

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഭാര്യയ്ക്കും ഭര്‍ത്താവിനും ഗുരുതര പരുക്ക്

കൊല്ലം അഞ്ചലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ടുപേര്‍ക്ക് ഗുരുതര പരുക്ക്. അഞ്ചല്‍ പനയഞ്ചേരി ചന്ദ്രവിലാസത്തില്‍ മനോഹരന്‍ നായര്‍, ഭാര്യ ലളിത എന്നിവര്‍ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. സ്‌ഫോടനത്തില്‍ ഇവരുടെ വീട് ഭാഗികമായി തകര്‍ന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. അപകടം നടന്നയുടന്‍ ഇവരെ