കോഴിക്കോട്: സംശയാസ്പദമായ സാഹചര്യത്തില്‍ നാടന്‍ തോക്കും തിരയുമായി എത്തിയ സംഘത്തെ ബാലുശ്ശേരി പൊലീസ് പിടികൂടി. എസ്റ്റേറ്റ്മുക്ക് സ്വദേശികളായ മൊക്കായിക്കല്‍ അനസ്, കോട്ടക്കുന്നുമ്മല്‍ ഷംസുദ്ദീന്‍, തലയാട് സ്വദേശി തൈക്കണ്ടി സുനില്‍ കുമാര്‍ എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് ബാലുശ്ശേരി
Month: June 2024
കൊച്ചി: ഹെറോയിനും കഞ്ചാവും ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുമായി കൊച്ചിയില്‍ യുവതിയും യുവാവും അറസ്റ്റില്‍. അസം സ്വദേശിയായ യുവാവും ബംഗാള്‍ സ്വദേശിയായ യുവതിയുമാണ് എക്സൈസിന്‍റെ പിടിയിലായത്. നഗരത്തിലേക്ക് ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇരുവരുമെന്ന് എക്സൈസ് പറയുന്നു. അസം സംസ്ഥാനത്തിലെ
തിരുവനന്തപുരം: ത്യാഗ സ്മരണകൾ പങ്കുവച്ച് വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുകയാണ്. ബലി കർമ്മങ്ങൾ ഉൾപ്പെടെയുള്ള ചടങ്ങുകൾക്കൊപ്പം ബന്ധു വീടുകളിലെ സന്ദർശനവും സൗഹൃദം പങ്കുവെക്കലുമൊക്കെയായി വിശ്വാസികൾ ആഘോഷത്തിന്റെ നിറവിലാണ്. പള്ളികളൊക്കെ പെരുന്നാൾ നമസ്കാരത്തിനായി ഒരുങ്ങി കഴിഞ്ഞു. പ്രതികൂല
തിരുവനന്തപുരം: തിരുവനന്തപുരത്ത് വ്യാജ രേഖകളുണ്ടാക്കി സംഘടിപ്പിച്ച പാസ്പോർട്ടുകള്‍ റദ്ദാക്കാനായി പൊലീസ് പാസ്പോർട്ട് ഓഫീസർക്ക് റിപ്പോർട്ട് നൽകും. തട്ടിപ്പ് കേസിലെ പ്രതിയായ പൊലീസുകാരൻ അൻസിൽ അസീസ് ജോലി ചെയ്തിരുന്ന തുമ്പ കഴക്കൂട്ടം സ്റ്റേഷനുകളിൽ നിന്നും വേരിഫിക്കേഷൻ പൂർത്തിയാക്കിയ പാസ്പോർട്ടുകളുടെ
കോട്ടയം: വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ. ചാരിറ്റി സംഘടനയുടെ പേരിലായിരുന്നു തട്ടിപ്പ്. ഏറ്റുമാനൂർ പേരൂർ 101 കവല ശങ്കരാമലയിൽ വീട്ടിൽ മേരി കുഞ്ഞുമോൻ (63), അയ്മനം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കൽകൂന്തൽ ചേമ്പളം കിഴക്കേകൊഴുവനാൽ വീട്ടിൽ ജെസി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട്
കൊട്ടാരക്കര കുന്നത്തൂര്‍ സ്വദേശിയായ സൈനികന്‍ ജമ്മു കാശ്മീരില്‍ അപകടത്തില്‍പ്പെട്ട് മരിച്ചതായി റിപ്പോര്‍ട്ട്. കുന്നത്തൂര്‍ മാനാമ്പുഴ കോളാറ്റ് വീട്ടില്‍ വിജയന്‍കുട്ടിയാണ് മരിച്ചത്. 48 വയസായിരുന്നു. മണ്ണു മാന്തിയന്ത്രം മറിഞ്ഞുണ്ടായ അപകടത്തിലാണ് മരണം എന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. 28
കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ കാർ കത്തി ഒരാൾ മരിച്ചു. വണ്ടി ഓടിച്ചിരുന്നയാളാണ് മരിച്ചത്. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമാണ് കാർ കത്തിയത്. ആത്മഹത്യ എന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. ഓൾട്ടോ 800 വാഹനമാണ് കത്തിയത്. കാറിൽ ഉണ്ടായിരുന്നത് പുരുഷനാണെന്നാണ് പ്രാഥമിക നിഗമനം. ഇയാള്‍
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയ്ക്ക് കാരണം പാര്‍ട്ടി വോട്ടുകളിലെ ചോര്‍ച്ചയെന്ന് സിപിഐഎം സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍. മണ്ഡലാടിസ്ഥാനത്തില്‍ സമഗ്ര പരിശോധന നടത്താന്‍ സിപിഐഎം സെക്രട്ടറിയേറ്റ് തീരുമാനിച്ചു. വന്‍ തോതില്‍ വോട്ടുചോര്‍ച്ചയുണ്ടായ ഇടങ്ങളില്‍ പാര്‍ട്ടി അന്വേഷണ കമ്മിഷനെ നിയമിക്കാന്‍
പാലക്കാട് തൃത്താലയിൽ എസ്ഐയെ വാഹനമിടിച്ചിട്ട കേസിൽ രണ്ടാം പ്രതി പൊലീസ് കസ്റ്റഡിയിൽ. ഒറ്റപ്പാലം സ്വദേശി അജീഷാണ് തൃശൂരിൽ വെച്ച് പിടിയിലായത്. പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലണമെന്ന ഉദ്ദേശത്തോടെ എസ്ഐയുടെ ശരീരത്തിലൂടെ വാഹനം ഇടിച്ചുകയറ്റി എന്നാണ് എഫ്ഐആർ. പരിക്കേറ്റ ഗ്രേഡ് എസ്ഐ പികെ